എസ് വി എച്ച് എസ് പാണ്ടനാട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:53, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SVHS Pandanad (സംവാദം | സംഭാവനകൾ) ('സാമൂഹ്യശാസ്ത്ര ക്ലബ്ബ് 2021-2022 അധ്യയന വർഷത്തിൻ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സാമൂഹ്യശാസ്ത്ര ക്ലബ്ബ് 2021-2022 അധ്യയന വർഷത്തിൻ്റെ ആരംഭത്തിൽത്തന്നെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തിവരുന്നു. ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ വിവിധ മത്സരങ്ങൾ നടത്തുകയും ഓൺലൈനിലൂടെ മീറ്റിംഗ് നടത്തുകയും ശ്രീ എം കെ ശ്രീകുമാർ പ്രിൻ്റീവ് ഓഫീസർ മാവേലിക്കര, മുഖ്യ സന്ദേശം നൽകുകയും ചെയ്തു. ചെങ്ങന്നൂർ താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗൂഗിൾ മീറ്റിലൂടെ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി സ്വാതന്ത്ര്യത്തിൻ്റ 75 വർഷം അമൃതവർഷം വിപുലമായി ആഘോഷിക്കുകയുണ്ടായി. ദീപം തെളിയിക്കൽ വിവിധ മത്സരങ്ങൾ, പതാകയുയർത്തൽ തുടങ്ങിയ പരിപാടികൾ നടത്തി വീഡിയോ നിർമ്മിച്ചു. ജനസംഖ്യാ ദിനാചരണം, സാമൂഹ്യ ശാസ്ത്ര ദിനാചരണം ഓണം വീടൊരുവിദ്യാലയം എന്നീ പ്രവർത്തനങ്ങൾ നടത്തി. ഒക്ടോബർ 1 ലോക വയോജനദിനം, അഴകൻ കുഞ്ഞ് എന്ന കർഷകനെ ആധരിച്ചു കൊണ്ട് നടത്തുകയുണ്ടായി. ഗാന്ധിജയന്തി ദിനത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു വിപുലമായി ആഘോഷിക്കുകയുണ്ടായി. ഈ പ്രവർത്തനങ്ങളുടെ വീഡിയോകൾ സ്കൂൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്