എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/ഐകമത്യം മഹാബലം

Schoolwiki സംരംഭത്തിൽ നിന്ന്
06:51, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) (Latheefkp എന്ന ഉപയോക്താവ് എ.യു.പി.എസ്.മണ്ണേംകോട്/അക്ഷരവൃക്ഷം/ഐകമത്യം മഹാബലം എന്ന താൾ എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/ഐകമത്യം മഹാബലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഐകമത്യം മഹാബലം

 
ഒറ്റകെട്ടായി നിന്നാൽ ആർക്കും നമ്മെ തോൽപിക്കാൻ കഴിയില്ല
എന്നാണ് ഈ പഴഞ്ചോല്ല് കൊണ്ട് ഉദ്ദേശിക്കുന്നത് ഈ പഴഞ്ചോലിനു പിന്നിലുള്ള കഥയാണ് ഞാനിവിടെ വിവരിക്കാൻ പോകുന്നത്
പണ്ട് ഒരിടത്ത് പണക്കാരനായ ഒരു കച്ചവടക്കാരൻ ഉണ്ടായിരുന്നു. അയാൾക് അഞ്ച് മക്കളാണ്. വലിയ സന്ദോഷത്തോടെയാണ് അച്ചനും അമ്മയും മക്കളും അടങ്ങുന്ന ആ കുടുംബം കഴിഞ്ഞിരുന്നത്. അങ്ങനെയിരിക്കെ അവർ അഞ്ചു പേരും കല്ല്യാണം കഴിച്ചു. ഭാര്യമാർ വന്നതോടെ ആ വീട്ടിൽ എന്നും കലഹം തന്നെ. ഇത് അറിഞ്ഞു അദ്ദേഹം മക്കളെ വിളിച്ചു. എന്നിട്ട് അദ്ദേഹം ഏതാനും ചുള്ളി കമ്പുകൾ അടുക്കിവച് കെട്ടി. "ഈ ചുള്ളി കമ്പുകൾ കെട്ടഴിക്കാതെ നടുവേ ഓടിക്കാമോ? "അദ്ദേഹം മക്കളോട് ചോദിച്ചു. മക്കൾ ഓരോരുത്തരായി അവ ഓടിക്കാൻ നോക്കി. എന്നാൽ അവർക്ക് ആർക്കും അതിന് കഴിഞ്ഞില്ല. അപ്പോൾ അച്ചൻ കെട്ടുകൾ അഴിച്ചു ഓരോന്നായി അവർക് കൊടുത്തു. "ഇനിയിത് പൊട്ടിക്കാമോ? "അവർ ആ ചുള്ളികമ്പുകൾ ഓരോന്നും എളുപ്പം പൊട്ടിച്ചു. ഇത് കണ്ട് അച്ഛൻ പറഞ്ഞു :"മകളേ, ഒരുമിച്ച് കെട്ടിയ ഈ ചുള്ളികമ്പുകൾ പോലെയാണ് മനുഷ്യരുടെ കാര്യവും. ഒന്നിച്ചു നിന്നാൽ ആർക്കും നമ്മെ തോൽപ്പിക്കാനാവില്ല. എന്നാൽ പലതായി നിന്നാലോ? നാം ദുർബലരായി ത്തീരും !"മക്കൾക്ക് അച്ഛൻ പറഞ്ഞത് മനസ്സിലായി. പിന്നീടുള്ള കാലം വഴക്കിടാതെ അവർ ഒന്നിച്ചു കഴിഞ്ഞു.


അൻഷിദ
7 A എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കഥ