സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
11053-C. H. S. S. Chattanchal-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്11053-C. H. S. S. Chattanchal
റവന്യൂ ജില്ലKASARAGODE
വിദ്യാഭ്യാസ ജില്ല KASARAGODE
ഉപജില്ല KASARAGODE
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1PRAMOD KUMAR. K
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SHEEBA B.S
അവസാനം തിരുത്തിയത്
21-01-2022Wikichss

ഡിജിറ്റൽ മാഗസിൻ 2019


ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ 34 വിദ്യാർത്ഥികളുമായി രൂപീകരിച്ചു. രൂപീകരണത്തിന് ശേഷം ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ഉത്ഘാടന പരിശീലന ക്ലാസ് കാസറഗോഡ് വിദ്യാഭ്യാസ ജില്ലാ മാസ്റ്റർ ട്രെയിനർ ശ്രീ. റോജി ജോസഫ് നേതൃത്യം നൽകി. മാസ്റ്റർ ട്രെയിനർ മാരായ ശ്രീ. ശങ്കരൻ മാസ്റ്റർ, ശ്രീ. ജമാലുദ്ദീൻ എന്നിവരും ക്ലാസിനു നേതൃത്യം നൽകി. ഉത്ഘാടന യോഗത്തിൽ ശ്രീമതി. പി.കെ ഗീത അധ്യക്ഷത വഹിച്ച സംസാരിച്ചു. KITE മാസ്റ്റർ പ്രമോദ് കുമാർ സ്വാഗതവും, KITE മിസ്ട്രസ് ഷീബ നന്ദി യും പറഞ്ഞു.

digital pookalam 2019

little kites prepared
പ്രമാണം:KITE CAMP5

സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ് 2021 -23

ചട്ടഞ്ചാൽ : 20-01-2022 വ്യാഴാഴ്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി. യമുനാ ദേവി ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ. മനോജ് കുമാർ ,ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി ദീപക് , ലിറ്റിൽ കൈറ്റ്സ് കാസർഗോഡ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സിദ്ധാർഥ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി. ഷീബ ബി.എസ് ലീന എ.വി , സജിത .കെ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ടുപി ടുഡി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ വീഡിയോകൾ നിർമിക്കുകയും , വളരെ മികച്ച രീതിയിൽ കുട്ടികൾ വീഡിയോ തയ്യാറാക്കുകയും അവയ്ക്ക് ഉചിതമായ ടൈറ്റിലുകൾ നൽകുകയും ചെയ്തു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ അവതരണം നടന്നു.ഉച്ചയ്ക്ക് ശേഷം സ്‌ക്രാച്ച് പ്രോഗ്രാമിങ് ക്ലാസുകൾ നടന്നു . കുട്ടികൾ മികച്ച രീതിയിൽ പ്രോഗ്രാമുകൾ തയ്യാറാക്കി അവതരിപ്പിച്ചു .