എ എം യു പി എസ് മാക്കൂട്ടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചരിത്രം

പിറവി

പ്രമാണം:മാക്കൂട്ടം 01.jpg

1925. സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ മലബാറിൽ മുഴങ്ങുന്ന സമയം. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസരീതികളോട് പൊതുജനം മുഖംതിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് ജനാബ് തൊടുകയിൽ തറുവയ്ക്കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് കൂട്ടമാനേജ്‌മെന്റിൽ പ്രദേശത്ത് ഒരു ലോവർ എലിമെന്ററി സ്‌കൂൾ ആരംഭിച്ചത്. കുന്നമംഗലത്ത് ഒരു പീടികമുറിയാലണ് വിദ്യാലയം പ്രവർത്തിച്ച് തുടങ്ങിയത്. മാക്കൂട്ടം എന്ന പേരിലാണ് കുന്ദമംഗലം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് മാക്കൂട്ടം പറമ്പ് എന്ന പേരിൽ ഒരു സ്ഥലം ഇപ്പോഴും കുന്ദമംഗലത്തുണ്ട്. സ്‌കൂളിന്റെ പേരിൽ തുടക്കത്തിൽ ഇന്നും മാക്കൂട്ടം എന്നു കാണുന്നത് ഇതുകൊണ്ടാണ്. കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ 1, 19 വാർഡുകൾ ഉൾക്കൊള്ളുന്ന ചൂലാംവയൽ എന്ന സ്ഥലത്താണ് മാക്കൂട്ടം എ.എം.യു.പി സ്‌കൂൾ ഇപ്പോൾ സ്ഥിതിചെയ്യുന്നത്. 1925ൽ സ്‌കൂൾ പ്രവർത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യോഗിക അംഗീകാരം ലഭിച്ചത് 1929ലാണ് (3(56)D.5.10.1929 I to IV std) 1923ൽ അഞ്ചാം തരവും കൂടി അനുവദിച്ചു കിട്ടി. (14(52)D/29.9.1932 V std) അതോചെ ഇതൊരു പൂർണലോവർ എലിമെന്ററി സ്‌കൂളായിത്തീർന്നു. സ്‌കൂളുകളിൽ മുമ്പ് രാവിലെ 10 മണിവരെ മതപഠനവും നടന്നിരുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ സമൂഹം ഏറെ പിന്നിൽ നിന്നിരുന്ന അക്കാലത്ത് പെൺകുട്ടികൾ ബഹുഭൂരിപക്ഷവും മൂന്നാംക്ലാസുവരെ മാത്രമേ പഠിച്ചിരുന്നുള്ളൂ. പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസനിലവാരം ഉയർത്തികൊണ്ടുവരുന്നതിൽ സ്‌കൂൾ വഹിച്ച പങ്ക് വളരെ വലുതാണ്. കൂട്ടുമാനേജ്‌മെന്റ് പാടില്ല എന്ന സർ്ക്കാർ ഉത്തരവനുസരിച്ച് ജ. തറുവയ്ക്കുട്ടി ഹാജി കെട്ടിടുമുടമയും ജ.അഹമ്മദ് കുട്ടി സാഹിബ് മാനേജ്‌മെന്റ് കറസ്‌പോണ്ടന്റുമായി മാറുകയായിരുന്നു. 1952ൽ അഹമ്മദ്കുട്ടി സാഹിബ് തന്റെ അവകാശം തറുവയ്ക്കുട്ടി ഹാജിയുടെ മകൻ തൊടുകയിൽ ഇസ്മായിൽ കുട്ടി ഹാജിക്ക് നൽകി. തുടർന്നുള്ള 22 വർഷക്കാലം ജ. ഇസ്മായിൽ കുട്ടി ഹാജി മാനേജറായി തുടർന്നു. അദ്ദേഹത്തിന്റെ കാലത്ത് ഓലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഓട് മേഞ്ഞു. ഓട് മേഞ്ഞ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും സ്‌കൂളിലേക്കാവശ്യമായ പുതിയ ഫർണീച്ചറുകൾ ലഭ്യമാക്കുകയും ചെയ്തു. 1975ൽ ഇസ്മായിൽ കുട്ടി ഹാജി അന്തരിച്ചപ്പോൾ ഭാര്യ പി.കദീശ മാനേജറായി ചുമതലയേറ്റി. അവരുടെ മരണാനന്തരം സ്‌കൂളിന്റെ ഭരണചുമതല ടിഐ കുട്ടി ഹാജി മെമ്മോറിയൽ എജ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിലാക്കി. ടി.ഐ കുട്ടി ഹാജിയുടെ മകൾ വി.പി കുഞ്ഞീബിയാണ് ഇപ്പോഴത്തെ മാനേജർ. 1929ൽ കീക്കോത്ത് കൃഷ്ണൻ നായരായിരുന്നു ഹെഡ്മാസ്റ്റർ. സ്‌കൂളിന്റെ 75 വർഷത്തെ ചരിത്രത്തിനിടയിൽ പ്രഗൽഭരും സേവനതൽപ്പരരുമായ നൂറോളം അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കീക്കോത്ത് കൃഷ്ണൻ നായർ, എൻ. ചന്തുമാസ്റ്റർ, എസി അയമ്മദ്കുട്ടി മാസ്റ്റർ, എ ഗംഗാധരൻ നായർ എന്നിവരായിരുന്നു സ്‌കൂളിലെ പ്രധാന അധ്യാപകർ. എ.പി ഇമ്പിച്ചിക്കോയ മുസ്ലിയാർ, ചെറിയാമ്പ്ര തടായിൽ ആലി മൊല്ല, മാധവൻ നായർ, വി. ഖദീജ, കെ രാഘവൻ നായർ, എം. പെരവൻ, ഒ.കെ.ഐ പണിക്കർ, കെ.പി മുഹമ്മദ് മുൻഷി, കെ. ചെറുണ്ണകുട്ടി, പി. അസൈനാർ, കെ മമ്മിക്കുട്ടി, പി.സി മൂസ, എം. മമ്മദ്, എം.കെ കല്യാണിക്കുട്ടി, ആർ ആനന്ദവല്ലി അമ്മ, പിടി മാളു എന്നിവർ ദീർഘകാല സേവനത്തിനുശേഷം ഇവിടെ നിന്നും വിരമിച്ചവരാണ്. താൽ്കകാലികമായി ജോലിചെയ്ത മറ്റു നിരവധി അധ്യാപകരുടെ സേവനവും വിദ്യാലയത്തിനു ലഭ്യമായിട്ടുണ്ട്. ആദ്യകാലങ്ങളിൽ തുച്ഛമായ വേതനം പറ്റികൊണ്ടാണ് അധ്യാപകർ സേവനമനുഷ്ഠിച്ചിരുന്നത്. ആ കാലയളവിൽ വീടുവീടാന്തരം കയറിയിറങ്ങി കുട്ടികളെ സ്‌കൂളിൽ എത്തിച്ചുകൊണ്ടിരുന്ന അധ്യാപകരുടെ സേവന തൽപ്പരത എത്ര പ്രശംസിച്ചാലും അധികമാവില്ല. വി. കോയാമു സാഹിബ്, സി.വി മൊയ്തീൻ ഹാജി, എ.സി അഹമ്മദ് കുട്ടി സാഹിബ്, എ.പി കുഞ്ഞായിൻ, ടി. ഉസ്സയിൻ ഹാജി, എം. വിശ്വനാഥൻ നായർ, ടി. അഹമ്മദ് കോയ ഹാജി തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ പിടിഎ പ്രസിഡന്റുമാരായി സ്‌കൂളിന്റെ പുരോഗതിയിൽ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്. അകാലത്തിൽ ചരമമടഞ്ഞ പി.ടി.എ വൈസ് പ്രസിഡന്റായിരുന്ന സേവനങ്ങൾ പ്രത്യേകം എടുത്തുപറയേണ്ടതാണ്. 1961ൽ സർക്കാർ ഉത്തരവ് പ്രകാരം 5-ാം ക്ലാസ് പിൻവലിക്കപ്പെട്ടു. സ്‌കൂൾ അപഗ്രേഡ് ചെയ്യുക എന്നത് നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു. ഈ കാര്യത്തിനായി അന്നത്തെ അധ്യാപകരക്ഷാകർത്തൃ സമിതിയും പൗരമുഖ്യരും മാനേജർ ഇസ്മായിൽ കുട്ടി ഹാജിയെ സമീപിച്ചപ്പോൾ അദ്ദേഹം സസന്തോഷം സമ്മതിക്കുകയും സർക്കാരിലേക്ക് നിവേദനം അയക്കുകയും ചെയ്തു. തത്ഫലമായി 1976ൽ സക്ൂൾ അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു. 1975-76ൽ എൽപി സ്‌കൂൾ ആയിരുന്നപ്പോൾ 13 അധ്യാപകരും 447 വിദ്യാർത്ഥികളും ഉണ്ടായിരുന്നു. അപ്‌ഗ്രേഡ് ചെയ്തപ്പോൾ 19 ഡിവിഷനുലുകളിലായ് 761 വിദ്യാർത്ഥികൾ പഠിച്ചിരുന്നു. 24 അധ്യാപകർ, ഒരു പ്യൂൺ. 1977ൽ ഈ വിദ്യാലയം പൂർണ യു.പി സ്‌കൂളായി മാറിയെങ്കിലും സ്ഥിര അംഗീകാരം ലഭിച്ചത് 1985ലാണ് (KDIS 10903/85 Dt 149 1985 of the DEO) 1979 മാർച്ച് 23,24,25 തിയ്യതികളിൽ സുവർണ ജൂബിലി വളരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി. 23ന് രാവിലെ 9.30ന് ശ്രീ. കെ.പി രാമൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചാത്തമംഗലം റിജീന്യൽ എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എം. ബഹാവുദ്ദീൻ ചടങ്ങ് ഉദ്ഘടനം ചെയ്തു 24ന് നടന്ന വനിതാ സമ്മേളനം ശ്രീമതി. വി.ഖദീജയുടെ അധ്യക്ഷതയിൽ ജില്ലാ മെഡിക്കൽ ഓഫീസർ പി.കെ റാബിയയാണ് ഉദ്ഘാടനം ചെയ്തത്. മാർച്ച് 25ന് വിദ്യാഭ്യാസ സമ്മേളനം. കൊടുവള്ളി ഗവ. ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ കെ. നാരായണമേനോന്റെ അധ്യക്ഷതയിൽ നടന്ന പ്രാഥമിക വിദ്യാഭ്യസ പ്രശ്‌നങ്ങൾ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പ്രമുഖ ഗാന്ധിയനായിരുന്ന പി.പി ഉമ്മർകോയ, െേപ്രാഫ. അലക്‌സാണ്ടർ സഖ റിയാസ്, എം.ഇ.എസ് ജനറൽ സെക്രട്ടറി പി.ഒ മുഹമ്മദ് കോയ, റഹീം മേച്ചേരി തുടങ്ങിയവർ സംബന്ധിക്കുകയുണ്ടായി. സമാപന സമ്മേളനം ജില്ലാ കലക്ടർ കെ.എം. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ബഹു. ധനകാര്യ മന്ത്രി എസ്. വരദരാജൻനായർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഡി.ഇ.ഒ എൻ.കെ വാസുദേവ മേനോൻ, ഫീൽഡ് പബ്ലിസിറ്റി ഓഫീസർ വി.കെ അബ്ദുള്ള, കുന്ദമംഗലം പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാലകൃഷ്ണൻ നായർ, കുന്ദമംഗലം എ.ഇ.ഒ.എം ആലിക്കൂട്ടി തുടങ്ങിയവർ പ്രസംഗിച്ചു. രാത്രി നടന്ന് വൈവിധ്യമാർന്ന കലാപരിപാടികളുടെ മധുരിക്കുന്ന ഓർമ്മകൽ കാൽ നൂറ്റാണ്ടിനുശേഷവും ചൂലാംവയൽ നിവാസികളുടെ മനസ്സിൽ മായാതെ കിടക്കുകയാണ്. ഈ ആഘോഷ പരിപാടികൾക്ക് നേതൃത്വം വഹിച്ചത് പി.ടി.എ പ്രസിഡണ്ട് ജ. ടി. ഉസൈൻകുട്ടി ഹാജി, ഹെഡ്മാസ്റ്റർ എ.സി അയമ്മദ് കുട്ടി, സ്വാഗതസംഘം ചെയർമാൻ വി പോക്കർ എന്നിവരടങ്ങിയ കൂട്ടായ്മയാണ്. 1987ൽ കുന്ദമംഗലം ഉപജില്ലാ ബാലകലാമേളക്ക് ആതിഥ്യം വഹിക്കാനുള്ള അവസരം വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി. പ്രസ്തുത വർഷം ഏറ്റവും കൂടുതൽ പോയിന്റ് നേടിക്കൊണ്ട് ഈ വിദ്യാലയം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.ഉപജില്ലാ ജില്ലാ അടിസ്ഥാനത്തിൽ നടന്ന പല മത്‌സരങ്ങളിൽ സ്‌കൂളിലെ വിദ്യാർത്ഥികൾ സമ്മാനങ്ങളും ട്രോഫികളും നേടുകയുണ്ടായി. ഉപജില്ലാ ശാസ്ത്രമേളയിൽ ലഭിച്ച ചാമ്പ്യൻഷിപ്പ് എടുത്തുപറയേണ്ടതാണ്. 1954മുതൽ തുടർച്ചയായി പ്രദാനധ്യാപകനായിരുന്ന ശ്രീ. എൻ ചന്തുമാസ്റ്റർ 1973ൽ റിട്ടയർ ചെയ്തപ്പോൾ ശ്രീ എ.സി അയമ്മദ്കുട്ടി മാസ്റ്റർ പ്രധാനാധ്യാപകനായി സ്ഥാനമേറ്റു. 1988ൽ അദ്ദേഹം വിരമിച്ച ശേഷം ശ്രീ. എ. ഗംഗാധരൻ നായർ പ്രധാനധ്യാപകനായി. ഒൻപതു വർഷക്കാലം സേവനമനുഷ്ഠിച്ച ശേഷം 1998 മേയിൽ അദ്ദേഹം വിരമിച്ചപ്പോൾ ഇപ്പഴത്തെ ഹെഡ്മാസ്റ്ററായ എ. മൊയ്തീൻ ചുമതലയേറ്റു. ഇപ്പോൾ ഈ വിദ്യാലയത്തിൽ 15 അധ്യാപകരും 14 അധ്യാപികമാരും ജോലി ചെയ്തു വരുന്നു. ഒരു പ്യൂണും ഉണ്ട്. 384 ആൺകുട്ടികളും 411 പെൺകുട്ടികളുമടക്കം 795 വിദ്യാർത്ഥികളിപ്പോൾ ഈ സ്ഥാപനത്തിൽ അധ്യയനം നടത്തികൊണ്ടിരിക്കുന്നു. ഇതിൽ 80 പേർ പട്ടിക ജാതി വിദ്യാർത്ഥികളാണ്. വിദ്യാരംഗം, ശാസ്ത്ര-സാമൂഹിക ശാസ്ത്രക്ലബ്, കലാസാഹിത്യ വേദി, ഹെൽത് ക്ലബ്, ഫോറസ്ട്രി ക്ലബ്, ജൂനിയർ റെഡ് ക്രോസ് എന്നിവയുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. കൂടാതെ വർഷം തോറും സ്‌കൂൾതല കലാമത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു തരുന്നു. കൂടാതെ വർഷം തോറും സ്‌കൂൾതല കലാമത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു വരുന്നു. കലാമൽസരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന കലാപ്രതിഭക്കും കലാതിലകത്തിനും മുൻ അധ്യാപിക ശ്രീമതി. എം.കെ കല്യാണിക്കുട്ടി ടീച്ചർ ഏർപ്പെടുത്തിയ എൻഡോവ്‌മെന്റിൽ നിന്നുള്ള ക്യാഷ് അവാർഡുകളും നൽകിവരുന്നു. ഏഴാംക്ലാസിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടി വിജയിക്കുന്ന കുട്ടിക്ക് എല്ലാ വർഷവും അധ്യാപകരക്ഷാകർത്തൃ സമിതിയുടെ ആഭിമുഖ്യത്തിൽ ക്യാഷ് അവാർഡും നൽകുന്നുണ്ട്. LSS, USS സുഗമ പരീക്ഷകളിൽ ഈ സ്‌കൂളിലെ വിദ്യാർത്ഥികൾ എല്ലാ വർഷവും മികച്ച വിജയം നേടാറുണ്ട്. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ശിശുദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദേശീയ ദിനാഘോഷങ്ങളഅ# സ്‌കൂളിൽ സമുചിതമായി നടത്താറുണ്ട്. ഇന്ത്യാ-ചൈനയുദ്ധം, ഇന്ത്യാ-പാക് യുദ്ധം, കാർഗിൽ യുദ്ധം തുടങ്ങിയ അവസരങ്ങളിലും ലത്തൂർ ഭൂകമ്പം, ഒറീസ്സ ദുരന്തം എന്നീ സന്നിഗ്ധ ഘട്ടങ്ങളിലും അധ്യാപകരും വിദ്യാർത്ഥികളും ഫണ്ട് സമാഹരണം നടത്തി നമ്മുടെ പങ്കുവഹിച്ചിട്ടുണ്ട്. മതസൗഹാർദ്ദറാലികൾ, സമാധാന റാലികൾ തുടങ്ങിയവയിൽ പങ്കാളികളായി സാമൂഹിക പ്രതിബദ്ധത തെളിയിക്കാനും സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. വിദ്യാർത്ഥികളെയും അധ്യാപകരേയും 5 സ്‌ക്വാഡുകളാക്കുകയും ഓരോ സ്‌ക്വാഡിന്റെയും ആഭിമുഖ്യത്തിൽ കയ്യെഴുത്തു മാസിക പ്രസിദ്ധീകരണം, ക്വിസ് മൽസരം, വാർ്ത്താബുള്ളറ്റിൻ തയ്യാറാക്കൽ, ഉച്ചക്കഞ്ഞി വിതരണം, അച്ചടക്കം, ശുചീകരണം എന്നിവ നടത്തിവരികയും ചെയ്യുന്നു. സ്‌കൂൾ സഹകരണ സംഘത്തിൽ നിന്ന് വിദ്യാർത്ഥികൾക്ക് പാഠപുസ്‌കങ്ങൾക്ക് പുറമെ പഠനോപകരണങ്ങൾ, യൂണിഫോം എന്നിവയും വിതരണം ചെയ്യുന്നുണ്ട്. ഇതോടൊപ്പം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് യൂണിഫോമുകളും പഠനോപകരണങ്ങളും സൗജന്യമായി ലഭ്യമാക്കുകയും ചെയ്യുന്നു. പി.ടി.എ മാതൃസമിതി എന്നിവയുടെ പങ്കാളിത്തത്തോടെ സ്‌കൂളിൽ സാമൂഹ്യസദ്യ സംഘടിപ്പിച്ചു വരുന്നുണ്ട. സ്‌കൂൾ ലൈബ്രറി, സഞ്ചയിക എന്നിവ വളരെക്കാലമായി സജീവമായി പ്രവർത്തിച്ചു വരുന്നു. പഠനയാത്രകളും സ്‌കൂളിൽ സംഘടിപ്പിക്കാറുണ്ട്. റോഡിന്റെ ഇരുഭാഗത്തുള്ളകെട്ടിടങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രാഥമിക കുടിവെള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 2003 മെയ് 29,30, 31 തിയ്യതികളിൽ വിദ്യാർ്തഥികളെ പങ്കെടുപ്പിച്ചുകൊണ്ട് എസ്. എസ്.എയുടെ ഭാഗമായി ഒരു സഹവാസ ക്യാമ്പ് സ്‌കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. യു.സി രാമൻ എം.എൽ.എ. എ.ഇ.ഒ എൻ. ശശിധരൻ, ബി.പി.ഒ മുഹമ്മദ് ചാലിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശാന്ത, വൈസ് പ്രസി. ഖാലിദ് കിളിമുണ്ട സി പ്രദർശനം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. 80 പട്ടികജാതികളുൾപ്പെടെ 200ഓളം പേർ പങ്കെടുത്ത ഈ ക്യാമ്പ് വിദ്യാർത്ഥികൾക്ക് ഒരു നവ്യാനുഭവമായിരുന്നു. 75 വർഷം പിന്നിടുന്ന വിദ്യാലയം ഇപ്പോൾ പ്ലാറ്റിനം ജൂബിലിയുടെ ആഘോഷതിമിർപ്പിലാണ്. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ 2003 സെപ്തംബർ 4ന് സ്ഥലം എം.എൽ.എ ശ്രീ. യു.സി രാമൻ സ്‌കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടുകൊണ്ട് വിളംബരം ചെയ്തു. ഇതോടൊപ്പം വിദ്യാർത്ഥികള്ക്കും നാട്ടുകാർക്കും വൃക്ഷത്തൈ വിതരണം ചെയ്യുകയുമുണ്ടായി. ജൂബിലിയുടെ ഔപചാരികമായ ഉൽഘാടനം 2003 സെപ്തംബർ 27 ശനിയാഴ്ച ബഹു. കേരള പൊതുമരാമത്ത് മന്ത്രി ഡോ. എം.കെ മുനീർ നിർവ്വഹിക്കുകയുണ്ടായി. വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും നിറഞ്ഞുനിന്ന ചടങ്ങിൽ സർവ്വശീ വേണു കല്ലുരുട്ടി (പ്രസി. ബ്ലോക്ക് പഞ്ചായത്ത് കുന്ദമംഗലം) പി. ശാന്ത ( പ്രസി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത്) പി.കെ സുലൈമാൻ (പ്രസി. മടവൂർ പഞ്ചായത്ത്), കെ നാരായണൻ കുട്ടി മാസ്റ്റർ (ചെയർമാൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി - ജില്ലാ പഞ്ചായത്ത്) കെ.പി കോയ (വൈ.പ്രസി. ബ്ലോക്ക് പഞ്ചായത്ത് കുന്ദമംഗലം) എ. ബാലാറാം (മെമ്പർ- ജില്ലാ പഞ്ചായത്ത് - കോഴിക്കോട്)ഖാലിദ് കിളിമുണ്ട (ചെയർമാൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി - കുന്ദമംഗലം ഗ്രാമപഞ്ചായത്ത്) ടി.ടി മാത്യു (എ.ഇ.ഒ കുന്ദമംഗലം), കെ.സി നായർ (പ്രസി. കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്) പി. മോഹനൻ (പ്രസി. കാരന്തൂർ കോ.ഓപ്പറേറ്റീവ് ബാങ്ക്) വി.പി കുഞ്ഞീബീവി (സ്‌കൂൾ മാനേജർ) തുടങ്ങിയവർ സംബന്ധിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ കോഴിക്കോട് മലബാർ കണ്ണാശുപത്രിയുമായി സഹകരിച്ച് 2003 ഡിസംബർ 7-ാം തിയ്യതി സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി. 2004 ജനുവരി 7-ാം തിയ്യതി നടന്ന വനിതാ സംഗമം വിദ്യാർത്ഥികളുടെ സ്വഭാവരൂപീകരണത്തിൽ അമ്മമാരുടെ പങ്ക് എന്ന വിഷയം ശ്രീ. പി ഹേമപാലൻ (ഓയിസ്‌ക ഇന്റർനാഷണൽ) ക്ലാസെടുത്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈ.പ്രസി. അരിയിൽ മൊയ്തീൻ ഹാജി ഉദ്ഘാടനം ചെയ്ത ഈ പരിപാടിയിൽ 300-ഓളം വനിതകൾ പങ്കെടുത്തു. പ്ലാറ്റിനം ജൂബിലിയുടെ സമാപനം 2004 ഫെബ്രുവരി അവസാന വാരത്തിൽ ബഹുമുഖ പരിപാടികൾ നടക്കുകയാണ്. ഈ പരിപാടികൾക്ക് നേതൃത്വം നൽകുന്ന പിടിഎ പ്രസിഡണ്ട് ശ് രീ. എ.ടി അഹമ്മദ് കുട്ടി, വൈ. പ്രസി. കെ.സി രാജൻ, എ.പി സുമ (ചെയർപേഴ്‌സൺ, മാതൃസമിതി) പി. ശാന്ത (വൈസ്. ചെയർപേഴ്‌സൺ) എ.കെ ഷൗക്കത്ത് (എസ്.എസ്.ജി കൺവീനർ) ടി.കോയ (പ്രസി. പൂർവ്വവിദ്യാർ്തഥി സംഘടന)കോണിക്കൽ സുബ്രഹ്‌മണ്യൻ (സെക്രട്ടറി, പൂർവ്വവിദ്യാർത്ഥി) തുടങ്ങിയവരും അധ്യാപകരുമാണ്. ഈ ചരിത്രം തയ്യാറാക്കുന്നതിന് സ്‌കൂൾ റെക്കോഡുകൾക്ക് പുറമെ മുൻ ഹെഡ്മാസ്റ്റർമാരും അധ്യാപകരും പൂർവ്വവിദ്യാർത്ഥികളും നാട്ടുകാരായ ഒട്ടനവധി പേരോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.

മാനേജ്മെന്റ്

ചിത്രശാല|

അംഗങ്ങൾ

ടി.ഐ. കുട്ടി മെമ്മോറിയൽ എജ്യൂക്കേഷണൽ ട്രസ്റ്റ്

നാഴികക്കല്ലുകൾ

സ്കൂൾ അപ്ഗ്രഡേഷൻ

്േകതിരേ്തിര കതിരേ്തിര ത്കി്രിതര ത്രകിതേ്രിര കത്ിരേ്തിരേ്തച ്കതിേ്കതിര രിേ്കതിര കതിര്തചകിര ്ിര്ിര ത്ിരേ്കതചിര്ിര്കരതകര്ര

കെട്ടിട വിപുലീകരണം

ഇംഗ്ലീഷ് മീഡിയം ആരംഭം

പ്രീ പ്രൈമറി ആരംഭം

ജൂബിലി ആഘോഷങ്ങൾ

സുവർണ ജൂബിലി

പ്ലാറ്റിനം ജൂബിലി

നവതി ആഘോഷം

പൂർവ്വ അധ്യാപകർ

വിരമിച്ച പ്രധാന അധ്യാപകർ

വിരമിച്ച അധ്യാപകർ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ആദ്യകാല വിദ്യാർത്ഥികൾ