ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

അടൽ ടിങ്കറിംഗ് ലാബ്

കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.

വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രധാന ആകർഷകങ്ങളിൽ ഒന്നാണ് അടൽ ടിങ്കറിംഗ് ലാബ്. കേന്ദ ഗവൺമെന്റിന്റെ അടൽ ഇന്നവേഷൻ പദ്ധതിയുടെ ഭാഗമായാണ് അടൽ ടിങ്കറിംഗ് ലാബ് സ്ഥാപിക്കപ്പെട്ടത്. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ പ്രതിഭകളെ വളരെ നേരത്തേ കണ്ടെത്തി പരിപോഷിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശാസ്ത്രത്തെ ഇഷ്ടപ്പെടുന്ന പരീക്ഷണങ്ങൾ നടത്താൻ താൽപ്പര്യമുള്ള വിദ്യാർത്ഥികളെയാണ് അടൽ ടിങ്കറിംഗ് ലാബ് ലക്ഷ്യമിടുന്നത്. ക്ലാസ്റൂം പഠനത്തിനുമപ്പുറം കുട്ടികളുടെ അധിക പഠനത്തെ പരിപോഷിപ്പിച്ച് കുട്ടിശാസ്ത്രജ്ഞരെ വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. റോബോട്ടിക്സ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, വാന നിരീക്ഷണം ത്രീ ഡി പ്രിന്റിംഗ് ഇലക്ട്രോണിക്സ്, സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള സർക്യൂട്ട് ഡിസെെനുകൾ ഇവയെല്ലാം അടൽ ടിങ്കറിംഗ് ലാബിന്റെ പഠന മേഖലകളാണ്. ശ്രീ പ്രസാദ് വി.കെ യാണ് അടൽ ടിങ്കറിംഗ് ലാബ് കോഡിനേറ്റർ . അഫ്ലഹ് അഹമ്മദ്, ഫാത്തിമ നാജിയ, ഫിദ റഹ്മത്ത് ഇവർ അടൽ ടിങ്കറിംഗ് ലാബിനെ നയിക്കുന്ന വിദ്യാർത്ഥി പ്രതിനിധികളാണ്

അടൽ ടിങ്കറിംഗ് ലാബ് പ്രവർത്തനമാരംഭിച്ചു

അടൽ ടിങ്കറിംഗ് ലാബിൻ്റെ പ്രവർത്തനോദ്ഘാടനം പ്രധാനാധ്യാപിക സുധ ടീച്ചർ ഉദ്ഘാടനം ചെയ്തു. അടൽ ടിങ്കറിങ് ലാബിൻ്റെ ഈ വർഷത്തെ (2021-22) പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനാധ്യാപിക സുധ ടീച്ചർ ഉദ്ഘാടനം ചെയ്തു ടിങ്കറിംഗ് ലാബ് ഇൻ ചാർജ് പ്രസാദ് വി.കെ സ്വാഗതമാശംസിച്ചു. ടിങ്കറിംഗ് ലാബ് ട്രെയിനർ സ്റ്റൈലി ക്ലാസെടുത്തു. ഓറിയൻ്റേഷൻ ക്ലാസ്സിനു ശേഷം താത്പര്യമുള്ളവരും നൈപുണിയുള്ളവരുമായ കുട്ടികളുടെ തെരഞ്ഞെടുപ്പ് നടന്നു.

സ്കൂൾ ബസ്

വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ 2016 മുതൽ സ്കൂൾ ബസ് സെെകര്യമുണ്ട്. 2016 ഓഗസ്റ്റ് ആറിനാണ് സ്കൂൾ ബസ് പ്രവർത്തനം ആരംഭിച്ചത്. രാജ്യസഭാ എം.പി ആയിരുന്ന ശ്രീ കെ.കെ രാഗേഷ് ആണ് എം. പി മാരുടെ പ്രാദേശിക വികസന ഫണ്ട് ഉൾപ്പെടുത്തി സ്കൂളിന് ബസ് അനുവദിച്ചത്. സ്കൂൾ ബസിന്റെ ഔപചാരികമായ ഉദ്ഘാടനം മാനന്തവാടി എം. എൽ എ ശ്രീ ഒ ആർ കേളു നിർവഹിച്ചു.


നിലവിൽ നിരവിൽപ്പുഴയിൽ നിന്നുമാണ് സ്കൂൾ ബസ് പ്രവർത്തനം ആരംഭിക്കുന്നത്. ഹെെസ്കുൂൾ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ യാത്രക്കായി സ്കൂൾ ബസ് സൗകര്യത്തെ ആശ്രയിക്കുന്നു.

ശാസ്ത്ര പോഷിണി ലാബുകൾ

3 കോടി രൂപ ചെലവിൽ ആധുനിക ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന കെട്ടിട സമുച്ചയം


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 3 കോടി രൂപ ചെലവിൽ ആധുനിക ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന കെട്ടിട സമുച്ചയം പൂർത്തിയായി വരുന്നു. സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന് എം എൽ എ ഫണ്ട് ഉപയോഗിച്ച് നിർമിച്ച സ്റ്റേജ് കം പവലിയൻ (40 ലക്ഷം) ജില്ലാ പഞ്ചായത്ത് നവീകരണ ഫണ്ട് ഉപയോഗിച്ച് ഓഡിറ്റോറിയം നവീകരണം. എല്ലാ ക്ലാസ് മുറികളിലേക്കും കുടിവെള്ള സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി മാനന്തവാടി ബ്ലോക്ക് പഞ്ചായത്താണ് ഇതിനുള്ള തുക അനുവദിച്ചത്.