സെന്റ്. ജോർജ് യു.പി.എസ്. നാരങ്ങാനം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
16:04, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayesh.itschool (സംവാദം | സംഭാവനകൾ) ('വിവിധ പലായന കുടിയേറ്റങ്ങൾക്ക് സാക്ഷ്യം വഹിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിവിധ പലായന കുടിയേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച ഈ പ്രദേശം പുണ്യഫലഭൂയിഷ്ഠമായതും, വെള്ളപ്പൊക്കം മുതലായ പ്രകൃതിക്ഷോഭങ്ങൾ കാര്യമായി ബാധിക്കാത്ത ഒരിടം കൂടിയാണ്.  കൃഷിക്ക് കേൾവികേട്ട സ്ഥലമായ നാരങ്ങാനത്തിൽ വയൽ പരപ്പുകൾ വിവിധ കൃഷിയിടങ്ങളാക്കിയിരിക്കുന്നു. കണമുക്ക് ,ആലുങ്കൽ ,കടമ്മനിട്ട ,വലിയകുളം, മടത്തുംപടി, തോന്ന്യാ മല ,വട്ടക്കാവ്, എന്നിവ നാരങ്ങാനത്തെ പ്രധാന സ്ഥലങ്ങളാണ്. ലോകത്തിനു മുന്നിൽ നാരങ്ങാനം പഞ്ചായത്തിന് അഭിമാനമാണ് പൈതൃക ഗ്രാമമായ കടമ്മനിട്ട ,കടമ്മനിട്ട കാവ്യ ശില്പം, കടമ്മനിട്ട പടയണി ഗ്രാമം, കടമ്മനിട്ട രാമകൃഷ്ണ സ്മൃതി മണ്ഡപം, മടുക്കക്കുന്ന് എന്നിവ കൾ .

സ്വാതന്ത്ര്യ സമര സേനാനിയും പിന്നീട് MLA യും ആയിരുന്ന എൻ.ജി ചാക്കോ ദീർഘകാലം പ്രസിഡൻ്റായിരുന്ന പഞ്ചായത്താണിത്. കടമ്മനിട്ട കരുണാകരനാണ് നിലവിലെ പ്രസിഡൻ്റ്.

നാരങ്ങാനം മാർത്തോമ്മാ ഇടവകയുടെ ട്രസ്റ്റിയായിരുന്ന നിരവു കാലയിൽ ശ്രീ.ചാക്കോ ഗീവർഗീസിൻ്റെയും ഇടവക വികാരി മാരായിരുന്ന റവ.കെ.എം മാത്യു, റവ.പി.ജി ഉമ്മൻ എന്നിവരുടെയും ത്യാഗോജ്വലമായ പ്രവർത്തനങ്ങളിൽ നിന്നും ഉടലെടുത്തതാണ് നാരാങ്ങാനം സെൻ്റ് ജോർജ് യു.പി സ്കൂൾ .ശ്രീ ചാക്കോ ഗീവർഗ്ഗീസ് സ്കൂൾ സ്ഥാപനത്തിനായി ഒരേക്കർ സ്ഥലം ദാനം ചെയ്തു.1947 മെയ് മാസം 19-ാം തീയതി വ്യാഴാഴ്ച എം.റ്റി കുരുവിളയുടെ മഹനീയാദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ വച്ച് സ്കൂളിൻ്റെ ഔപചാരികമായ ഉദ്ഘാടനം നടന്നു. പ്രാരംഭം മുതൽ ശ്രീ.എം.റ്റി തോമസ് സ്കൂൾ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചു.1959 വരെ യു .പി സെക്ഷൻ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ.1 - 06-1960 ൽ ഗവൺമെൻ്റിൽ നിന്നും അനുവാദം കിട്ടിയതനുസരിച്ച് പുതിയ കെട്ടിടം പണിയിച്ച് എൽപി സെക്ഷൻ ആരംഭിച്ചു.         സ്കൂളിൻ്റെ സ്ഥാപന കാര്യങ്ങളിൽ വിവേകപൂർവ്വമായ ആലോചന നൽകിയും സ്വന്തം പണം ചെലവ് ചെയ്തും ഇടവക ജനങ്ങളോട് പിരിച്ചും കെട്ടിടങ്ങൾ പണിയിച്ചും ദേശത്തിൻ്റെ നന്മയ്ക്കു വേണ്ടി പ്രവർത്തിച്ച നിരവു കാലായിൽ ശ്രീ.ചാക്കോ ഗീവർഗ്ഗീസിൻ്റെ സേവനം സുവർണ ലിപികളിൽ രേഖപ്പെടുത്തി .1972-73 ൽ ഏറ്റവും മികച്ച സ്കൂളിനുള്ള ഷീൽഡ് ഗവൺമെൻ്റിൽ നിന്നും ഈ സ്കൂളിനു ലഭിച്ചിട്ടുണ്ട്. ഇപ്പോൾ 7 ക്ലാസുകളും 7 അദ്ധ്യാപകരും ഒരു ഓഫീസ് സ്റ്റാഫും ജോലി നോക്കുന്നു. നാരങ്ങാനം മാർത്തോമ്മാ ഇടവകാംഗങ്ങളുടെ അകമഴിഞ്ഞ സംഭാവനയിലൂടെയും പ്രയത്‌നത്തിലൂടെയും ഉടലെടുത്തതാണ് സെൻ്റ് ജോർജ്  യു.പി സ്കൂൾ നാരങ്ങാനം. 7 ദശാബ്ദക്കാലം ഒരു ദേശത്തിൻ്റെ അകക്കണ്ണു തുറപ്പിക്കാൻ, ഒരു ഗ്രാമത്തിനാകെ വെളിച്ചം വിതറാൻ, സൂര്യതേജസ്സായി ജ്വലിച്ച വിജ്ഞാനത്തിൻ്റെ സിര കേന്ദ്രമായി നിലനിൽക്കുവാൻ സെൻ്റ്. ജോർജ് യു.പി സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.