കൂടുതൽ വായിക്കുകഎ.എൽ.പി.എസ് അമ്പലക്കടവ്/ചരിത്രം
നാട്ടിൽ അജ്ഞതയും അന്ധ വിശ്വാസവും നില നിന്നിരുന്ന കാല ഘട്ടത്തിൽ ജനങ്ങളെ വിദ്യാഭ്യാസ പരമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് അന്നത്തെ ഓത്തുപള്ളിയിൽ വിദ്യാലയത്തിന്റെ തുടക്കം.
പുലത്ത് ഉണ്ണി അ ലവി ,പനനിലത്തു അലവി,വെള്ളുവമ്പാലി മോയിൻ മുസ്ലിയാർ ,കുപ്പനത്ത് അഹമ്മദ് കുട്ടി ,മങ്കര തൊടി നാണി ഹാജി ,തുടങ്ങിയ മഹത്തുക്കളുടെ ശ്രമ ഫലമായി 1952 ൽ വിദ്യാലയം ആരംഭിച്ചു.പുലത്ത് ഉണ്ണി അ ലവി സാഹിബാണ് സ്കൂളിന് സ്ഥലം വിട്ടു നൽകിയത്.1954 ൽ പുലത്ത് ഉണ്ണി അ ലവി മാനേജ്മെന്റിന് കീഴിൽ സ്കൂളിന് എലിമെന്ററിവിദ്യാലയമായി അംഗീകാരം ലഭിക്കുകയും ചെയ്തു . തുടക്കത്തിൽ 4 ക്ലാസ്സുകളും 4 അധ്യാപകരും 50 ൽ താഴെ കുട്ടികളുമാണ് ഉണ്ടായിരുന്നത്.അന്ന് സമീപ പ്രദേശങ്ങളിലെ സ്കൂളിൽ എത്താൻ കിലോമീറ്ററുകൾ താണ്ടി ആയിരിന്നു എത്തിയിരുന്നത് .