സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇരുപതാം നൂറ്റാണ്ടിൻെറ ആദ്യ ഘട്ടങ്ങളിൽ തളിപ്പറ​മ്പ് താലൂക്കിലെ ഇതര ഗ്രാമങ്ങളെ പോലെ സാമൂഹ്യ സാംസകാരിക രംഗങ്ങളിലും പ്രത്യകിച്ച് വിദ്യാഭ്യാസ രംഗത്തും ഏറെ പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു കുപ്പം. ആ കാലത്ത് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് പ്രത്യേകിച്ച് മുസ്ലിം ജനവിഭാഗത്തിന് ഈ പ്രദേശത്തും പരിസര പ്രദേശങ്ങളിലും പ്രൈമറി സ്കൂളുകൾ പോലും ഉണ്ടായിരുന്നില്ല. ഈ ദുസ്ഥിതിക്ക് പരിഹാരമെന്നോണം കുപ്പം മുനവ്വിറുൽ ഇസ്ലാം സംഘത്തിന് കീഴിൽ 1934 - ൽ സ്ഥാപിക്കപ്പെട്ടതാണ് ഈ സ്കൂൾ. പ്രാരംഭഘട്ടത്തിൽ ആൺകുട്ടികൾക്ക് മാത്രമായിരുന്നു പഠനം നൽകിയിരുന്നത്. പിന്നീട് കാർത്ത്യായനി സ്കൂളുമായി ചേർന്ന് യു പി സ്കൂളായി ഉയർത്തുകയും പെൺകുട്ടികൾക്ക് കൂടി പ്രവേശനം നൽകുക കൂടി ചെയ്തതോടെ സ്കൂളിൻെറ പേരുും പെരുമയും ഉയർന്നു. പാഠ്യരംഗത്തും,പാഠ്യേതര രംഗത്തും വിസ്മയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ശാന്തമായ പഠനാന്തരീക്ഷവും തികഞ്ഞ അച്ചടക്കവും സ്ക്കൂളിന്റെ വളർച്ചയിലും വിജയ ശതമാനത്തിന്റെ ഉയർ‍ച്ചയിലും പ്രധാന പങ്ക് വഹിക്കുന്നു.