ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ആർട്‌സ് ക്ലബ്ബ്

00:46, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40001 wiki (സംവാദം | സംഭാവനകൾ) ('കോവിഡ് പ്രതിസന്ധിയ്ക്കിടയിലും ആർട്സ് ക്ലബ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കോവിഡ് പ്രതിസന്ധിയ്ക്കിടയിലും ആർട്സ് ക്ലബ് പ്രവർത്തനങ്ങൾ ഭംഗിയായി മുന്നോട്ടുപോകുന്നു.

ബഷീർ ദിനാചരണം.

മലയാളകഥയുടെ സുൽത്താൻ- ബഷീർകഥാലോകത്തിലൂടെ ഒരു യാത്ര എന്ന വിഷയത്തെ അധികരിച്ച് നടത്തിയ ബഷീർ ദിനാചരണം ഉദ്ഘാടനം മലയാളത്തിന്റെ പ്രിയ കഥാകാരൻ ബി മുരളി ഉദ്ഘാടനം നിർവഹിച്ചു. എസ് സി ഇ ആർ ടി റിസർച്ച് ഓഫീസർ അജി ഡി പി ബഷീർ കഥാലോകത്തിലൂടെ പര്യടനം നടത്തിക്കൊണ്ട് ഹൃദ്യമായ പ്രഭാഷണം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് കെ ബാബു പണിക്കർ , വൈസ് പ്രസിഡന്റ് കെ ജി ഹരി , മുൻ പ്രിസിപ്പൽ / മുൻ എച്ച് എം ജെ സുരേഷ് , പ്രിൻസിപ്പൽ ഡോ.സി മണി , എച്ച് എം ഇൻ ചാർജ്ജ് ജിനു കെ കോശി , ഡെ.എച്ച് എം വി എസ് ശോഭ എന്നിവരും അധ്യാപകരും ആശംസകൾ നേർന്നു.

 

തുടർന്ന് കുട്ടികളുടെ പുസ്തകാസ്വാദനവും കവിതാലാപനവും  ബഷീർ അനുസ്മരണവും നടന്നു.

വെർച്വൽ കാവ്യസല്ലാപം

സ്കൂളിൽ വായന വാരാചരണത്തോടനുബന്ധിച്ച് മലയാളത്തിലെ പ്രിയകവികളെ ഉൾപ്പെടുത്തി കാവ്യസല്ലാപം നടത്തി. വെർച്വൽ ഫ്ലാറ്റ്ഫോമിൽ നടന്ന പരിപാടിയിൽ മലയാളത്തിലെ പ്രിയപ്പെട്ട കവികളായ കുരീപ്പുഴ ശ്രീകുമാർ , കല്ലറ അജയൻ ,കെ സജീവ് കുമാർ ,ഗണപൂജാരി ,രവി കൊല്ലംവിള എന്നിവർ പങ്കെടുത്ത് കാവ്യസല്ലാപം നടത്തി.

പിടിഎ പ്രസിഡന്റ് കെ ബാബുപണിക്കർ യോഗത്തിൽ അധ്യക്ഷനായി.