ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മൂവായിരത്തോളം ലൈബ്രറി പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. 2005 ൽ ശതാബ്ദി ആഘോഷിച്ച ഈ വിദ്യാലയത്തിന് പി.ടി.എ യുടെ ശ്രമഫലമായി ഒരു സ്കൂൾ ബസ് ലഭിക്കുകയും അത് പ്രവർത്തന യോഗ്യമല്ലാതായപ്പോൾ 2014 ൽ നെസ്റ്റ് ഗ്രൂപ്പ് ഒരു സ്കൂൾ ബസ് സ്പോൺസർ ചെയുകയും ഉണ്ടായി. എൽ.പി ക്ലാസുകൾ ശിശു സൗഹൃദമാക്കുകയും യുപി ക്ലാസ്സുകളിൽ സയൻസ് കോർണർ, ഗണിതമൂല ,വായനമൂല എന്നിവ സജ്ജീകരിക്കുകയും കൂടാതെ ഹൈസ്കൂൾ വിഭാഗത്തിൽ ഐ.സി.റ്റി സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ഇതോടൊപ്പം എല്ലാ ക്ലാസ്സ്മുറികളിലും സ്പീക്കർ സ്ഥാപിക്കുകയും ചെയ്തു. ഉച്ച ഭക്ഷണ പദ്ധതിക്ക് വേണ്ടി 1988 ലെ പൂർവ്വ വിദ്യാർത്ഥികൾ പാചകവാതകവും അടുപ്പും 40 കിലോഗ്രാം അരി പാചകംചെയ്യാനുള്ള ഒരു ബോയ്‌ലർ 2000 എസ്‌ എസ്‌ എൽ സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ കുടിവെള്ള സാമഗ്രികളും സ്പോൺസർ ചെയ്തു.

ഒരേ സമയം 36 കുട്ടികൾക്ക് ഒരുമിച്ചിരുന്ന് ഉപയോഗിക്കാവുന്ന എല്ലാവിധ സംവിധാനങ്ങളുമുള്ള ശീതീകരിച്ച കമ്പ്യൂട്ടർ ലാബ്, അത്യന്താധുനിക സൗകര്യങ്ങളോട് കൂടിയ സയൻസ് ലാബ്, ഡിജിറ്റലൈസ്ഡ് ലൈബ്രറി, വിശാലമായ രണ്ടു ക്ലാസ് മുറികളും അടൽറ്റിങ്കറിംഗ് ലാബും ഉൾകൊള്ളുന്ന പുതിയ SSK കെട്ടിടം എന്നിവ 2021-ൽ ഈ വിദ്യാലയത്തിന് കൈവന്ന മികച്ച നേട്ടങ്ങളാണ്.