ജി.എഫ്.യു.പി.എസ് കടപ്പുറം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു പ്രദേശത്തിൻറെ ഉയർച്ചയിൽ തനതു മുദ്രകൾ പതിപ്പിച്ച ഒരു വിദ്യാലയം. അതാണ് തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ പെട്ട പുതിയങ്ങാടിയിൽ സ്ഥതി ചെയ്യുന്ന കടപ്പുറം ഗവ.ഫിഷറീസ് യു.പി - സ്കൂൾ .1952-ൽ സ്ഥാപിതമായ വിദ്യാലയത്തിൽ പ്രധാനമായും മത്സ്യ ബന്ധന മേഖലയിൽപ്പെട്ട രക്ഷിതാക്കളുടെ കുട്ടിളാണ് അധ്യയനം നടത്തുന്നത്.പഠന പാഠ്യേതരരംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ സ്ഥാപനം ഏഴു പതീറ്റാണ്ടിന്റെ പാരമ്പര്യം ഉയർത്തി പിടിക്കുന്നു. പ്രവർത്തന മേഖലയിൽ മികവിന്റെ നേർസാക്ഷ്യമാവാനുള്ള ശ്രമത്തിലാണ് ഈ വിദ്യാലയം.