എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:11, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snguru (സംവാദം | സംഭാവനകൾ) ('<font size = 5>'''സാമൂഹ്യശാസ്ത്രക്ലബ്ബ് '''</font size> ഊർജ്ജ്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാമൂഹ്യശാസ്ത്രക്ലബ്ബ്

ഊർജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാർത്ഥികളും അവർക്ക് നേതൃത്വംനൽകുന്ന ഏതാനും അദ്ധ്യാപകരും ചേർന്ന് പ്രവർത്തിക്കുന്ന ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നു .ഷീജാറാണി ടീച്ചർ, സന്തോഷ് സാർ ,അനുജ ടീച്ചർ എന്നിവരാണ് ഇതിന്റെ അമരത്തു പ്രവർത്തിക്കുന്നത് .

  • എല്ലാവർഷവും ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ ,ക്വിസ് മത്സരങ്ങൾ ,പ്രസംഗം ,പോസ്റ്റർ രചന സ്‌കിറ്റ് എന്നിവ നടത്തപ്പെടുന്നു
  • പഠനയാത്രകൾ സംഘടിപ്പിക്കുന്നു
    ചരിത്രപ്രധാന സ്ഥലങ്ങളായ മണ്ണടി കൃഷ്ണപുരം കൊട്ടാരം കേരളം നിയമസഭ തുടങ്ങിയവ സന്ദർശിക്കാനുള്ള   അവസരമൊരുക്കുന്നു .കൂടാതെ വ്യാവസായികാടിസ്ഥാനത്തിൽ പ്രവർത്തിച്ചുവരുന്ന ഇലന്തൂർ  ഖാദി ഗ്രാമവ്യവസായ ബോർഡ് സന്ദർശിച്ചു പ്രവർത്തനങ്ങൾ മനസിലാക്കുന്നു.
  • സയൻസ് ക്ലബ്ബുമായി യോജിച്ചു വി എസ് എസ് സി സന്ദർശിക്കുന്നതിനും റോക്കറ്റ് വിക്ഷേപണങ്ങൾ ദർശിക്കുന്നതിനും അവസരം നൽകുന്നു
  • സാമൂഹിക സുരക്ഷിതത്വം വിഷയമാക്കി ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു
  • സാമൂഹിക ശാസ്ത്രമേളയിൽ സംസ്ഥാനതലം വരെ മികച്ച പങ്കാളിത്തം
  • ആഗസ്റ്റ് തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനത്തിൽ എല്ലാ വർഷവും ശാന്തിദീപം കൊളുത്തി സന്ദേശങ്ങൾ കൈമാറുന്നു.