സെന്റ് മേരീസ് യു പി എസ് തരിയോട്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
യുദ്ധം മനുഷ്യരാശിയുടെ ഉന്മൂലനമാണ്. യുദ്ധം ഒന്നിനും ഒരു ശാശ്വത പരിഹാരമല്ല. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വീണ ആ നിമിഷം മുതൽ ഇന്നുവരെ ആ ജനത അനുഭവിക്കുന്ന യാതനകൾ യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല എന്ന് നമ്മെ വീണ്ടും ഓർമിപ്പിക്കുന്നു. യുദ്ധത്തിന്റെ ദുരന്തമുഖം ഓരോ നിമിഷവും നമ്മെ ഓർമ്മപ്പെടുത്തുകയാണ് നാഗസാക്കി ഹിരോഷിമ ദിനം നാം ആചരിക്കുമ്പോൾ. ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ ഭാഗമായി സെന്റ് മേരിസ് യുപി സ്കൂൾ തരിയോട് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി.
💎പോസ്റ്റർ നിർമാണം,
💎സഡാക്കോ കൊക്ക് നിർമാണം,
💎സമാധാനത്തിന്റെ സന്ദേശം നൽകി കൊണ്ട് വീടുകളിൽ തിരി തെളിയിക്കൽ
തുടങ്ങിയ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി. വിവിധ മത്സരങ്ങളിൽഎൽപി,യുപി വിഭാഗത്തിൽ വിജയികളെ കണ്ടെത്തുകയും സമ്മാന അർഹരായവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.