ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:10, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ലൂഥറൻ.എച്ഛ്.എസ്സ്,സൗത്ത്ആര്യട്/മറ്റ്ക്ലബ്ബുകൾ എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/മറ്റ്ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)

സീഡ് ക്ലബ്ബ് മാതൃഭൂമിയുടെ യുടെ ആഭിമുഖ്യത്തിൽ കുട്ടികളിൽ സമൂഹ നന്മയും പ്രകൃതി സ്നേഹവും കാർഷിക സംസ്കാരവും വളർത്തിയെടുക്കുന്നതിന് വേണ്ടി നമ്മുടെ സ്കൂളിൽ നടപ്പാക്കിവരുന്ന ഒരു പദ്ധതിയാണ് ആണ് സീഡ് ക്ലബ്. കുട്ടികൾ പ്രകൃതിയുമായി ഇണങ്ങി  ജീവിക്കേണ്ടതിൻ്റെ പ്രാധാന്യം അറിഞ്ഞിരിക്കേണ്ടതാണ്.എല്ലാ കുട്ടികളും വീടുകളിൽ  ഒരു അടുക്കളത്തോട്ടം നിർമ്മിക്കുക ,  അവരുടെ പരിസരത്തുള്ള വൃക്ഷങ്ങളെ നിരീക്ഷിക്കുകയും ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും വേണം. സീഡ് ക്ലബ്ബിലെ കുട്ടികൾ കൾ വീടുംവീടും പരിസരവും വൃത്തിയാക്കുന്നതിൻ്റെ ഭാഗമായി ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിക്കുകയും അജൈവ മാലിന്യങ്ങൾ കത്തിച്ചാൽ ഉണ്ടാകുന്ന ദോഷഫലങ്ങളെക്കുറിച്ച്  മനസ്സിലാക്കുകയും ചെയ്യുന്നു .ഈ പ്രവർത്തനങ്ങൾ വീടുകളിലും അനുവർത്തിക്കണമെന്ന്  കുട്ടികളെ മനസ്സിലാക്കിക്കുന്നു. ശേഖരിച്ച അജൈവ മാലിന്യങ്ങൾ പഞ്ചായത്തിന് കൈമാറുന്നു. സ്കൂളിൽ നിലനിന്നിരുന്ന പൂന്തോട്ടത്തിൻ്റെ  വിപുലീകരണ പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കാളികളാകുന്നു. സ്കൂളിൽ ചെടികൾ വെച്ചു പിടിപ്പിക്കുകയും  ഭംഗിയായി പരിപാലിക്കുകയും ചെയ്യുന്നത് ക്ലബ്ബിലെ അംഗങ്ങളായ കുട്ടികളാണ്.