ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/കുട്ടികളുടെ രചനകൾ

Schoolwiki സംരംഭത്തിൽ നിന്ന്

എന്നിലുള്ള ചില മനുഷ്യർ

വർഷം 2004 ഒരു ഒന്നാം ക്ലാസ് മുറി വളർന്ന് വാലുതാകുമ്പോൾ എന്താകാനാണ് ആഗ്രഹം എന്ന പുണ്യപുരാതനമായ ചോദ്യം ക്ലാസ് ടീച്ചർ ഓരോ വിദ്യാർഥികളോടായി ചേദിക്കുകയാണ്. ഓരോരുത്തത്തി അവരവരുടെ സ്വപ്നങ്ങളും അതിനുപിന്നിലെ കാരണങ്ങളും തിളങ്ങുന്ന കണ്ണുകളോടെ വിവരിക്കുന്നു. പതിയ ചോദ്യം എൻ്റെ നേർത്തി. ഞാൻ പറഞ്ഞു എനിക്ക് ടീച്ചറാകണം കാരണം എന്തെന്നായി ചോദ്യം.

"അത് പിന്നെ ക്ലാസിലാരാളുടെ പിറന്നാൾ വന്നാൽ എല്ലാ കുട്ടികൾക്കും ഓരോ മിഠായി വെച്ച ടീച്ചറേ കിട്ടൂ. ടീച്ചർമാർക്കാവുമ്പോ ഇന്നുണ്ടു മിഠായി വിതം കിട്ടുമല്ലോ ടീച്ചറായാൽ അപ്പോ ഒത്തിരി മിഠായി കിട്ടും.”

ക്ലാസിലൊരു കൂട്ടച്ചിരി ഉയർന്നു .

പിന്നീടും പലപ്പോഴും ടീച്ചറാകാനാണ് ആഗ്രഹമന്ന് പലരോടായി ഞാൻ പറഞ്ഞു. മനസിലപ്പോഴും മിഠായി ആയിരുന്നു.

വിട

വിട പറയുന്നിന്നി ധന്യ വേളയിൽ പതറാത്ത മനസ്സോടെ നിറയാത്ത മിഴിയോടെ അന്നു ഞാനാപ്പടികൾകയറിയ_ തിന്നലെപ്പോലെയോർക്കുന്നു ഞാനിന്ന് ഒന്നല്ലരണ്ടെല്ലൊരായിരം പേരല്ലെൻ, ജീവിതപ്പാതയിൽ കൂട്ടായിനിന്നവർ .

എത്രയോ സതീർത്ഥ്യരെ സമ്മാനിച്ച - തിലുമെത്രയോ നല്ല ശിഷ്യരെ സമ്മാ -

നിച്ചേറെ ശാന്തമായൊഴുകിയാപ്പുഴയിന്ന്, 

വെമ്പൽകൊള്ളുന്നു, വഴിമാറിയൊന്നൊഴുകുവാൻ നമ്മോടോതാതെ ഒന്നുമേ മിണ്ടാതെ, കാലമെന്തിലും കരവിരുതുകാട്ടുന്നു.

പുൽത്തലപ്പുകൾ പൂവുള്ളനാമ്പുകൾ, വള്ളികൾ പിന്നെകള്ളിമുൾച്ചെടികളും ചൊറിവണങ്ങളോ , ഇല്ലാതിരിക്കില്ല പാതയിൽ നമ്മെ കൂപ്പുകുത്തിക്കുവാൻ. കൃത്യമായങ്ങു ചുവടുകൾ വയ്ക്കുക സ്വച്ഛമായങ്ങു മുന്നോട്ടുപോവുക.


തിരിഞ്ഞുനോക്കാതെ ധൃതിയിൽ പിന്നി- ട്ടങ്ങെത്രയെത്രയങ്ങെത്രയോവർഷങ്ങൾ. ജീവിതമെന്നേ മുന്നോട്ടുതള്ളിയാവേളയിൽ ഒന്നുമങ്ങേറയാസ്വദിച്ചില്ലഞാൻ പിന്നിടാനുള്ളപാതകൾക്കിന്നു ഞാൻ

വെറുതെയെങ്കിലും ഈണം പകരട്ടെ.

നറുമലരിൻ സുഗന്ധമതാകട്ടെ, പിഞ്ചുപൈതലിൻ പുഞ്ചിരിയാകട്ടെ, താരാട്ടുപാട്ടിന്നീരടികളാകട്ടെ, ഈശ്വരാധീനമെന്നുമുണ്ടാകട്ടെ, എത്രമാധുര്യം എന്നു ഞാനോതട്ടേ, എന്നുമാത്രമങ്ങോർക്കാൻ കഴിയട്ടെ.

താളഭേദങ്ങളേറെയങ്ങേകിലും ജീവിതം എത്ര സുന്ദരം സുരഭിലം ഇന്നിതാ എന്റെ മണികൾ മുഴങ്ങുന്നു ഒന്ന് നിൽക്കൂ , നീ ഓട്ടം മതിയാക്കൂ ഒട്ടു നിന്നിട്ടു പിന്നോട്ടു നോക്കി ഞാൻ ഹാ! എത്ര സുന്ദരം പൊയ്‌പ്പോയ നാളുകൾ സർവ്വശക്തനാമീശന്റെ കൈയ്യൊപ്പ് എന്നി- ലർപ്പിച്ച ആ പുണ്യവേളകൾ.

-പൂർവ്വ അധ്യാപിക ഗീതദേവി.എം എച്ച് എസ് ടി ഇംഗ്ലീഷ് (Rtd) ജി.ജി.എച്ച്.എസ്.എസ് കോട്ടൺഹിൽ

അങ്ങനെയിരിക്കെ 2007-ലെ നാലാം ക്ലാസ് കാലഘട്ടത്തിലെ അധ്യാപകദിനം എത്തി കുട്ടികൾക്ക് അധ്യാപകരാകുവാനുള്ള സുവർണാവസരം. നാലാം ക്ലാസുകാരിയായ ഞാൻ രണ്ടാം ക്ലാസിലെ കുഞ്ഞുമക്കളെ പഠിപ്പിക്കുവാൻ വമ്പിച്ച തയ്യാറെടുപ്പിലാണ്. വീട്ടിൽ കണ്ണാടി നോക്കി ഘോരഘോരം പഠിപ്പിക്കുന്നു, കവിത ചൊല്ലുന്നു, ചോദ്യങ്ങൾ ചോദിക്കുന്നു. അങ്ങനെ ആ ദിവസം വന്നെത്തി. 2007 സെപ്റ്റംബർ 5 – അധ്യാപകദിനം

ക്ലാസ് മുറിയിലേക്ക് കയറിച്ചെന്ന എന്ന വരവേറ്റത് ഏഴു വയസുകാരുടെ ആഘോഷാരവങ്ങളും ആർപ്പുവിളികളും മേളങ്ങളുമായിരുന്നു. കണ്ണാടിയുടെ മുന്നിലും എൻ്റെ പ്രകടനങ്ങൾ അതേപടി കുട്ടികളുടെ മുന്നിലേക്ക് പകർത്തിയപ്പോൾ എൻ്റെ പ്രതീക്ഷളെല്ലാം താളിതെറ്റി.

കുറച്ചുപേർ പതുക്കെ ഡെസ്ക്കിലേക്ക് ചാരി ഉറക്കം പിടിച്ചു. ചിലർ അവരുടേതായ സംഭാഷണങ്ങളിലേക്കും തമാശകളിലെക്കും തിരിഞ്ഞു. മറ്റുചിലർ ചേച്ചിക്ക് എന്തുതോന്നും എന്ന സാഹതാപത്തോടെ പ്രയാസപ്പെട്ട് തുറന്നുപിടിച്ച കണ്ണുകളുമായി എന്നെ നോക്കിയിരുന്നു.

കാവിലെ പാട്ടുമത്സരത്തിന് പരാജയപ്പെട്ട് വീട്ടിലെത്തിയ അരശുംമൂട്ടിൽ അപ്പുക്കുട്ടനെപ്പോലെ തലകുനിച്ച് വീട്ടിലെത്തിയ ഞാൻ പ്രഖ്യാപിച്ചു.

“ഒരു ടിച്ചറാകുന്നത് അത്ര എളുപ്പമല്ല.

മിഠായിക്കുവേണ്ടി ടിച്ചറാകാനുള്ള മോഹം ഞാൻ അന്ന് ഉപേക്ഷിച്ചു. എന്തായിരുന്നു ആ പരാജയത്തിൻ്റെ കാരണമെന്ന് എത്ര ചിന്തിച്ചിട്ടും അന്ന് എനിക്ക് മനസിലായി.

വർഷങ്ങൾക്കിപ്പുറം ഒരു ഡോക്ടറാകാൻ എംബിബിഎസ് പഠനം പൂർത്തിയാക്കുന്ന ഞാൻ തിരിഞ്ഞുനോക്കുമ്പോൾ, എന്നെ ഞാനാക്കിയ എൻ്റെ അധ്യാപകർ എന്നെ പഠിപ്പിക്കുകയായിരുന്നില്ല, മറിച്ച് വിജ്ഞാനത്തിൻ്റെയും നന്മയുടെയും വഴിതുറന്ന് അവിടേക്ക് വെളിച്ചം വീശുകയായിരുന്നു. എൻ്റെ കൂട്ടുകാരും പ്രായത്തിനൊത്ത കളിചിരികളോടെയും കൗതുകത്തോടെയും ആ വഴി പരസ്പരം കൈകോർത്ത് നടക്കുകയായിരുന്നു; ആ വഴിയിൽ അവർ സ്നേഹം വിതറിയിരുന്നു; വീണുപോകുന്ന കൂട്ടുകാർക്ക് കൈത്താങ്ങ് നൽകാൻ ശീലിപ്പിച്ചിരുന്നു; തിരികെ നടക്കാൻ ഒരുങ്ങുന്നവരോട്, ഇതിനപ്പുറം നമ്മുടെ സ്വപ്നങ്ങൾ യാഥാർഥ്യമാകുന്ന ഒരു ലോകമുണ്ടെന്ന് ഓർമ്മിപ്പിച്ചിരുന്നു എന്നെല്ലാം തിരിച്ചറിയുന്നു. യഥാർഥ അധ്യാപനം അതാണെന്നും ഇന്ന് ഞാൻ അറിയുന്നു.

നാവിൽ ആദ്യാക്ഷരം കുറിച്ച അപ്പൂപ്പനും കൈപിടിച്ച് നടത്തിയ അച്ഛനും അമ്മയും ചേച്ചിയും LKG ക്ലാസിലെ മങ്ങിയ ഓർമ്മയിലുള്ള നളിനി ടീച്ചർ മുതൽ ഇന്നലെ വരെ എൻ്റെ ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയ ഓരോ അധ്യാപകരും ഏതെങ്കിലും വിധത്തിൽ എൻ്റെ വ്യക്തിത്വത്തെ ശക്തമായി സ്വാധീനിച്ചിട്ടുള്ളവരാണ് . എങ്കിലും കോട്ടൺഹിൽ സ്കൂളിലെ എൻ്റെ പ്രിയപ്പെട്ട അധ്യാപകരാണ് അതിൽ പ്രധാനികൾ എന്ന് ഞാൻ വിശ്വസിക്കുന്നു.

തന്നോട് മോശമായി പെരുമാറിയവരോടും തിരികെ സ്നേഹപൂർവ്വം പെരുമാറുകയും അവരുടെ ഭാഗത്തും ഒരു ശരിയുണ്ടാകുമെന്ന് ചിന്തിക്കുകയും ചെയ്ത അധ്യാപകർ എൻ്റെ ഓർമ്മയിലുണ്ട്. ഇന്നും ആരോടെങ്കിലും ഇഷ്ടക്കേട് തോന്നുമ്പോൾ മറുഭാഗത്തുനിന്നുകൂടി ചിന്തിക്കാൻ ആ അനുഭവങ്ങൾ എന്നെ പ്രേരിപ്പിക്കുന്നു.

പറഞ്ഞുതന്ന പാഭാഗങ്ങൾ എത്രതവണ ആവർത്തിക്കേണ്ടിവന്നാലും യാതൊരു മടുപ്പും മുഷിപ്പുമില്ലാതെ പഠിപ്പിക്കാൻ തയ്യാറായിരുന്നു എൻ്റെ അധ്യാപകർ. ക്ഷമ ഒരു ഡോക്ടർ എന്ന നിലയിൽ ഇന്ന് എനിക്ക് അത്രയേറെ പാധാന്യമുള്ള ഒന്നാണ് അത്.

സ്കൂളിൽ നടത്തിയ ശാസ്ത്രമേളയുടെയും അസംബ്ലിയിൽ അവതരിപ്പിച്ച കലാപരിപാടികളുടെയും ഓർമകൾക്കിടയിൽ മറക്കാൻ കഴിയാത്ത ചില അധ്യാപകമുഖങ്ങളുണ്ട് പഠിച്ചതും പ്രാക്ടീസ് ചെയ്തതുമായ പരിപാടി അവതരിപ്പിക്കുമ്പോൾ അപ്രതീക്ഷിതമായി മുന്നിൽ വരുന്നു തടസ്സങ്ങൾക്കുമുന്നിൽ തളർന്നുപോകാതെ സ്വന്തം കഴിവിൽ വിശ്വാസമർപ്പിച്ച് കൂട്ടുകാരോടൊപ്പം ഒറ്റക്കെട്ടായി മുന്നേറാൻ കരുത്ത് നൽകിയ അധ്യാപകരുടെ മുഖങ്ങൾ.

ശാസ്ത്രമേളകളിൽ നിന്ന് ഇന്ന് ജീവിതത്തിലെ മറ്റ് ഉയർന്ന പരീക്ഷകളെയും പരീക്ഷണങ്ങളെയും നേരിടുമ്പോൾ ആ മുഖങ്ങൾ, അവരുടെ വാക്കുകൾ പകരുന്ന ഊർജം ചെറുതല്ല.

അതുകൊണ്ടുതന്നെ ഇന്ന് ഞാൻ എത്താണെങ്കിലും ഭാവിയിൽ എന്തായിത്തീർന്നാലും എന്നിലെ ഓരോ കണികയിലും എൻ്റെ അധ്യാപകരുണ്ട്, അവർ പഠിപ്പിച്ച പാഠങ്ങളുണ്ട്.

എന്നിലുള്ള ആ മനുഷ്യർക്ക്, എൻ്റെ സ്വന്തം അധ്യാപകർക്ക് ഹൃദയം നിറഞ്ഞ അധ്യാപകദിനാശംസകൾ.

ശമ എസ്

ഹൗസ് സർജൻ

മെഡിക്കൽ കോളേജ്, തിരുവനന്തപുരം

2006- 2016 കാലയളവിലെ

കോട്ടൺഹിൽ വിദ്യാർഥിനി

ഓർമ്മ

അജ്ഞതയുടെ ഇരുട്ടിനെ അകറ്റുന്നവർ എന്ന വാച്യാർത്ഥത്തിനുമപ്പുറം വിദ്യാർത്ഥിനികൾക്ക് ആഴ്ന്നിറങ്ങാൻ വേരുകളും പറന്നുയരാൻ ചിറകുകളും നൽകുന്ന നിരവധി അദ്ധ്യാപകരാൽ സമ്പന്നമാണ് കേട്ടൺഹിൽ സ്കൂൾ. പാഠപുസ്തകങ്ങൾക്കപ്പുറമുള്ള വിശാലമായ ഒരു ലോകം ഞങ്ങൾക്കു മുന്നിൽ തുറന്നിടുന്നത് അദ്ധ്യാപകരാണ്. നിരവധി ക്ലബ് പ്രവർത്തനങ്ങളും അതിനോടനുബന്ധിച്ചുള്ള ക്വിസ് മത്സരങ്ങളും മറ്റു സാഹിത്യമത്സരങ്ങളുമൊക്കെയായി സ്കൂൾ ജീവിതത്തെ അർത്ഥവത്തും മികച്ചതുമാക്കാൻ ഞങ്ങളുടെ അദ്ധ്യാപകർ അനുദിനം ശ്രമിച്ചു. ചെറിയ വിജയങ്ങൾക്കു പോലും അവർ നൽകുന്ന പ്രോത്സാഹനവും എല്ലാത്തിലുമുപരിയായുള്ള സ്നേഹവും വിത്സല്യവും മുന്നോട്ടുള്ള യാത്രയിൽ എന്നും ഊർജ്ജമായിരുന്നു. ശാസ്ത്രോത്സവവേദികളിലും യുവജനോത്സവങ്ങളിലും പങ്കെടുക്കാനുള്ള ആത്മവിശ്വാസവും ഇന്ധനവും ഇവർ തന്നെയായിരുന്നു. 2015-ൽ മുഴുവൻ മാർക്കും നേടി +2 പരീക്ഷയിൽ ഉയർന്ന വിജയം നേടാൻ സാധിച്ചതിൽ വലിയൊരു പങ്കു വഹിക്കുന്നത് എൻ്റെ അദ്ധ്യാപകർ തന്നെയാണ്. കോട്ടൺഹിൽ സ്കൂളിലെ പൂർവ്വകാല അദ്ധ്യാപക-വിദ്യാർത്ഥികളുടെ സംഘടനയായ COTSA യിൽ അഗമായിരുന്നതിനാൽ അധ്വാനത്തെ തൊഴിലെന്നതിലുപരി വിദ്യാർത്ഥികൾക്കു താങ്ങും തണലുമാകാനുള്ള മാധ്യമമായി കണ്ട നിരവധി മികച്ച അദ്ധ്യപകരുടെ വിദ്യാർത്ഥിയാകാനും സാധിച്ചു. ജീവിതത്തിൻ്റെ ഏടുകളിൽ ഹൃദയം കൊണ്ടെഴുതുവാൻ അറിവും വാക്കും വെളിച്ചവുമായി വന്ന എല്ലാ അദ്ധ്യാപകരെയും ഈ നിമിഷം സ്മരിക്കുന്നു. ആരാധിക നായർ MB 2007-2015 കാലയളവിലെ വിദ്യാർത്ഥിനി Rank 1, MSC Physics (2020) (University of Kerala)