എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/പ്രവർത്തനങ്ങൾ/2021-22
ശാസ്ത്രരംഗം റവന്യൂ മത്സര വിജയികൾ
-------------------സമ്മാനവിതരണം--------------------
ശാസ്ത്രരംഗം റവന്യൂ മത്സര വിജയികൾക്കുള്ള സമ്മാനവിതരണം
ഉദ്ഘാടനം : ശ്രീ. സുബിൻ പോൾ (D.D.E., കൊല്ലം)
മുഖ്യപ്രഭാഷണം : ശ്രീ. എസ്. രാജേന്ദ്രൻ (D.E.O., കൊല്ലം)
2022 ജനുവരി 11 ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്, തേവള്ളി സ്കൂളിൽ നടന്നു
തൃക്കണ്ണമംഗൽ എസ്.കെ.വി.സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കാഡറ്റ് ദ്വിദിന ക്യാമ്പ് നടത്തി
തൃക്കണ്ണമംഗൽ എസ്.കെ.വി.സ്കൂളിൽ എസ്.പി.സി. ക്യാമ്പ് കൊട്ടാരക്കര നഗരസഭാധ്യക്ഷൻ എ.ഷാജു ഉദ്ഘാടനം ചെയ്യുന്നു കൊട്ടാരക്കര :15/01/2022- തൃക്കണ്ണമംഗൽ എസ്.കെ.വി.സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കാഡറ്റ് ദ്വിദിന ക്യാമ്പ് നടത്തി. നഗരസഭാധ്യക്ഷൻ എ. ഷാജു ഉദ്ഘാടനം ചെയ്തു. പി.ടി .എ. പ്രസിഡൻറ് ജി.ലിനുകുമാറി ൻറ അധ്യക്ഷതയിൽ ഡിവൈ. എസ്.പി. ആർ.സുരേഷ് പ്രഭാഷ ണം നടത്തി. മികച്ച സേവനത്തി നുള്ള പോലീസ് മെഡൽ നേടിയ ആഷിർ കോഫൂർ, ഡ്രിൽ ഇൻ സ്ട്രക്ടർ എൽ.ജ്യോതി എന്നിവ രെ ആദരിച്ചു.
കൗൺസിലർമാരായ ജോളി പി.വർഗീസ്, തോമസ് പി.മാത്യു, സി.ഐ. ജോസഫ് ലിയോൺ, പ്രഥമാധ്യാപകൻ എം.ബി.മുര ളീധരൻ പിള്ള, സ്കൂൾ മാനേജർ ജെ.ഗോപകുമാർ, ടി.രാജീവ്, പി .ആർ.ഗോപകുമാർ, ജയേഷ് ജയ പാൽ, എസ്.പ്രദീപ്കുമാർ തുട ങ്ങിയവർ സംസാരിച്ചു. ജോണി ചെക്കാല, ആർ.എസ്.ബിന്ദു, സൈമൺ ബേബി, ഇടക്കിടം ശാ ന്തകുമാർ എന്നിവർ പരിശീലന ത്തിന് നേതൃത്വം നൽകി.
തൃക്കണ്ണമംഗൽ എസ്.കെ.വി. സ്കൂളിൽ സാറ്റ് വിഷൻ കൂടെയുണ്ട് മാതൃഭൂമി' പദ്ധതി തുടങ്ങി
കൊട്ടാരക്കര തൃക്കണ്ണമംഗൽ എസ്.കെ.വി.വി.എച്ച്.എസ്. എസിൽ കൊല്ലം സാറ്റ് വിഷൻ "കൂടെയുണ്ട് മാതൃഭൂമി' പദ്ധതി ക്കു തുടക്കമായി. സ്കൂളിൽ നടന്ന ചടങ്ങിൽ സാറ്റ് വിഷൻ മാനേ ജർ ഗിരീഷ് മംഗലത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാർഥിക ളായ ജിത്തു ജയദേവൻ, ആർ.കൃഷ്‌ണേന്ദു എന്നിവർ മാതൃഭൂമി പത്രം ഏറ്റുവാങ്ങി.
പ്രഥമാധ്യാപകൻ എം.ബി.മുരളീധരൻ പിള്ള, പ്രിൻസിപ്പൽ ബിജോയ് നാഥ്, അധ്യാപകരായി ബിനു, ഭാഗ്യ സി.ശേഖർ, ഇന്ദു, പി.ടി.എ. പ്രസിഡൻറ് ലിനുകു മാർ, കൗൺസിലർ ജോളി പി.വർ ഗീസ് തുടങ്ങിയവർ പങ്കെടുത്തു.
ശാസ്ത്രരംഗം 2021 സബ്‌ജില്ലാവിജയികൾ
കോവിഡാനന്തര ബോധവൽക്കരണവും സർവേയും നടത്തി.
തൃക്കണ്ണമംഗൽ: എസ് കെ വി വി എച്ച് എസ് എസ്, എസ് പി സി യൂണിറ്റിന്റെയും ബി എം എം ട്രെയിനിങ് കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോവിഡാനന്തര ബോധവൽക്കരണവും സർവേയും നടത്തി. നഗരത്തിലെ പതിനാലാം വാർഡിൽ ആരംഭിച്ച പദ്ധതി നഗരസഭ ചെയർമാൻ എ ഷിജു ഉദ്ഘാടനം ചെയ്തു പി ടി എ പ്രസിഡന്റ് ജി ലിനു കുമാർ അധ്യക്ഷത വഹിച്ചു നഗരസഭാ കൗൺസിലർ തോമസ് ടീം മാത്യു മുഖ്യപ്രഭാഷണം നടത്തി
സ്കൂൾ മാനേജർ കെ ഗോപകുമാർ, പ്രിൻസിപ്പൽ ബിജോയ് നാഥ് എൻ എൽ, ഹെഡ്മാസ്റ്റർ എം ബി മുരളീധരൻ പിള്ള, ഹെൽത്ത് ഇൻസ്പെക്ടർ ചന്ദ്രലേഖ, ജോളി എ, കെ ഹർഷ രാജ്, എം ഐ സിന്ധു, സി പി ഓ, എസ് പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു