ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/മറ്റ്ക്ലബ്ബുകൾ
ഹിന്ദി ക്ലബ്
2020 ജൂൺ മാസത്തിൽ 75 കുട്ടികളെ ഉൾപ്പെടുത്തി എച്ച് വിഭാഗം ഹിന്ദി ക്ലബ് രൂപീകരിച്ചു. വായനാദിനം മറ്റു ക്ലബ്ബുകളോടോപ്പം ആചരിച്ചു.ക്ലബ് അംഗങ്ങൾ ഹിന്ദി കൃതികൾ വായിക്കുകയും അവയെ കുറിച്ച് കുറിപ്പുക തയ്യാറാക്കുകയും ചെയ്തു. ജൂലൈ 31 ന് ഉപന്യാസ സാമ്രാട്ട് പ്രേംചന്ദിന്റെ ജന്മദിനത്തോട് അനുബന്ധിച്ച പ്രേംചന്ദ്ജയന്തി ആഘോഷിച്ചു.കുട്ടികൾ പ്രേംചന്ദ് ജി യുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങൾ ശേഖരിക്കുകയും ലേഖനങ്ങളും പോസ്റ്ററുകളും മറ്റും നിർമിക്കുകയും ചെയ്തു .പലകുട്ടികളും പ്രേംചന്ദ് കഥകൾ വായിച്ച് അവതരിപ്പിക്കുന്ന വീഡിയോകൾ പങ്കുവെച്ചു. പ്രേംചന്ദ് ജീവചരിത്രം വീഡിയോ ആയി പങ്കു വെക്കപ്പെട്ടു ജീവചരിത്രത്തെ ആസ്പദമാക്കി ഒരു ക്വിസ് പ്രോഗ്രാം നടുത്തുകയുംഅതിൽ വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു . സെപ്റ്റംബർ14 ഹിന്ദി ദിനത്തോടുനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി സെപ്റ്റംബർ 14 ന് ഒരു ഗൂഗിൾ മീറ്റ് സംഘടിപ്പിക്കുകയും ഹിന്ദിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾ വിശദീകരിക്കുകയുമുണ്ടായി. ഒക്ടോബർ മാസം ഗാന്ധി ജയന്തിയോടനുബന്ധിച്ച് കുട്ടികൾ ഗാന്ധിജിയുടെ പ്രിയ പ്രാർത്ഥനാഗീതങ്ങൾ ആലപിക്കുകയും ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു നൃത്തം അവതരിപ്പിക്കുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തിലും ശിശുദിനത്തിലും ദിനങ്ങളുടെ പ്രാധാന്യം വ്യക്തമാക്കിക്കോണ്ട് പോസ്റ്റർ നിർമ്മാണം നടത്തി.