ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്


ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി
വിലാസം
ചെത്തിപ്പുഴ

കോട്ടയം ജില്ല
സ്ഥാപിതം18 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-11-2016Beenamartin




താള് വിവരങ്ങള്

അഞ്ചുവിളക്കിന്റെ നാടായ ചങ്ങനാശ്ശേരിയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ ചെത്തിപ്പുഴക്കടവിനു സമീപം സ്ഥിതി ചെയ്യുന്ന അണ്‍ എയ്ഡഡ് വിദ്യാലയമാണു ക്രിസ്തുജ്യോതി ഹയര്‍ സെക്കന്ററി സ്കൂള്‍. 1982-ല്‍ സ്ഥാപിതമായ വിദ്യാലയത്തിന്റെ പ്രവര്‍ത്തനവും വളര്‍ച്ചയും അനേകം പ്രഗത്ഭരെ സൃഷ്ടിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. ചാവറയച്ചന്റെ വിദ്യാഭ്യാസ വീക്ഷണങ്ങളെ പ്രചരിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന അനേകം സ്ഥാപനങ്ങളില്‍ ഒന്നാണു 28 വര്‍ഷത്തെ പാരന്പര്യമുള്ള ഈ വിദ്യാലയം. സി.എം.ഐ. മാനേജ്മെന്റിന്റെ കീഴിലും സി.എം.ഐ. ഫാദേഴ്സിന്റെ മേല്നോട്ടത്തിലുമാണു വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.

ചരിത്രം

വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ(ചാവറ കുര്യാക്കോസ് ഏലിയാസ് 1805-1885) വിദ്യാഭ്യാസ വീക്ഷണങ്ങളിലൂന്നി, പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണമെന്ന മഹത്തായ സാമൂഹിക ദര്‍ശനത്തെ സാക്ഷാത്കരിക്കാന്‍ 1982-ല്‍ ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തോട് ചേര്‍ന്ന് സ്ഥാപിതമായ വിദ്യാലയമാണിത്. റവ. ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ.യും റവ. ഫാ.ജോസഫ് സി.എം.ഐ.യുംമാണു സ്ഥാപക പുരോഹിതര്‍. ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ. ആദ്യമാനേജരും ഫാ. ജോസഫ് ചിറയില്‍ സി.എം.ഐ. പ്രഥമാധ്യാപകനുമായിരുന്നു. ആരംഭകാലത്ത് ഹൈസ്കൂളായിട്ടായിരുന്നു പ്രവര്‍ത്തനം. അഞ്ചാം തരം മുതല്‍ എട്ടാം തരം വരെ - 21 വിദ്യാര്‍ത്ഥികളും 7 അദ്ധ്യാപകരുമാണുണ്ടായിരുന്നത്. ബാലാരിഷ്ടതകള്‍ ഏറെ ഉണ്ടായിരുന്നു. പിന്നീടുള്ള ശ്രമങ്ങള്‍ മാറ്റത്തിനു വേണ്ടിയായിരുന്നു. 1985-ല്‍ ആദ്യ എസ്.എസ്. എല്‍.സി. റിസള്‍ട്ട് വന്നു. പിന്നീട് ഒരു ജൈത്രയാത്ര തന്നെ നടത്തി. ആദ്യത്തെ പത്താം തരം വിജയത്തിന്‍റെ മധുരം വര്‍ദ്ധിപ്പിച്ചുകൊണ്ട് 2002-ല്‍ പ്ലസ് ടുവിന്റെ പ്രഥമവിജയവും വന്നു. സ്ഥാപക പുരോഹിതരുടെയും മറ്റ് അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും പി.ടി.എ.യുടെയും കൂട്ടായ പരിശ്രമത്തിലൂടെ ചാവറയച്ചന്റെ വീക്ഷണങ്ങള്‍ക്ക് പ്രകാശം പകരാന്‍ കഴിഞ്ഞു. 2010-ല്‍ എത്തി നില്‍ക്കുന്പോള്‍ വിദ്യാലയം അതിന്‍രെ ശ്രേഷ്ഠമായ 28 വര്‍ഷങ്ങള്‍ പിന്നിട്ടു. 1059 വിദ്യാര്‍ത്ഥികളും 42 അദ്ധ്യാപകരും 12 അനദ്ധ്യാപകരും ആയി വിദ്യാലയം അതിന്റെ ജൈത്രയാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.


മാനേജ്മെന്‍റ്

ചെത്തിപ്പുഴ തിരുഹൃദയ ദേവാലത്തിലെ മാനേജരച്ചനും ഡയറക്ടറും ചേര്‍ന്നാണ് ഭരണം നടത്തുന്നത്. നിലവില്‍ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ട്. റവ. ഫാ. ജെയിംസ് തയ്യില്‍ സി.എം.ഐ. മാനേജരായും റവ. ഫാ. ജെയിംസ് മുല്ലശ്ശേരി സി.എം.ഐ. ഡയറക്ടറായും റവ. ഫാ, സ്കറിയാ എതിരേറ്റ് സി.എം.ഐ. പ്രിന്‍സിപ്പലായും ശ്രീമതി തങ്കമ്മ കുഞ്ചെറിയാ വൈസ് പ്രിന്‍സിപ്പലായും ശ്രീ. ബാബു ജോസഫ് സ്റ്റാഫ് സെക്രട്ടറിയായും ശ്രീമതി ഡാലി ജോര്‍ജ്ജ് അസി. സ്റ്റാഫ് സെക്രട്ടറിയായും ശ്രീ. സാബു തോട്ടുങ്കല്‍ പി.ടി.എ. പ്രസിഡന്‍റായും പ്രവര്‍ത്തിക്കന്നു.

"'കൂടുതല് വിവരങ്ങള്ക്ക്"'


ഭൗതിക സൗകര്യങ്ങള്

4 ഏക്കര് ഭൂമിയിലാണു വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലു നിലകളുള്ള പ്രധാന കെട്ടിടത്തില് 24 ക്ലാസ്സ് മുറികളും ലൈബ്രറിയും ഒരു ഓഡിയോ വിഷ്വല് ലാബും 25 കംപ്യൂട്ടര് അടങ്ങുന്ന കംപ്യൂട്ടര് ലാബും നാലാം നിലയില് ബോട്ടണി സുവോളജി ലാബും കലാാ-കായിക ഉപകരണങ്ങള് വയ്ക്കാന് വെവ്വേറെ മുറികളുമുണ്ട്. ഇതിനോടു ചേര്ന്നു തന്നെ പ്രഥമാധ്യാപക മുറി, ഓഫീസ്, സ്റ്റാഫ് റൂം, ഗൈഡന്സ് കൗണ്സലിംഗ് റൂം, വൈസ് പ്രിന്സിപ്പല് റൂം, എന്.സി.സി.റൂം, അനക്സ് റൂം, പ്രിന്റിംഗ് റൂം, അടുക്കള, പെണ്കുട്ടികള്ക്ക് സൗകര്യപ്രദമായ ടൊയ്ലറ്റുകളും അനുബന്ധമായി ആയിരം വിദ്യാര്ത്ഥികള്ക്കിരിക്കാവുന്ന ഓഡിറ്റോറിയവും, അതിന്റെ വടക്ക് മാറി ആണ്കുുട്ടികള്ക്കുള്ള മൂത്രപ്പുരയും ഉണ്ട്.

വിദ്യാര്ത്ഥികളിലെ കായികാഭിരുചി വളര്ത്താന് വിദ്യാലയത്തോടു ചേര്ന്നു തന്നെ ബാസ്കറ്റ് ബോള് കോര്ട്ട്, വോളിബോള് കോര്ട്ട്, ഹാന്ഡ്ബോള് കോര്ട്ട് എന്നിവയും 40 സ്ക്വയര് ഫീറ്റുള്ള കാന്‍റീനും ഉണ്ട്. വറ്റാത്ത ഉറവയുള്ള കുളം വിദ്യാലയത്തിന്റെ മറ്റൊരു പ്രത്യേകതയാണു. വേനല് കാലത്തും വിദ്യാര്‍ത്ഥികള്ക്കാവശ്യമായ ജലം എത്തിക്കാന് ഇതിലൂടെ സാധിക്കുന്നു. വിദ്യാലയത്തിനു സ്വന്തമായി വാഹനങ്ങള് ഉള്ളതിനാല് വിദ്യാര്ത്ഥികള്ക്ക് യാത്രാക്ലേശം അറിയേണ്ടതില്ല.

പാഠ്യേതര പ്രവര്ത്തനങ്ങള്

വിദ്യാര്ത്ഥികളിലെ മാനസിക - കായിക ശേഷി വികസിപ്പിക്കുന്നതിനനുകൂലമായ വിധത്തില് തിട്ടപ്പെടുത്തിയ ഇരുപത്തിയഞ്ചോളം പാഠ്യേതര പ്രവര്ത്തനങ്ങള് വിദ്യാലയത്തിലുണ്ട്. കൂടാതെ സാമൂഹിക നന്മയും ജനക്ഷേമവും കണക്കിലെടുത്ത് പ്രവര്ത്തിക്കുന്ന സാമൂഹിക പ്രവര്ത്തനങ്ങളുമുണ്ട്. പാഠ്യേതര പ്രവര്ത്തനങ്ങള്ക്ക് പരിചയ സന്പന്നരായ അദ്ധ്യാപകര് ക്ലാസ്സെടുക്കുന്നു.


കോ-കരിക്കുലര് ആക്ടിവിറ്റി (സി.സി.എ.)

പാഠ്യേതര പ്രവര്ത്തനങ്ങളെ സി.സി.എ. എന്ന പേരില് ഉള് പെടുത്തിയിരിക്കുന്നു. എല്ലാ ചൊവ്വാഴ്ചയും ഉച്ച തിരിഞ്ഞ് 2 മണി മുതല് 3.25 മണി വരെ സി.സി.എ. പീരിയഡുകളാണു. അന്നേ ദിവസം പരിചയ സന്പന്നരായ അദ്ധ്യാപകര് പുറമേ നിന്നെത്തി ക്ലാസ്സുകള് എടുക്കുന്നു. പ്രധാനമായും താഴെ പറയുന്ന വിഭാഗങ്ങളിലാണു ക്ലാസ്സുകള് നല്കുന്നത്.

"'കൂടുതല് വിവരങ്ങള്ക്ക്"'

സോഷ്യല് സര്വ്വീസ് ലീഗ്

ഒരു വര്ഷം ഒരു വീട് എന്ന ആപ്ത വാക്യത്തിലൂന്നി പ്രവര്ത്തിക്കുന്ന സാന്പത്തിക സ്വരൂപ പദ്ധതിയാണു സോഷ്യല് സര്വ്വീസ് ലീഗ്. എല്ലാ ബുധനാഴ്ചയും ഒന്നാം പീരിയഡില് പ്ര്സ്തുുത രൂപ ക്ലാസ്സുകളില് നിന്നും സ്വരൂപിക്കുന്നു. ഇതിനായി പ്രത്യേകം ലീഡേഴ്സിനെ തിരഞ്ഞെടുക്കുന്നു. ഏറ്റവും ഉയര്ന്ന തുക തന്നു സഹായിച്ച ക്ലാസ്സിനെ അതാതു മാസങ്ങളിലെ അസംബ്ലിയില് അനുമോദിച്ച് ഒന്നും രണ്ടും സ്ഥാനക്കാര്ക്ക് സമ്മാനം നല്കുന്നു. 2010-ല്‍ എത്തിനില്‍ക്കുന്പോള് പദ്ധതിയിലൂടെ 6 വീടുകള് നിര്മ്മിച്ചു നല്കി.

ചാവറ ട്രോഫി ബാസ്കറ്റ് ബോള് ടൂര്ണ്ണമെന്റ്

ചാവറയച്ചന്റെ ഭൗതിക വീക്ഷണങ്ങളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി 1995 മുതല് നടത്തി വരുന്ന കായിക മത്സരമാണു ചാവറ ട്രോഫി ബാസ്കറ്റ് ബോള് ടൂര്ണ്ണമെന്റ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില് നിന്നും നാല്പതോളം ടീമുകള് ആണ് പെണ് വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നു. മൂന്നു രാവും പകലുമായി നടക്കുന്ന കായിക മാമാങ്കം ഏറെ ശ്രദ്ധയാകര്ഷിച്ചിരിക്കുന്നു.

ഉപജില്ലാ കലോത്സവം

1993 മുതല് ചങ്ങനാശ്ശേരി ഉപജില്ലാ കലോത്സവത്തില് ക്രിസ്തുജ്യോതി ഹയര്സെക്കന്ററി സ്കൂളാണു ഓവറോള് ചാംപ്യന്മാര്. 17 തവണയും മുടങ്ങാതെ സ്തൂള് ആധിപത്യം ഉറപ്പിച്ചിരിക്കുന്നു. ഹൈ സ്കൂള് വിഭാഗത്തിലും ഹയര് സെക്കന്ററി വിഭാഗത്തിലും ഇതുവരെ മറ്റൊരു എതിരാളി ഉണ്ടായിട്ടില്ല.


ക്രിസ്തുജ്യോതി സില് വര് ജൂബിലി മെമ്മോറിയല് വോളിബോള് ടൂര്ണ്ണമെന്റ്

സ്ഥാപനത്തിന്റെ 25-മത് വാര്ഷികത്തോട് അനുബന്ധിച്ച് 2007 - ല് ആരംഭിച്ച കായിക മത്സരമാണു ക്രിസ്തുജ്യോതി സില് വര് ജൂബിലി മെമ്മോറിയല് വോളിബോള് ടൂര്ണ്ണമെന്റ്. സംസ്ഥാനത്തിന്റെ വിവിധ ദേശങ്ങളില് നിന്നും വിദ്യാര്ത്ഥികളെത്തി മൂന്നു രാവും പകലുമായി മത്സരത്തില് പങ്കെടുക്കുന്നു.


മുന് സാരഥികള്

വാഴ്ത്തപ്പെട്ട ചാവറയച്ചനാല് സ്ഥാപിതമായ സന്യാസസഭയുടെ പിന് തലമുറക്കാരായ പുരോഹിത ശ്രേഷ്ഠരുടെ, ആജീവനാന്ത പ്രയത്നം ക്രിസ്തുജ്യോതി വിദ്യാലയ സമൂഹങ്ങളുടെ യശസ്സിനും പ്രശസ്തിക്കും ഏറെ പങ്കു വഹിച്ചു.

  1. മാനേജര്മാര്
  2. പ്രഥമാധ്യാപകര്


സാരഥികള്

ക്രിസ്തുജ്യോതിയുടെ യശ്ശസ്സും മേന്മയും ഇന്ന് ഇവരുടെ കൈകളിലൂടെ....


  1. മാനേജര് -- റവ. ഫാ. ജെയിംസ് തയ്യില് സി.എം.ഐ.
  2. ഡയറക്ടര് -- റവ. ഫാ. ജെയിംസ് മുല്ലശ്ശേരി സി.എം.ഐ.
  3. പ്രിന്സിപ്പാള്‍ -- റവ. ഫാ. സ്കറിയാ എതിരേറ്റ് സി.എം.ഐ.
  4. വൈസ് പ്രിന്‍സിപ്പാള് -- ശ്രീമതി. തങ്കമ്മ കുഞ്ചെറിയ
  5. പി.ടി.എ. പ്രസിഡന്‍റ് -- ശ്രീ. സാബു തോട്ടുങ്കല്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ക്രമ നം. വിദ്യാര്‍ത്ഥികള് സ്ഥാപനം
1 ഡോ. ജോബിന് മാര്ട്ടിന് സെബാസ്റ്റ്യന് കാസര്‍ഗോഡ് പി.എച്ച്.സി.
2 ഡോ. കിരണ് ചീരംവേലില് ആലപ്പുുഴ ജില്ലാ ആശുപത്രി
3 ഡോ. കിം ജോര്ജ്ജ് കൊല്ലം ജില്ലാ ആശുപത്രി
4 ഡോ. ജോബി ജോസഫ് കോട്ടയം മെഡിക്കല് കോളേജ്, കാര്ഡിയോളജി വിഭാഗം
5 ക്യാപ്റ്റന് അരുള് രാജ് ഇന്ത്യന് ആര്മി
6 ജിജി ഫ്രാന്സിസ് നിറപറ ഫുഡ് പ്രോഡക്ട് മാനേജര്

വഴികാട്ടി

<googlemap version="0.9" lat="9.891746" lon="77.161789" zoom="11" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.586446, 76.521797, Jenny Flowers International Manjoor South, Marangattykavala, Neendoor, Kottayam, Kerala, India Kottayam, Kerala </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
  • ചങ്ങനാശ്ശേരി റയില് വേ സ്റ്റേഷനില്‍ നിന്നും കിഴക്കോട്ട് 2 കി. മീ. ദൂരം.
  • പ്രധാന ജംഗ്ഷന്‍ കുരിശുമ്മൂട്. അവിടെ നിന്നും 500 മീറ്റര്‍.
  • ചങ്ങനാശ്ശേരി നഗരത്തില്‍ നിന്നും കിഴക്കോട്ട് 2.5 കി. മീ. ദൂരം.
  • ചങ്ങനാശ്ശേരി കോട്ടയം പ്രൈവറ്റ് ബസ് റൂട്ട് സ്കൂളിനു സമീപത്തകൂടി.