ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്
ദിനാചരണം 2021 - 2022
സെപ്റ്റംബർ - 21
ലോക അൽഷിമേഴ്സ് ദിനം
അൽഷിമേഴ്സ്എന്നരോഗത്തിന്റെകാരണങ്ങൾരോഗലക്ഷണങ്ങൾ
എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുന്നതിനും, അൽഷിമേഴ്സ് രോഗികളെ
പരിചരിക്കുന്ന സാമൂഹ്യ സംഘടനകളുടെ പ്രവർത്തനങ്ങളിൽ കുട്ടികളെ സജീവ
പങ്കാളികളാക്കുന്നതിനുമായി സെപ്റ്റംബർ - 21 ലോക അൽഷിമേഴ്സ് ദിനം ആചരിച്ചു.
സെപ്റ്റംബർ - 30
രചനാമത്സരം
കോവിഡ്സാഹചര്യത്തിൽപരിസരശുചിത്വത്തിന്റെപ്രാധാന്യം,
സാമൂഹ്യസേവനത്തിന്റെപ്രസക്തിഎന്നിവയെക്കുറിച്ച്കുട്ടികളെബോധവൽ
ക്കരിക്കുന്നതിനായി ‘സേവനവാരവും പരിസരശുചിത്വവും’ എന്ന വിഷയത്തെ ആസ്പദമാക്കി
സെപ്റ്റംബർ - 30 ന് കുട്ടികൾക്കായി ഉപന്യാസ രചനാമത്സരം സംഘടിപ്പിച്ചു.
ഒക്ടോബർ - 02
ആരോഗ്യ ബോധവൽക്കരണ ക്ലാസ്
കൗമാരക്കാരായ കുട്ടികളിലെ ‘പോഷണവും പോഷകവൈകല്യങ്ങളും’ എന്ന വിഷയത്തെ
ആസ്പദമാക്കി ഡോ. ലിസാ തോമസ്, ഡോ. പ്രിയങ്ക എന്നീ ആരോഗ്യ വിദഗ്ധരും, കുട്ടികളിലെ
‘ദന്ത സംരക്ഷണവും പോഷണവും’ എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ജീനാ കോശിയും
നയിച്ച ആരോഗ്യ ബോധവൽക്കരണ ക്ലാസ് ഒക്ടോബർ - 02 ന് സംഘടിപ്പിച്ചു.
ഒക്ടോബർ - 04
ലോകമൃഗദിനം
മൃഗസംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളെ സജീവ പങ്കാളികളാക്കുന്നതിന്
മൃഗസംരക്ഷണപ്രവർത്തനങ്ങളുടെപ്രാധാന്യത്തെക്കുറിച്ച്കുട്ടികളെബോധവൽ
ക്കരിക്കുന്നതിനായി ഒക്ടോബർ - 04 ലോകമൃഗദിനം ആചരിച്ചു.
‘സ്കൂൾ ജൈവവൈവിധ്യ പാർക്ക് ’ നവീകരിക്കുന്നതിനായി ഇക്കോ ക്ലബ്ബ് / നാച്വർ ക്ലബ്ബ് /
ഫോറസ്ട്രി ക്ലബ്ബ് / ദേശീയ ഹരിത സേന എന്നിവയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്
ഫലവൃക്ഷത്തൈകൾ നട്ട് പരിപാലിച്ചു വരുന്നു.
കുട്ടികളിൽ കോവിഡ് വ്യാപനം കുറക്കുന്നതിനായി സ്കൂൾ ഹെൽത്ത്
പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ പരിസരം അണുനശീകരണം നടത്തിവരുന്നു.
ഇക്കോ ക്ലബ്ബ് / നാച്വർ ക്ലബ്ബ് / ഹെൽത്ത് ക്ലബ്ബ് / ഫോറസ്ട്രി ക്ലബ്ബ് / ദേശീയ ഹരിത സേന