എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/എന്റെ ഗ്രാമം
തൃക്കണ്ണമംഗൽ
പുരാതന രാജാക്കന്മാർ, അവരുടെ കൊട്ടാരത്തിൽ നിൽക്കുമ്പോൾ, രാവിലെ അഭിമുഖീകരിക്കേണ്ടിയിരുന്ന ദിശയായതിനാലാണ് ഈ പട്ടണത്തിന് ഈ പേര് ലഭിച്ചത്. കേരളത്തിലെ ഒരു നഗരത്തിന് കൊട്ടാരക്കര എന്ന് പേരിട്ടത് അത് രാജാക്കന്മാരുടെ "കൊട്ടാരം" അല്ലെങ്കിൽ കൊട്ടാരത്തിന്റെ സ്ഥലമായി പ്രവർത്തിച്ചതിനാലാണ്
കൊല്ലം ജില്ലയിലെ കൊട്ടരക്കരയ്ക്കു സമീപത്തുള്ള ഒരു ഗ്രാമമാണ് തൃക്കണ്ണമംഗൽ. ഇന്ത്യൻ പെന്റകൊസ്റ്റ് പ്രസ്ഥാനതിന്റെ ആവിർഭാവം ഇവിടെയായിരുന്നു. കൊട്ടാരക്കര താലൂക്ക് കാര്യാലയം ഇവിടെയാണു സ്ഥിതി ചെയ്യുന്നതു. നവീന ശൈലിയിൽ പണി കഴിപ്പിച്ച കൊട്ടരക്കര കോടതിയുടെ പുതിയ മന്ദിരം തൃക്കണ്ണമംഗലാണു. ബ്ലോക്കു പഞ്ചായത്തു കാര്യാലയം NCC കാര്യാലയം എക്സ്റ്റൻഷൻ പരിശീലന കേന്ദ്രം, കൊട്ടാരക്കര IHRD എഞ്ചിനീറിങ് കോളേജു ഉൾപ്പെടെ കൊട്ടാരക്കരയുടെ തന്ത്ര പ്രധാന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഒരു സ്ഥലമാണു തൃക്കണ്ണമംഗൽ.തോട്ടം ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന തൃക്കണ്ണമംഗലിന് സ്വന്തമായി കഥകളി മ്യൂസിയമുണ്ട്. കേരളത്തിൽ ഉടലെടുത്ത ഒരു നൃത്തരൂപമാണ് കഥകളി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എസ്സ്.കെ.വി.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ
- ഗവ.എൽ.പി.ജി.എസ്
- സിവിഎൻഎംഎൽപി (കല്ലൂർ സ്കൂൾ)
- പനോരമ കോളേജ് നോവൽ ട്യൂഷൻ സെന്റർ
- കാർമൽ റസിഡൻഷ്യൽ സീനിയർ സെക്കൻഡറി സ്കൂൾ, കടവിള
- ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജ്