പി ടി എം എച്ച് എസ്, തൃക്കടീരി/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:47, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ptmhss (സംവാദം | സംഭാവനകൾ) (sports)

കായിക രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച്ച വെക്കുന്നതിലും നമ്മുടെ വിദ്യാലയം മുന്നിലാണ്. സബ് ജില്ല, ജില്ലാതല കായിക മത്സരങ്ങളിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നുണ്ട്. ഒറ്റപ്പാലം സബ് ജില്ലയിൽ ഗെയിംസിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനം വർഷങ്ങളായി പി ടി എം ന് സ്വന്തമാണ്.

മുഹമ്മദ് ഷഫീഖ് എം.ടി ഡൽഹിയിൽ നടന്ന സ്കൂൾ നാഷണൽസിലും മുഹമ്മദ് സാലിഹ് സി. ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ നാഷണൽ ഹാൻഡ് ബോളിലും പങ്കെടുത്തു.2018-2019 വർഷം 6 പേർക്ക് സീനിയർ ഹാൻഡ് ബോളിന് സംസ്ഥാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടി. ടേബിൽ ടെന്നീസിൽ ഹിബ ജാസ്മിൻ ഇതേ വർഷം സംസ്ഥാന വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി. സബ് ജില്ലാതല മത്സരത്തിൽ ജൂനിയർ,സീനിയർ ഫുട്ബോൾ ,സുബ്രതോ മുഖർജി ഫുട്ബോൾ അണ്ടർ 17 നും അണ്ടർ 14 നും ഒന്നാം സ്ഥാനവും ജൂനിയർ ,സീനിയർ ക്രിക്കറ്റ്, ബാഡ്മിന്റൺ സീനിയർ ബോയ്സ് ഒന്നാം സ്ഥാനവും കരസ്ഥമാക്കി. സബ് ജില്ലയിൽ ജൂനിയർ,സീനിയർ ബോയ്സും ഗേൾസും ഒന്നാം സ്ഥാനവും നേടി സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തി. ഇതേ വർഷം സീനിയർ ബോയ്സ് വോളിബോളിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. പാലക്കാട് ജില്ല ഹാൻഡ്ബോൾ മത്സരത്തിൽ സീനിയർ ബോയ്സും ജൂനിയർ ഗേൾസും ഒന്നാം സ്ഥാനവും ജൂനിയർ ഗേൾസും സീനിയർ ഗേൾസും രണ്ടാം സ്ഥാനവും നേടി. പാലക്കാട് ജില്ല ഫുട്ബോൾ മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. റവന്യൂ ജില്ല ബോൾബാഡ്മിന്റണിൽ സീനിയർ ബോയ്സ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. 2018-2019 ൽ വിവിധ മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ച് 23 പേർ സംസ്ഥാന തലത്തിൽ പങ്കെടുത്തു. ജില്ലാകളരി അസോസിയേഷൻ പ്രോഗ്രാമിൽ ഷാഫിയ എം.പി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. തുടർന്ന് സംസ്ഥാനതലത്തിൽ സെക്കന്റ് A ഗ്രേഡ് ചാമ്പ്യൻഷിപ്പും നേടി. 2018-2019 ൽ ഇന്റർനാഷണൽ വിഭാഗത്തിൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെ‍‍ഡൽ സൽമാൻ.പി അർഹനായി.