എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഹൈസ്കൂൾദിനാചരണങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പരിസ്ഥിതി ദിനം

ശ്വസിക്കാൻ ശുദ്ധവായുവും കുടിയ്ക്കാൻ ശുദ്ധമായ ജലവും വിളവ് തരാൻ ഗുണമേന്മയുള്ള നല്ല മണ്ണുമുണ്ടെങ്കിൽ ഭൂമിയിലെ മനുഷ്യ ജീവിതം അതിമനോഹരമാകും. മനുഷ്യന്റെ നിലനിൽപ്പിന് ആധാരം തന്നെ പ്രകൃതിയാണ്. പ്രകൃതിയെ മറന്നുകൊണ്ടുള്ള പുതിയ കാലത്തെ രീതികളെല്ലാം മനുഷ്യന് തിരിച്ചടി നൽകുമെന്ന് തീർച്ച. എന്നാൽ പ്രകൃതിയെക്കുറിച്ച് ഒട്ടും ആശങ്കയില്ലാതെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുക മാത്രമാണ് നിലവിൽ മനുഷ്യൻ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് അതിന്റെ അടിത്തറ ഇളക്കുന്ന അവസ്ഥ. പരിസ്ഥിതിയുടെ പ്രാധാന്യം വീണ്ടും ഓർമ്മിക്കാനും പുതിയ തലമുറയ്ക്ക് പരിസ്ഥിതിയെ കുറിച്ച് അവബോധം നൽകാനുമായാണ് ജൂൺ 5 ന് പരിസ്ഥിതി ദിനം ആചരിക്കുന്നത്.

കർഷക ദിനം

ആഗസ്റ്റ് 17 ചിങ്ങം 1 കർഷക ദിനം വിപുലമായി ആചരിച്ചു .ഓണാട്ടുകര വികസന സമിതി വൈസ് ചെയർമാൻ കണ്ടല്ലൂർ ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.

പത്തിയൂർ കൃഷി ഓഫീസർ രാഗിണി ക്ലാസ് നയിച്ചു.51  പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കം കുറിച്ചു.അവാർഡ് നേടിയ കർഷകൻ രാജൻ ബാബുവിനെ ചടങ്ങിൽ ആദരിച്ചു. ഇദ്ദേഹത്തിന്റെ വീട്ടിൽ ഓഗസ്റ്റ് 21ന് 60 കുട്ടികളുമായി എത്തി കൃഷി അറിവുകൾ നേടി .സെപ്റ്റംബർ മൂന്നിന് വനം വകുപ്പുമായി ചേർന്ന് പ്രകൃതി പഠന ക്യാമ്പ് നടത്തി. പങ്കെടുത്ത 40 കുട്ടികൾക്ക് ഭക്ഷണം നൽകി. സെപ്റ്റംബർ 4,5 തീയതികളിൽ 40 കുട്ടികളെ ശെന്തുരുണിയിൽ നടന്ന പ്രകൃതി പഠനക്യാമ്പിൽ പങ്കെടുപ്പിച്ചു.

ഓസോൺ ദിനം

സെപ്റ്റംബർ 16 ഓസോൺ ദിനാചരണം പൂർവ്വവിദ്യാർത്ഥി D.അയ്യപ്പൻ ഉദ്ഘാടനം ചെയ്യുകയും, വൃക്ഷത്തൈ നടീൽ , റാലി എന്നിവയും നടത്തി . ഈ വിഷയത്തെക്കുറിച്ച് ബിജിൻ .ബി യുടെ പ്രഭാഷണവും ഉണ്ടായിരുന്നു.സെപ്റ്റംബർ 26ന് ഗ്രോബാഗ് പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു .ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് തമ്പി മേട്ടുതറ ഉദ്ഘാടനം ചെയ്തു .400 ബാഗുകളിൽ ആണ് കൃഷി ആരംഭിച്ചത് . ഒക്ടോബർ എട്ടിന് 100 കുട്ടികൾക്ക് സൗജന്യമായി ഏത്തവാഴ വിത്തുകൾ നൽകി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാമില ബഷീർ ഉദ്ഘാടനം നിർവഹിച്ചു.

മലിനീകരണം വൻ വിപത്ത്:

പ്രകൃതിയുടെ ക്ഷയത്തിന് വലിയതോതിൽ കാരണമാകുന്നതാണ് മലിനീകരണം. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും ഇത് തന്നെ. മാലിന്യങ്ങളുടെ അശാസ്ത്രീയമായ സംസ്കരണം മണ്ണ്, ജലം, വായു എന്നിവയെ വളരെ ദോഷകരമായി ബാധിക്കുന്നുണ്ട്. മണ്ണ് മലിനീകരണവും ജല മലിനീകരണവും പോലെ വലിയ വിപത്താണ് വായു മലിനീകരണം. വാഹനങ്ങളിലെയും ഫാക്ടറികളിലെയും പുക അത് വർധിക്കാൻ കാരണമാവുന്നു. നാം നിത്യേന ഉപയോഗിക്കുന്ന റെഫ്രിജറേറ്റർ, എയർ കണ്ടീഷൻ, എന്നിവയിൽ നിന്നും പുറം തള്ളുന്ന ക്ലോറോ ഫ്ലൂറോ കാർബൺ ഭൂമിയുടെ സംരക്ഷണ കവചമായ ഒാസോൺ പാളിയെ നശിപ്പിക്കുന്നു. ഒാസോൺ പാളിക്ക് കേടുപാട് പറ്റുന്നത് വഴി അപകടകാരിയായ അൾട്രാ വയലറ്റ് വികിരണങ്ങൾ ഭൂമിയിലേക്ക് പതിക്കുന്നതിന് കാരണമാവുന്നു. അത് ജീവജാലങ്ങളെ നശിപ്പിക്കുന്നതിലേക്ക് നയിക്കും

ദാരിദ്ര്യനിർമ്മാർജ്ജന ദിനം

ഒക്ടോബർ 17  ദാരിദ്ര്യനിർമ്മാർജ്ജന ദിനമായ അന്നുതന്നെ സ്കൂളിലെ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് ഓണാട്ടുകര വികസനസമിതി വൈസ് ചെയർമാൻ ശ്രീ. കണ്ടല്ലൂർശങ്കര നാരായണൻ നിർവഹിച്ചു. ഒക്ടോബർ 18 ന് കയർ ബോർഡിന്റെ സഹകരണത്തോടെചകിരിച്ചോർ വളമാക്കി മാറ്റുന്നതിൽ കുട്ടികൾക്ക് പരിശീലനം നൽകി.