എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
10:09, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം എന്ന താൾ എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ വിദ്യാലയം



 ഒരു കൊച്ചു വിദ്യാലയം ഉണ്ടെനിക്ക്
 അമ്മയെപ്പോലൊരു ഗുരുനാഥയും
ശലഭങ്ങളെപ്പോലെ കൂട്ടുകാരും
ആടിയും പാടിയും ഓടിയും ചാടിയും
പാറിപ്പറന്നും കളിക്കുന്ന നേരം
ഒരു വാർത്ത കേട്ടു എൻ കൊച്ചുകാതിൽ
നാളെ പഠിക്കാൻ വിദ്യാലയമില്ല
കൊഞ്ചിപ്പഠി പ്പിക്കാൻ ഗുരുനാഥയും
എന്താണ് കാരണം തിരക്കിയപ്പോൾ
ഒരു രോഗം നാടിനെ വിഴുങ്ങിയെന്ന്
നാടിനെ പേടിപ്പിച്ചു തളർത്തിയെന്ന്
പ്രതിരോധമെന്നത് വൃത്തിയാണേ
കൈകളോ സോപ്പിട്ട് കഴുകിടേണം
ആളുകൾ തമ്മിലും അടുത്തുകൂടാ
അതിജീവിക്കും നാമിതിനെ
ഒരുമിക്കും ഞങ്ങളീ വിദ്യാലയത്തിൽ


മുഹമ്മദ് ലബീബ്
1 B എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - കവിത