ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/നല്ല ആരോഗ്യത്തിന്...

Schoolwiki സംരംഭത്തിൽ നിന്ന്
23:33, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ചെറുപുഷ്പം യു പി എസ് ചെമ്പൻത്തൊട്ടി/അക്ഷരവൃക്ഷം/നല്ല ആരോഗ്യത്തിന്... എന്ന താൾ ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/നല്ല ആരോഗ്യത്തിന്... എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല ആരോഗ്യത്തിന്...

ശരീരം ഒരു കോട്ടയാണ്. കോട്ട കീഴടക്കാൻ വരുന്ന ശത്രുക്കളാണ് രോഗാണുക്കൾ. കാവൽഭടൻമാരുടെ ശ്രദ്ധകുറഞ്ഞ ഭാഗത്തുകൂടി ആക്രമണം നടത്തി ശത്രുക്കൾ കോട്ട കീഴടക്കാൻ ശ്രമിക്കും. അങ്ങനെയാണ് നമുക്ക് രോഗങ്ങൾ ഉണ്ടാകുന്നത്. അതുകൊണ്ട് ശരീരമാകുന്ന കോട്ടയെ നമ്മൾ എപ്പോഴും ബലമുള്ളതാക്കി നിലനിർത്തണം. ശരീരത്തെ കാക്കുന്ന കാവൽഭടൻമാരെ ശക്തരാക്കി നിർത്താൻ വേണ്ട കുറേ കാര്യങ്ങളുണ്ട്. ശുദ്ധവായു, ശുദ്ധജലം, നല്ല ഭക്ഷണം, വ്യായാമം, മാനസികോല്ലാസം, വിശ്രമം എന്നിവയാണ് അവ. നമ്മൾ താമസിക്കുന്ന സ്ഥലത്തിനടുത്തെല്ലാം ധാരാളം മരങ്ങൾ നട്ടു വളർത്തണം. അപ്പോൾ ശുദ്ധവായു ലഭിക്കും, ഒപ്പം അന്തരീക്ഷത്തിന് തണുപ്പും കിട്ടും. ശുദ്ധമായ വെള്ളം ധാരാളം കുടിക്കുന്നത് നല്ലതാണ്. കിണറ്റിൽ നിന്ന് നല്ല വെള്ളം കോരിയെടുത്ത് മൺകലത്തിൽ ഒഴിച്ചു വച്ചാൽ നല്ല തണുത്ത വെള്ളം കുടിക്കാം. ഇതാണ് പഴയ കാലങ്ങളിൽ നമ്മുടെ നാട്ടിലെ ഫ്രിഡ്ജ് എന്ന് വല്ല്യമ്മച്ചിയും മറ്റും പറഞ്ഞു തന്നിട്ടുണ്ട്. പോഷകങ്ങൾ ഉള്ള ഭക്ഷണം വേണം കഴിക്കാൻ. ഇറച്ചിയും മീനും മുട്ടയും മാത്രമല്ല പോഷകങ്ങൾ നൽകുന്നത്. നല്ല ഇല കറികളും ധാരാളം കഴിക്കണം. അമിതമായി ഭക്ഷണം കഴിച്ചാൽ പൊണ്ണത്തടിയും ഹാർട്ട് അറ്റാക്കും ഉണ്ടാകും എന്നും അറിയണം. നന്നായി ജോലി ചെയ്യുന്നത് നല്ല വ്യായാമമാണ്. മാനസിക ഉല്ലാസം ആരോഗ്യത്തിന് ആവശ്യമുള്ള കാര്യമാണ്. വ്യായാമവും മാനസികോല്ലാസവും ഒരുപോലെ നൽകാൻ കളികൾക്ക് കഴിവുണ്ട്. അതുകൊണ്ട് നമുക്ക് കളിച്ചു വളരാം. നല്ല വിശ്രമം ഉണ്ടെങ്കിൽ ആരോഗ്യം നന്നാകും. അതിന് നല്ല ഉറക്കം വളരെ ഗുണം ചെയ്യും. നല്ല ആരോഗ്യവും രോഗപ്രതിരോധവും നേടാൻ ഈ കാര്യങ്ങൾ നോക്കിയാൽ മതി.

അശോക് ബാസ്റ്റിൻ സോയി
3 B ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - ലേഖനം