എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം/നാഷണൽ സർവ്വീസ് സ്കീം
യുവതലമുറയിൽ സേവന സന്നദ്ധത വളർത്തുകയും , ദിശാബോധമുള്ള പ്രവർത്തനങ്ങളിലൂടെ വ്യക്തിത്വ വികാസവും തദ്വാരാ സാമൂഹിക അഭിവൃദ്ധിയും ലക്ഷ്യമിട്ടു കൊണ്ട് ശാസ്ത്രീയ പ്രവർത്തനം നടത്തുന്ന സംഘടനയാണിത്.
ഒരു വ്യാഴവട്ടത്തിലേറെയായി ബൃഹത്തായ പദ്ധതികൾ ആവിഷ്കരിച്ചും നടപ്പാക്കിയും നമ്മുടെ Unit മുൻപിൽ തന്നെയാണ്. ശുചീകരണ പ്രവർത്തനങ്ങൾ , മെഡിക്കൽ ക്യാമ്പുകൾ , ദേശീയ സംസ്ഥാന ദിനാചരണങ്ങൾ , അശരണരെ സഹായിക്കൽ , സപ്തദിന സഹവാസക്യാമ്പുകൾ തുടങ്ങിയവ നിരന്തരപ്രവർത്തനങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. പുത്തൻ വീട് നിർമ്മിച്ച് നൽകിയും , വീട് പുനരുദ്ധാരണം നടത്തിയും , നടവഴിയും റോഡും നിർമ്മിച്ചും നവീകരിച്ചും പൊതു സമൂഹത്തിലെ വിദഗ്ധരുടെ സഹായത്താൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചും ഉജ്ജ്വല പ്രവർത്തനങ്ങൾ നടത്തിയ ചരിത്രം ഈ യൂണിറ്റിനുണ്ട്.
സഹപാഠികളെ സംരക്ഷിച്ചും സമൂഹത്തെ കരുതിയും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.Best Programme Officer Award , Best Volunteer Award എന്നീ അംഗീകാരങ്ങൾ ഞങ്ങളുടെ പ്രയാണത്തിന് പ്രചോദനമേകുന്നു. English വിഭാഗം അധ്യാപികയായ ശ്രീമതി പ്രീതി കെ പ്രസാദ് ആണ് ഇപ്പോൾ NSS ൻ്റെ നേതൃത്വം വഹിക്കുന്നത്.
ക്യാമ്പ് ചിത്രങ്ങൾ
ഭവന നിർമാണം