എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:39, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsskidangoor (സംവാദം | സംഭാവനകൾ) (''''ശാസ്ത്രക്ലബ്ബ് ( science club )''' -  കുട്ടികളിലെ ശാസ്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശാസ്ത്രക്ലബ്ബ് ( science club ) -  കുട്ടികളിലെ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുക, ശാസ്ത്രാവബോധം വളർത്തുക, എന്നീ ലക്ഷ്യങ്ങളോടെ സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തിക്കുന്നു.. ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളുടെ ആചരണം, ബോധവൽക്കരണ ക്ലാസ്സുകൾ, പ്രദർശനങ്ങൾ, പഠനയാത്രകൾ, ശാസ്ത്രമേള  തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്നു വരുന്നു., ശാസ്ത്ര ക്ലബ്ബിന്റെ കൺവീനർ ആയി പ്രവർത്തിക്കുന്ന അധ്യാപകനും, കുട്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയും ചേർന്നാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ഒരു ഉപാധിയെന്ന നിലയിൽ സയൻസിൽ താൽപര്യമുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ശാസ്ത്രക്ലബ്ബ് രുപീകരിച്ചിരിക്കുന്നത്. ജൂൺ ആദ്യവാരത്തിൽ തന്നെ സയൻസ് ക്ലബ്ബ് പ്രവർത്തനം ആരംഭിക്കുന്നു .അന്നുതന്നെ ഒരു വർഷത്തേക്കുള്ള പ്രവർത്തനപദ്ധതിയും ആസൂത്രണം ചെയ്യുന്നു ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും ഒരു ജനറൽ ലീഡറെയും ഓരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ് പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നു. പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം പരിസ്ഥിതി സന്ദേശറാലി, വൃക്ഷത്തൈനടൽ , ചുമർപത്രിക തുടങ്ങി ജൂൺ 5 ന് പല പരിപാടി കളും ആസൂത്രണം ചെയ്തു.ചാന്ദ്രദിനപരിപാടി വളരെ വിപുലമായി തന്നെ നടത്തി വരുന്നു.സ്കൂൾതല ശാസ്ത്രമേള ഈ ക്ലബ്ബിന്റെ കീഴിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് നടത്തുന്നത്. സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ എന്നിവയെല്ലാം നിർമ്മിച്ച് സ്കുൾ തലമത്സരങ്ങൾ നടത്തുകയും മികച്ചു നിൽക്കുന്നവ സബ് ജില്ല മേളയിൽ എത്തിക്കുകയും ചെയ്യുന്നു,

സബ് ജില്ലാ തലത്തിൽ ശാസ്ത്രമേളകളിലും ശാസ്ത്ര നാടകങ്ങളിലും ഗവേഷണ പ്രോജക്ടുകളിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ബാലശാസ്ത്ര കോൺഗ്രസ്സ്, ജൈവൈവിധ്യ ബോർഡിന്റെ പ്രോജ് ക്ട്, ഉപന്യാസ രചന മത്സരത്തിൽ കുട്ടികൾ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്‌.

വിവിധ ദിനാചരണങ്ങൾ, പരീക്ഷണങ്ങൾ , ശാസ്ത്ര പ്രോജക്റ്റുകൾ , നിരീക്ഷണ പ്രവർത്തനങ്ങൾ , പഠന യാത്രകൾ , ശാസ്ത്ര സെമിനാറുകൾ , ശാസ്ത്ര ക്ലാസ്സുകൾ , ശാസ്ത്ര വാർത്തകളുടെ അവതരണം , വിശകലനം , ശാസ്ത്ര മാജിക്കുകൾ , ശാസ്ത്ര സംവാദങ്ങൾ ക്വിസ് മത്സരങ്ങൾ തുടങ്ങിയ പല വൈവിധ്യമാർന്ന പ്രവർത്തനങ്ങളും ഈ ക്ലബ്ബിന്റെ കീഴിൽ നടത്തിവരുന്നു. ഇവയിലെല്ലാം മികച്ചു നിൽക്കുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി വരുന്നു.  സയൻസ് വിഷയങ്ങളിൽ താൽപര്യമുള്ളവർക്ക് എല്ലാ പ്രോത്സാഹനങ്ങളുംസയൻസ് ക്ലബ്ബ് നൽകുന്നു.

ലക്ഷ്യങ്ങൾ

  • ശാസ്ത്രബോധം കൂട്ടുകാരിൽ സൃഷ്ടിക്കുക
  • ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാഘോഷങ്ങൾ സംഘടിപ്പിക്കുക
  • പൊതുവായ സ്കൂൾ തല ശാസ്ത്ര പ്രവർത്തനങ്ങൾ വൈവിധ്യമാർന്ന രീതിയിൽ സംഘടിപ്പിക്കുക
  • സ്കൂൾ / ഉപജില്ല / ജില്ല തലങ്ങളിൽ ശാസ്ത്ര പ്രദർശനങ്ങളിലും മറ്റും കൂട്ടുകാരെ പങ്കെടുപ്പിക്കുന്നതിന് വേണ്ടി സജ്ജരാക്കുക
  • ശാസ്ത്രപഠന പ്രക്രിയകളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും പ്രവർത്തന മാതൃകകൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും ചെയ്യുക
  • കൂട്ടുകാരിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട ഉല്പന്നങ്ങൾ , ശാസ്ത്രീയ വിവരങ്ങൾ രേഖപ്പെടുത്തൽ , ശാസ്ത്രവാർത്തകളുടെ ശേഖരണം എന്നിവയിലുള്ള പ്രാവീണ്യം വർധിപ്പിക്കുക