എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ആർട്‌സ് ക്ലബ്ബ്
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആർട്സ് ക്ലബ്ബ്
വിദ്യാർത്ഥികളുടെ കലാഭിരുചിയും, നൈസർഗിക വാസനകളും പരിപോഷിപ്പിക്കുന്നതിന് പരിചയസമ്പന്നരായ അധ്യാപകരുടെയും, രക്ഷാകർത്താക്കളുടെയും, മേൽ തലങ്ങളിൽ നൈപുണ്യം സിദ്ധിച്ച പ്രമുഖ വ്യക്തികളുടെയും നേതൃത്വത്തിൽ ആർട്ട് ക്ലബ് പ്രവർത്തിക്കുന്നു. പരമ്പരാഗത തൊഴിലുകൾക്കൊപ്പം, ലഘു ഉപകരണ ങ്ങളിലുടെയും, കൈത്തൊഴിലുകളിലൂടെയും നിർമ്മിക്കാവുന്ന മൂല്യവർ ധിത ഉൽപ്പന്നങ്ങളും, വിവര സാങ്കേതിക വിദ്യയുടെ നൂതന നിർമ്മാണ ആശയങ്ങളും, ഇലക്ട്രോണിക് ഗെയിമുകളും നിർമ്മിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനാവിശ്യമായ അറിവുകളും, അടിസ്ഥാന കലകളുടെ ശാസ്ത്രീയ പഠന വും ക്ലബ് പ്രവർത്തനത്തിൻറെ ഭാഗമായി സാധ്യമാകുന്നു. തൊഴിൽ അഭിരുചി വളർത്തുന്നതിന് START UP എന്നി മേളകൾ ആർട്സ് ക്ലബിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.
കുട്ടികളുടെ ഭാഷാ അഭിരുചി വർധിപ്പിക്കുന്നതിന് ഭാഷാ അധ്യാപക രുടെ നേതൃത്വത്തിൽ ഭാഷാ ക്ലബ് പ്രവർത്തിക്കുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിൽ വിദ്യാർത്ഥികൾക്ക് ഭാഷാനൈ പുണ്യം കൈവരിക്കുന്നതിന് കഥാരചന, കവിതാരചന, ഉപന്യാസരചന, പ്രസംഗമത്സരം എന്നിവയും, പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ക്വിസ് മത്സരവും, ഭാഷാ ക്ലബ്ബിൻറെ പ്രവർത്തനഭാഗമായി നടത്തിപ്പോരുന്നു. വായന ശീലം പ്രോത്സാഹിപ്പിക്കുനതിനുവേണ്ടി ക്ലാസ്‌റൂം വായന മൂലയും ഭാഷാ ലൈബ്രറിയും കുട്ടികൾക്ക് ക്ലബ്ബിൻറെ ഭാഗമായി സജ്ജികരിച്ചിരിക്കുന്നു. വിദ്യാർത്ഥികളുടെ ഭാഷാപരിജ്ഞാ നത്തിലെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിന് സ്‌കൂൾ തലത്തിൽ സർഗ്ഗവസന്തം എന്ന പേരിൽ ഭാഷോത്സവം സംഘടിപ്പി ക്കുന്നു. വിദ്യാർത്ഥികളുടെ രചനകൾ ഭാഷാക്ലബ്ബിൻറെ നേതൃത്വത്തിൽ സ്‌കൂൾ ബ്ലോഗിൽ പ്രസിദ്ധപ്പെടുത്തുന്നു.