സെന്റ്. മേരീസ് യു.പി.എസ്. ഉമിക്കുപ്പ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഉമികുപ്പ എന്ന ഈ പ്രദേശം പണ്ട് ഘോരവനമായിരുന്നു. 1920 ആണ്ടിലാണ് ഈ പ്രദേശത്തേക്കു ആളുകൾ കുടിയേറി തുടങ്ങിയത് .കാട് വെട്ടിത്തെളിച്ചു കപ്പയും നെല്ലുമെല്ലാം കൃഷിച്ചുചെയ്തരിന്നു..ആന,കേഴ,പന്നി,തുടങ്ങിയ ജീവികളുടെ ആക്രമണത്തിൽ കൃഷി നശിച്ചിരുന്നു .ഇടകടത്തിയിൽ നിന്നു ആറ്റിറമ്പു വഴി വരുന്ന ആനക്കൂട്ടം എപ്പോൾ സ്കൂൾ ഇരിക്കുന്ന സ്ഥലത്തു കൂടി കയറി പാറച്ചെരുവുലൂടെ കൃഷിസ്ഥലത്തുമായിരുന്നു .ഇപ്പോൾ പള്ളിയിരിക്കുന്നത്തിനുമുകളിലേക്ക് ഘോരവനമായിരുന്നു.

1953 ൽ പള്ളി സ്ഥാപിച്ചുയുപി സ്കൂൾ 1964 ൽ ആരംഭിച്ചു.ആദ്യഇക്കാലത്തു കുട്ടികൾ എരുമേലി പുറംപാറ സ്കൂളിൽ പോയാണ്പഠിച്ചിരുന്നത്‌

സ്ഥലഎന്റെ ഗ്രാമം : ഉമിക്കുപ്പ. വിസ്തൃതിയിൽ വളരെ ചെറുതെങ്കിലും ചരിത്രത്തിന്റെ ഏടുകളിൽ ഒരു സുപ്രധാന സ്ഥാനം നേടിയ പ്രദേശമാണ് ഉമിക്കുപ്പ ഗ്രാമം. AD 10,11, 12 നൂറ്റാണ്ടുകൾ കേരളചരിത്രത്തിൽ നിർണ്ണായക യുദ്ധങ്ങൾ നടന്ന കാലഘട്ടമായിരുന്നു.ചേര ചോള പാണ്ഢ്യ സാമ്രാജ്യത്തിന്റെ കാലം.നൂറ്റാണ്ടുകളുടെ യുദ്ധം എന്നാണ് ഈ കാലയളവ് അറിയപ്പെടുന്നത്. ചേര-ചോള രാജ്യങ്ങളുടെ ഇടയിലുള്ള ഒരു സമാന്തര രാജ്യമായിരുന്നു പാണപിലാവ്,കണമല, നിലയ്ക്കൽ, ഉമിക്കുപ്പ, അറുവച്ചാൻകുഴി, അറയാഞ്ഞിലിമണ്ണ്, മുക്കൂട്ടുതറ, കൊല്ലമുള തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെട്ട പ്രദേശം. നൂറ്റാണ്ട് യുദ്ധകാലത്ത് പുരുഷന്മാർ യുദ്ധത്തിൽ സംബന്ധിക്കണമെന്നത് രാജകൽപ്പനയായിരുന്നു.അപ്പോൾ അവർ തങ്ങളുടെ ഭാര്യമാരെ സ്വന്തം ഭവനങ്ങളിൽ കൊണ്ടുചെന്നാക്കുകയും ഭൂസ്വത്ത് ബ്രാഹ്മണ പുരോഹിതരെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെ മക്കത്തായ സമ്പ്രദായം നിലവിൽ വന്നു. ഭൂസ്വത്ത് ബ്രഹമസ്വമായി മാറി. ബ്രാഹ്മണാധിപത്യത്തിന് തുടക്കം കുറിച്ചു. ഈ സാഹചര്യത്തിൽ പാണ്ട്ഡ്യ വംശരും സഹോദരങ്ങളുമായ പാണ്ഡ്യനും വീരപാണ്ഡ്യനും തമ്മിൽ അധികാരതർക്കമുണ്ടായി. അക്കാലയളവിൽ ഡൽഹിയുടെ സുൽത്താനായിരുന്ന അലാവുദ്ദീൻ ഖിൽജിയുടെ സേനാനായകൻ മാലിക് കപൂർ അനുജന്റെ പക്ഷം ചേർന്ന് ജ്യേഷ്ഠനെ സ്ഥാനഭ്രഷ്ടനാക്കി. എന്നാൽ മാലിക് കപൂർ തിരിച്ച് പോയി കഴിഞ്ഞപ്പോൾ ജ്യേഷ്ഠൻ അധികാരം തിരികെ പിടിച്ചെടുത്തു. അവർ പ്രശസ്ത നഗരമായിരുന്ന നിലയ്ക്കൽ പ്രദേശങ്ങളെ ആക്രമിക്കാൻ തുടങ്ങി. ഉണ്ണിനീലി സന്ദേശത്തിൽ ഈ ചരിത്രങ്ങൾ നമുക്ക് കാണാൻ സാധിക്കും. പിൽക്കാലത്ത്, ഒരു കേന്ദ്ര ഭരണത്തിന്റെ അരാജകത്വം മൂലം, പാണ്ഡ്യനാട്ടിൽ നിന്നും പടയോട്ടം നടത്തുവാൻ തുടങ്ങി. പന്തളം, പൂഞ്ഞാർ,ചെമ്പകശ്ശേരി എന്നീ പ്രദേശങ്ങൾ പാണ്ഡ്യരുടേതായിരുന്നു. പാണ്ഡ്യരുടെ പടത്തലവനായിരുന്ന ഉദയനൻ, ക്ഷേത്ര ദർശനത്തിനു പോയ പന്തളം രാജകുമാരിയെ മോഷ്ടിച്ചു. ഇതിൽ പ്രതിഷേധിച്ച് പാണ്ഡ്യരോട് പകതീർക്കാനും രാജകുമാരിയെ മോചിപ്പിക്കുവാനുമായി പന്തളം രാജാവ് ചെമ്പകശ്ശേരി, പൂഞ്ഞാർ രാജാക്കന്മാരുമായി സഹകരിച്ച് മുക്കൂട്ടുതറ(മൂന്ന് ഊട്ടുപുര എന്നർത്ഥം) വന്ന് താമസമുറപ്പിച്ചു. ഇവർക്ക് ആയുധം പണിയുവാനുള്ള കൊല്ലൻമാരെ താമസിപ്പിച്ച സ്ഥലമാണ് കൊല്ലമുള. ഇവർക്ക് ഭക്ഷണ സാധനങ്ങൾ വച്ചുകൊടുക്കാനുള്ള സ്ഥലമാണ് അറുവച്ചാൻ കുഴി(അരിവച്ചാൽകുഴി). അതിനാവശ്യമായ നെല്ലും മറ്റ് ധാന്യങ്ങളും വിളയിക്കാൻ ഉഴവൻമാരെ താമസിപ്പിച്ചു. അവർ നെല്ല് വിളയിച്ച് ഉമി കൂട്ടിയിരുന്ന സ്ഥലമാണ് ഉമിക്കുപ്പ.

  • പള്ളി മണിനാദവും, ശംഖൊലിയും, ബാങ്കുവിളിയും ഒന്നിച്ചുയരുന്ന മതമൈത്രിയുടെ സംഗമഭൂമിയായ എരുമേലിയുടെ കിഴക്കൻ പ്രദേശമായ ഉമിക്കുപ്പയുടെ ചരിത്രം പട്ടിണിയോട് പടവെട്ടി ജയിച്ച ഒരു ജനതയുടെ വീരഗാഥയാണ്. പുണ്യനദിയായ പമ്പയുടെ തീരത്തു സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പ്രദേശമാണ് ഉമിക്കുപ്പ ഗ്രാമം. ഈ നാടിന്റെ തിലകക്കുറിയായി സെന്റ്. മേരീസ് യു പി തിളങ്ങി വിരാജിക്കുന്നു.ക്രിസ്തുവിന് മുമ്പ്, പമ്പാ-അഴുത നദീതട സംസ്കാരത്തോടുകൂടിയ ഒരു ജനത ഇവിടെ ജീവിച്ചിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ചരിത്രകാരൻമാർക്ക് ലഭിച്ചിട്ടുണ്ട്. ക്രിസ്തുശിഷ്യനായ തോമ്മാ ശ്ലീഹ എ. ഡി. 52-ൽ കേരളത്തിലെത്തി പള്ളികൾ സ്ഥാപിച്ചപ്പോൾ‌, ഉമിക്കുപ്പയുടെ സമീപപ്രദേശമായ നിലയ്ക്കൽ എത്തി, ഒരു പള്ളി സ്ഥാപിച്ചതായി, ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഹൈന്ദവ സംസ്കാരത്തിന്റെ പ്രദാനകേന്ദ്രങ്ങളിലൊന്നായ ശബരിമല പമ്പാനദിയോട് ചേർന്ന് നിലകൊള്ളുന്നു. ശബരിമലയുമായി ബന്ധപ്പെട്ട കാളകെട്ടി ക്ഷേത്രം, ഇഞ്ചപ്പാറക്കോട്ട, കരിമലക്കോട്ട, കാനനപ്പാത ഇവയെല്ലാംഈ നാടിന്റെ പാരമ്പര്യത്തെ അവിസ്മരണീയമാക്കുന്ന ഘടകങ്ങളാണ്.1924- ൽ എരുമേലിയുടെ കിഴക്കൻ പ്രദേശമായ കാളകെട്ടിയിൽ ഹിരിവർഗ്ഗക്കാരെ കുടിയിരുത്തി. 1940-കളിലെ രൂക്ഷമായ ഭക്ഷ്യക്ഷാമം, കേരളത്തെയും ഗ്രസിച്ചപ്പോൾ ഗവൺമെന്റ്മുൻകൈ എടുത്ത്, വനപ്രദേശങ്ങൾ വെട്ടിത്തെളിച്ച് “Grow more Food” പദ്ധതി പ്രകാരം കർഷകർക്ക് ഭൂമി അനുവദിച്ചുനൽകി. മൂന്നു വർഷത്തെ കുത്തകപാട്ടവ്യവസ്ഥയിൽ, സർക്കാർവഴിയും സഹകരണസംഘങ്ങൾ വഴിയുംഭൂമിവിതരണം നടത്തി.1964-ൽ ഇടുക്കി പദ്ധതിയ്ക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ചുരുളി,കീരിത്തോട് പ്രദേശങ്ങളിലെ ജനങ്ങളെ കുടിയിരുത്തിയ "കീരിത്തോട്"-ഇന്നും ഇവിടെയുണ്ട്.മണ്ണിനോടും മലമ്പനിയോടും കാട്ടുമൃഗങ്ങളോടുംപടവെട്ടിയ ഈ അധ്വാനിക്കുന്ന ജനവിഭാഗം തങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് ചിന്തിച്ചപ്പോൾ ഇവിട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നുവന്നു. നാട്ടുകാരുടെ ശ്രമഫലമായി എൽ. പി. സ്കൂളും, യു. പി. സ്കൂളും ആരംഭി