ജി എം എൽ പി സ്കൂൾ കുഞ്ഞിമംഗലം/അക്ഷരവൃക്ഷം/പോരാടാം കൊറോണക്കെതിരെ ‌

16:04, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ജി എം എൽ പി സ്ക്കൂൾ കുഞ്ഞിമംഗലം/അക്ഷരവൃക്ഷം/പോരാടാം കൊറോണക്കെതിരെ ‌ എന്ന താൾ ജി എം എൽ പി സ്കൂൾ കുഞ്ഞിമംഗലം/അക്ഷരവൃക്ഷം/പോരാടാം കൊറോണക്കെതിരെ ‌ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോരാടാം കൊറോണക്കെതിരെ

ലോകം മുഴുവനും മുഴുവൻ പടർന്നുപിടിച്ച ഒരു മഹാമാരി ആണ് കൊറോണ വൈറസ്.മനുഷ്യരും പക്ഷികളും ഉൾപെടെയുള്ള സസ്തനികളിൽ ഈ വൈറസുകൾ രോഗമുണ്ടാക്കുന്നു.ലോകം മുഴുവൻ ഈ വൈറസ്സ് വ്യാപിക്കുകയാണ് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് അതിവേഗം വൈറസുകൾ പരക്കുന്നു

ഇവ ശ്വാസനാളിയെയാണ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ, ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ്.സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും

കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല. പ്രതിരോധ വാക്‌സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. പകർച്ചപ്പനിക്ക് നൽകുന്നതു പോലെ ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയിൽ പനിക്കും വേദനയ്ക്കുമുള്ള മരുന്നുകളാണ് നൽകുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്

ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും.ഈ രോഗം പടരാതിരിക്കാൻ പ്രധാന മന്ത്രി ലോക്ക്ഡൌൺ പ്രഖ്യാപിച്ചു.വീടുകളിൽ തന്നെ കഴിയാൻ നിർദേശിച്ചു .ഇടക്കിടെ സോപ്പ് ഉപയോഗിച്ച്കൈ കഴുകാനും സാമൂഹിക അകലം പാലിക്കാനും അഭ്യർത്ഥിച്ചു. ജനങ്ങൾക്ക് വേണ്ടി നമ്മുടെ സർക്കാരും പല പദ്ധതികളും പ്രഖ്യാപിച്ചു.സൗജന്യ റേഷൻ,കിറ്റ്‌ വിതരണം തുടങ്ങിയവ ജനങ്ങൾക്ക് വളരെ ആശ്വാസമായി.

സർക്കാർ നിർദേശിക്കുന്ന നിയമങ്ങൾ പാലിച്ച് നമ്മുക്കും പോരാടാം കൊറോണക്കെതിരെ..

അഫീദ സിറാജ്
നാലാം തരം ഗവ.മാപ്പിള എൽ പി സ്കൂൾ കുഞ്ഞിമംഗലം
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - ലേഖനം