ജി.യു.പി.എസ്.കോങ്ങാട്/ രക്ഷ-കർതൃ സമിതി പുരസ്കാരം (2018-19)

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21733-pkd (സംവാദം | സംഭാവനകൾ) (''''സംസ്ഥാന സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി പുരസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സംസ്ഥാന സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി പുരസ്കാരം(2018-19)

2018 - 19വർഷത്തെ പ്രൈമറി തലത്തിലെ ഏറ്റവും മികച്ച അധ്യാപക രക്ഷകർതൃ സമിതിക്കുള്ള സി എച്ച് മുഹമ്മദ് കോയ സ്മാരക പുരസ്കാരം ഒന്നാം സ്ഥാനം ഗവൺമെന്റ് യുപി സ്കൂൾ കോങ്ങാടിനു ലഭിച്ചു. ദേശീയ അധ്യാപക ദിനമായ സെപ്റ്റംബർ 5 ന് തിരുവനന്തപുരത്തു വച്ച് നടന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി പ്രൊഫസർ. സി രവീന്ദ്രനാഥിൽ നിന്നും പ്രധാന അധ്യാപകൻ ശ്രീ സി സി ജയശങ്കർ മാസ്റ്റർ, പി ടി എ പ്രസിഡന്റ് ശ്രീ ഗോപീകൃഷ്ണ, പ്രമോദ്, പി ടി എ പ്രതിനിധികൾ, അധ്യാപകർ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. അഞ്ച് ലക്ഷം രൂപയും സി എച്ച് മുഹമ്മദ് കോയ എവർട്രോളിങ് ട്രോഫിയും പ്രശസ്തിപത്രവുമാണ് ഒന്നാം സമ്മാനം. സ്കൂളിന്റെ പ്രവർത്തനങ്ങളിൽ അധ്യാപകർക്കൊപ്പം തോളോട് തോൾ ചേർന്നു നിന്നു കൊണ്ട് പ്രവർത്തിക്കുന്ന പി ടി എ കിട്ടിയ അർഹമായ അംഗീകാരമാണ് ഈ പുരസ്കാരം.