യു പി സ്കൂൾ, ഈരേഴ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:42, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair. (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വിപുലമായ സയൻസ് ലാബ് സൗകര്യം ഉണ്ട് .ഹൈസ്കൂളിൽ ഒരു ഗണിത ശാസ്ത്രലാബും പ്രവർത്തിക്കുന്നു. ഹൈസ്കൂളിന്റെ 11 ക്ലാസ്സ് മുറികളും ഹയർസെക്കണ്ടറിയുടെ 6 ക്ലാസ്സ് മുറികളും ഹൈടെക് ആണ്. ബാക്കി ക്ലാസ്സ് മുറികളുടെ ഹൈടെക് ആവാനുള്ള സജ്ജീകരണങ്ങൾ നടന്നു വരുന്നു. സ്കൂളിന്റെ മുന്നിലും പിറകിലുമായി വിശാലമായ കളിസ്ഥലം ഉണ്ട്. പെൺകുട്ടികൾക്ക് വിശ്രമിക്കാൻ പെൺ സൗഹൃദ മുറി, ഇൻസിനറേറ്റർ,വെൻഡിങ്ങ് മഷീൻ എന്നിവയും ഉണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും വൈദ്യുതി സൗകര്യം ഉണ്ട്. കായികരംഗത്ത് താൽപ്പര്യമുള്ള കുട്ടികൾക്ക് രാവിലെയും വൈകിട്ടും പ്രാക്റ്റീസ് ചെയ്യാൻ അവസരം. മാവേലിക്കര കായംകുളം ചെങ്ങന്നൂർ ഹരിപ്പാട് എന്നിവിടങ്ങളിലേക്ക് ബസ്സ് സൗകര്യം

മറ്റ് സൗകര്യങ്ങൾ