ഗവ എച്ച് എസ് എസ് അഞ്ചേരി/സോഷ്യൽ സയൻസ് ക്ലബ്ബ്
സാമൂഹ്യശാസ്ത്രക്ലബ്
ക്ലാസ്സ്റൂം ചുവരുകൾക്കുള്ളിൽ നിന്നും പൊതുസമൂഹത്തിലേക്ക് കുട്ടികളെ എത്തിക്കാനുള്ള ഒരു ദൗത്യം ഈ ക്ലബിലൂടെ പൂർത്തികരിക്കപ്പെടണം എന്ന ലക്ഷ്യത്തോടെ പരിപാടികൾ ആസൂത്രണം ചെയ്യുന്നു.
പ്രമാണം:Sschart (1).pdf ക്ലബ് പ്രവർത്തനങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ ചാർട്ടുകൾ
ഏറ്റെടുത്ത് നടത്താനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ
- സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ
- പ്രദർശനങ്ങൾ
- മത്സരങ്ങൾ
- ഫീൽഡ് ട്രിപ്പ്
- അഭിമുഖങ്ങൾ / ചർച്ചകൾ
- പ്രാദേശിക ചരിത്രരചന
- ജീവകാരുണ്യപ്രവർത്തനങ്ങൾ
- ലൈബ്രറി - പുസ്തകശേഖരണം
- നിർമ്മാണം - മാതൃകകൾ
- ചരിത്ര സിനിമകൾ - പ്രദർശനം
- ശുചീകരണ പ്രവർത്തനങ്ങൾ
- മാഗസിനുകൾ, ചുമർപത്രികകൾ, ആൽബം പതിപ്പുകൾ തയ്യാറാക്കൽ
- ഭൂപട നിർമ്മാണം - പ്രാദേശികം
- സിനിമാ നിർമ്മാണം
ജനസംഖ്യ ദിനം
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനസംഖ്യ ദിനം ആചരിച്ചു. ചാർട്ടുകൾ തയ്യാറാക്കി അസെംബ്ലിയിൽ രമാദേവി ടീച്ചർ പ്രഭാഷണം നടത്തി . ക്വിസ് കോമ്പറ്റിഷൻ നടത്തി.
ജൂൺ 8 ലോക സമുദ്ര ദിനം
ജൂൺ 8 ലോക സമുദ്ര ദിനമായി ആചരിച്ചു.സമുദ്രങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം കുട്ടികളെ ബോധ്യപ്പെടുത്തി. ഭൂപട നിർമ്മാണം അറ്റ്ലസ് നിർമ്മാണം എന്നീ മൽസരങ്ങൾ നടത്തി.
ഹിരോഷിമ ദിനം - ആഗസ്റ്റ് 6
- പോസ്റ്റർ നിർമ്മാണം
- യുദ്ധവിരുദ്ധ സന്ദേശമെഴുതിയ ബാഡ്ജ് ധരിക്കൽ
- റാലി-ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്നു പറഞ്ഞു കൊണ്ട് യുദ്ധ വിരുദ്ധ റാലി നടത്തി.
- പ്രസംഗ മത്സരം
- സിനിമാ പ്രദർശനം എന്നിവ നടത്തി