ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:47, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghss48063 (സംവാദം | സംഭാവനകൾ) (താൾ സൃഷ്ടിച്ചു)

കേരള വനം-വന്യജീവി വകുപ് സാമൂഹ്യ വനവൽക്കരണ വിഭാഗം മലപ്പുറം ഡിവിഷനുമായി സഹകരിച്ച്   സീഡ് & ഹരിതസേന ജി.എച്ച് എസ്.എസ് പട്ടിക്കാട് നടത്തുന്ന വെബിനാർ

-----------------------------------..

സ്വാഗതം: ശ്രീമതി.ഷീജ ജേക്കബ്.(HM)

അധ്യക്ഷൻ : ശ്രീ. അസീസ് പട്ടിക്കാട് ( PTA President)

ഉദ്ഘാടനം: ശ്രീ.പി.എസ്.മുഹമ്മദ് നിഷാൽ ( റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ , സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ മലപ്പുറം)

വിഷയാവതരണം: ശ്രീ.വി.ബി.ശശികുമാർ (സെപ്യുട്ടി റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ് ) ,നിലമ്പൂർ റേഞ്ച്

ആശംസകൾ:

ശ്രീ. ഗോപിനാഥൻ.കെ.പി (ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ(ഗ്രേഡ്).

ശ്രീ.ശശിധരൻ എം      (സ്റ്റാഫ് സെകട്ടറി)

ശ്രീ. നാരായണൻ കുട്ടി ടി (SRG Convenor )

നന്ദി: ശ്രീമതി ഷർമിള സി (സീഡ് ക്ലബ്ബ് കോ ഓർഡിനേറ്റർ ).

സംസ്ഥാന വനം -വന്യജീവി വകുപ്പിന്റെ 2021 വനമിത്ര പുരസ്‌കാരം ജി. എച്. എസ്. എസ്. പട്ടിക്കാട് ലെ സി. ശർമിള ടീച്ചർ ക്ക്

2021 വനമിത്ര പുരസ്‌കാരം സി. ശർമിള ടീച്ചർ ക്ക്



പട്ടിക്കാട് സ്കൂളിൽ സീ ഡ് ക്ലബ്ബ് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ സമാഹരിച്ചു നൽകി.

----------------------------------------- പട്ടിക്കാട് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ തുറന്നു പ്രവർത്തിക്കുമ്പോൾ ആവശ്യമായ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ സമാഹരിച്ചു നൽകി. പട്ടിക്കാട് മിലാൻ ക്ലബ്ബ്, പൂപ്പലം എക്സൽ ഫർണിച്ചർ, സീഡ് പ്രവർത്തകരായ വിദ്യാർത്ഥികൾ എന്നിവർ നൽകിയ ഉപകരണങ്ങളും സാനിറ്റൈസറുകൾ, ഹാൻഡ് വാഷറുകൾ എന്നിവ സ്കൂളിനു കൈമാറി.

പി.ടി.എ.പ്രസിഡന അസീസ് പട്ടിക്കാട് അധ്യക്ഷം വഹിച്ച യോഗത്തിൽ പ്രധമാധ്യാപിക ഷീജ ജേക്കബ്, സീഡ് കോ ഓർഡിനേറ്റർ സി ഷർമിള, മിലാൻ ക്ലബ്ബ് സെക്രട്ടറി മുഹസിൻ വി.കെ, മുഹമ്മദ് റിയാസ്, സന്തോഷ് ടി.ടി,ഷാജിമോൻ കെ.ടി, ഇബ്രാഹിം എന്നിവർ സംസാരിച്ചു.



പട്ടിക്കാട് സ്കൂളിൽ സീഡ് ക്ലബ്ബിന്റെശിശുദിനാഘോഷം

--------------------------.. --..

പട്ടിക്കാട് സ്കൂളിൽ ശിശുദിനത്തിന് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ കലാപ്രകടനങ്ങൾ, കുട്ടികൾ ലോക്ഡൗൺ കാലത്ത് പാഴ് വസ്തുക്കളിൽ നിന്നുംനിർമ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനം, വൃക്ഷത്തെ കൾ കൈമാറൽ, മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച കുട്ടികൾക്കുള്ള സമ്മാനദാനം എന്നിവ നടത്തി.

സീഡ്, ഹരിത സേന, എസ് പി. സി, വിദ്യാരംഗം തുടങ്ങിയ ക്ലബ്ബുകൾ പങ്കെടുത്ത പരിപാടിയിൽ മുൻ അധ്യാപകനും സാമൂഹ്യപ്രവർത്തകനുമായ കെ.പി.യൂസഫ് മാസ്റ്റർ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്സു നൽകി. എം.ശശിധരൻ, സി. ഷർമിള, അബ്ദുൾ കാദിർ, ബഷീറ എം, സിതാര പി.വി., വിനോദിനി, ജുബൈറിയ എന്നിവർ ശിശുദിന സന്ദേശങ്ങൾ നൽകി സംസാരിച്ചു.