സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്നതിനുമുമ്പേ വാണിയമ്പലത്ത് വിദ്യാഭ്യാസ സ്ഥാപനം ഉണ്ടായിരുന്നു. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ എലിമെന്ററി സ്കൂൾ, മൊടപ്പിലാശ്ശേരി എന്ന പേരിൽ 1929 ൽ വിദ്യാലയം നിലവിൽ വന്നു. ചരിത്ര ഗതിയിൽ ഒരുപാട് സംഭവങ്ങൾ ഉണ്ടായി. ഭാരതം സ്വാതന്ത്യം പ്രാപിച്ചു. ഒരേസമയത്ത് രണ്ട് രാജ്യങ്ങൾക്ക് ജന്മം കൊടുത്ത് ബ്രിട്ടീഷ് ആധിപത്യം അവസാനിച്ചു. വറുതിയുടെ നാളുകളിലും ജനങ്ങൾ വിദ്യാലയങ്ങളെ സംരക്ഷിച്ചു. ഇല്ലായ്മകൾക്കിടയിൽ 1959 ൽ മൊടപ്പിലാശ്ശേരി ഗവ: മാപ്പിള ഗവ: യു.പി. സ്കൂൾ നിലവിൽ വന്നു. സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തുന്നതിന് വാണിയമ്പലത്ത് വിദ്യാഭ്യാസ തൽപരരും വികസനോത്സുക രൂമായ സുമനസ്സുകളുടെ അകമഴിഞ്ഞ സഹകരണം ഉണ്ടായിരുന്നു.
സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം | |
---|---|
വിലാസം | |
വാണിയമ്പലം സി കെ എ ജി എൽ പി എസ് വാണിയമ്പലം , വാണിയമ്പലം പി.ഒ. , 679339 , വണ്ടൂർ ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 04931 235060 |
ഇമെയിൽ | ckaglpsv@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48540 (സമേതം) |
യുഡൈസ് കോഡ് | 32050300605 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വണ്ടൂർ |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഗ്രാമ- പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ലോവർ-പ്രൈമറി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 506 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിജയകുമാർ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ബാരി |
എം.പി.ടി.എ. പ്രസിഡണ്ട് | സുരയ്യ |
അവസാനം തിരുത്തിയത് | |
17-01-2022 | 48540 |
സ്കൂളിന് സ്ഥലം കണ്ടെത്തുന്നതിനും, കെട്ടിടങ്ങളും, ഫർണിച്ചറും ഒരുക്കുന്നതിലും അവരുടെ സഹകരണവും സജീവസാന്നിദ്ധ്യവും നിർലോഭം ലഭിക്കുകയുണ്ടായി.
1980 ൽ ഗവ: മാപ്പിള അപ്പർ പ്രൈമറി സ്കൂൾ 8-ാം തരം കൂടി പ്രവർത്തി ക്കുന്ന വിദ്യാലയമായി. 1982 ൽ വാണിയമ്പലം ഗവ: ഹൈസ്കൂൾ നിലവിൽ - വന്നു. ഹൈസ്കൂൾ നിലവിൽ വരുമ്പോൾ നാട്ടുകാരുടെ ആത്മവിശ്വാസവും, നിശ്ചയദാർഢ്യവും മാത്രമായിരുന്നു ആ സ്ഥാപനത്തിന്റെ കൈമുതൽ.
കെട്ടിടങ്ങളുടെ അഭാവം, ഫർണിച്ചറുകളുടെ അപര്യാപ്തത, സ്ഥലപരി മിതി അവയ്ക്കിടയിൽ വഴി മുട്ടിയ ദിവസങ്ങളായിരുന്നു ആ നാളുകൾ. കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ എലിമെന്ററി സ്കൂൾ മൊടപ്പിലാശ്ശേരി എന്ന പേരിൽ 1929ൽ സ്ഥാപിതമായി.1959ൽ മൊടപ്പിലിശ്ശേരി ഗവ യു പി സ്കൂൾ നിലവിൽ വന്നു 1980 ൽ ഗമ മാപ്പിള യു.പി.സ്കൂൾ തരം കൂടി പ്രവർത്തിക്കുന്ന വാണിയമ്പലം ഹൈസ്കൂൾ നിലവിൽ വന്നു. തുടർന്ന് നിരന്തരമായ ശ്രമങ്ങൾക്കൊടുവിൽ 1991 സെപ്റ്റംബർ 3ന് വാണിയമ്പലം ജി.എൽ പി സ്കൂൾ ഹൈസ്കൂ ളിൽ നിന്ന് വേർപെട്ട് സ്വതന്ത്രമായി നിലവിൽ വന്നു.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പി .ഭാസ്കരൻ മാസ്റ്റർ
#പി.സീമാമു മാസ്റ്റർ
- ടി .വിനയദാസ് മാസ്റ്റർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}