ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഡിജിറ്റൽ മാഗസിൻ 2019

വിവരവിനിമയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങൾ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കുന്നതിനു വേണ്ടി ആരംഭിച്ച കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. വിദ്യാലയാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ദൈനം ദിന പഠന പ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും സാങ്കേതിക സൗകര്യങ്ങളുടെ പ്രയോഗത്തിലും വിദ്യാർഥികളെക്കൂടി സമുചിതമായി പങ്കാളികളാക്കുക എന്നതാണ് ലക്ഷ്യം. സോഫ്റ്റ് വെയറുകളും ഇന്റർനെറ്റും ഉപയോഗിക്കുമ്പോൾ ഉത്തരവാദിത്വമുള്ള സാമൂഹ്യ ജീവി എന്ന നിലയിൽ പാലിക്കേണ്ട കടമകളും ആർജിക്കേണ്ട മൂല്യബോധവും പുതിയ തലമുറയിൽ വളർത്തിയുക്കുകയെന്നത് വിവര വിനിമയ സാങ്കേതിക വിദ്യാപഠനത്തിൽ അത്യാവശ്യമാണ്.

ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ അധ്യാപകരുടെ സഹായത്തോടെ മാതാപിതാക്കൾക്ക് സ്മാർട്ട്ഫോൺ ഉപയോഗിക്കേണ്ട വിധത്തെ കുറിച്ച് ക്ലാസുകൾ എടുത്തു.

കഴിഞ്ഞ വർഷം നമ്മുടെ വിദ്യാലയത്തിലെ കുമാരി Afreen M H എന്ന വിദ്യാർത്ഥിനി ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല ക്യാമ്പിലേക്ക് സെലക്ട് ചെയ്യപ്പെട്ടു.

ഐടി തല മത്സരങ്ങളിൽ എല്ലാ വിദ്യാർഥികളും മികച്ച പ്രകടനം കാഴ്ചവെച്ച വരുന്നു. ലിറ്റിൽ കൈറ്റ്സിലെ വിദ്യാർഥിനികൾ സാമൂഹികപ്രതിബദ്ധതയുള്ള വിഷയങ്ങളിൽ അനിമേഷൻ വീഡിയോകൾ തയ്യാറാക്കിയിരുന്നു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രശ്നങ്ങളെ ഒത്തൊരുമിച്ച് നേരിടേണ്ടതിനെപ്പറ്റിയും ഉള്ള അനിമേഷൻ വീഡിയോകളാണ് കുട്ടികൾ നിർമ്മിച്ചത്. ലിറ്റിൽ കൈറ്റ്സ് ആരംഭിച്ച വർഷം മുതൽ എല്ലാ കുട്ടികളുടെയും വിവിധ ഭാഷകളിലുള്ള രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി വരുന്നു. കഴിഞ്ഞവർഷം നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ പാഠ്യ പാഠ്യേതര വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയും വിദ്യാലയത്തിൻറെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡാനി പ്രകാശനം ചെയ്യുകയും ചെയ്തു.