സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട് | |
---|---|
വിലാസം | |
വെളിമാനം വെളിമാനം പി.ഒ. , 670704 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1949 |
വിവരങ്ങൾ | |
ഫോൺ | 0490 2999503 |
ഇമെയിൽ | ssupsvelimanam48@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14880 (സമേതം) |
യുഡൈസ് കോഡ് | 32020900803 |
വിക്കിഡാറ്റ | Q64460171 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പേരാവൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | ആറളം പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 348 |
പെൺകുട്ടികൾ | 371 |
ആകെ വിദ്യാർത്ഥികൾ | 719 |
അദ്ധ്യാപകർ | 31 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ജിനചന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജയശ്രീ |
അവസാനം തിരുത്തിയത് | |
17-01-2022 | 14880 |
ചരിത്രം
1940 കളിൽ മലബാർ ഡിസ്ട്രിക് എഡ്യുക്കേഷൻ ബോർഡിൻറെ കീഴിൽ പ്രവർത്തിച്ചിരുന്നതും അഞ്ചാം ക്ലാസ്സ് വരെയുള്ളതുമായ ഒരു സ്കൂൾ ആറളത്ത് പ്രവര്ത്തിച്ചിരുന്നു . മലയാളരുടെ കുട്ടികൾ അഞ്ചു പേർ ആറളത്ത് പോയി പഠിച്ചിരുന്നു. ആറളത്തിനടുത്ത് പെരും പേശിയിൽ ചാത്തോത്ത് കണ്ണൻ ഗുരുക്കൾ തന്റെ വീട്ടിൽ നിലത്തെഴുത്ത് കളരി നടത്തിയിരുന്നു. അക്കാലത്ത് പാലയാട് ദേവസ്വത്തിന്റെ മാനേജർ ആയിരുന്ന ശ്രീ.മന്ദത്ത് മടപ്പുരക്കൽ കുഞ്ഞിരാമന് ദേവസ്വവുമായി ബന്ധപ്പെട്ടും മറ്റുമുള്ള എഴുത്ത് കുത്തുകൾക്ക് ആറളത്തെ വിദ്യഭ്യാസമുള്ള ജന്മിമാരെയും മറ്റും ആശ്രയിക്കേണ്ടി വന്നു. പേരും പെരുമയും ആനയുമൊക്കെയുണ്ടായിരുന്ന കുഞ്ഞിരാമനു തങ്ങളുടെ പ്രദേശത്തു ഒരു സ്കൂളിന്റെ ആവശ്യകത ബോധ്യപ്പെടുകയും സ്കൂൾ ആരംഭിക്കുന്നതിനുള്ള പ്രവര്ത്ത്നങ്ങൾ റൈറ്റർ കണ്ണൻ നമ്പ്യാരുടെ സഹായത്താൽ ആരംഭിക്കുകയും ചെയ്തു. വടക്കേ മലബാർ വിദ്യാഭ്യാസ ഒഫിസറുടെ 26-5-1949 ലെ 542 –)0 നമ്പർ കല്പന പ്രകാരം 1-6-1949 നു രാമനന്ദ വിലാസം എലിമെന്ററി സ്കൂൾ വീർപ്പാട് എന്ന പേരിൽ സ്കൂൾ പ്രവര്ത്തനം ആരംഭിച്ചു. 62 വിദ്യാർത്ഥി കളും 3 അധ്യാപകരുമാണ് അന്നുണ്ടായിരുന്നത് . ശ്രീ.കല്ലോരത്ത് കുഞ്ഞിരാമൻ നമ്പ്യാർ ആയിരുന്നു വിദ്യാഭ്യാസ ഓഫീസർ . ഇന്നത്തെ അയ്യൻ കുന്ന്, ആറളം പഞ്ചായത്തുകൾ ഉൾപ്പെട്ടിരുന്ന ആറളം അംശം ദേശത്ത് അംഗീകാരമുള്ള ആദ്യത്തെ പ്രൈവറ്റ് സ്കൂൾ ആയിരുന്നു രാമനന്ദ വിലാസം എലിമെന്ററി സ്കൂൾ. 1946 മുതൽ എടൂരിനടുത്തു തോട്ടം പ്രദേശത്ത് പ്രവർത്തിച്ചിരുന്ന സ്കൂളിനു അംഗീകാരം ലഭിച്ചത് 1949 ൽ മാത്രമാണ്. വെളിമാനം, കീഴ്പ്പള്ളി,വളയംകോട് മുതലായ പ്രദേശങ്ങളിൽ നിന്നും കുട്ടികൾ വീർപ്പാട് സ്കൂളിൽ പോകേണ്ടിയിരുന്നു . ഭൂരിപക്ഷം വിദ്യാർ ത്ഥികളുടെ സൗകര്യവും സ്ഥല സൗകര്യവും പരിഗണിച്ച് വീർപ്പാട് ഒരു ചെറ്റക്കുടിലിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ ,1951 ൽ കീപ്പറമ്പൻ ചോലയിൽ കത്തോലിക്കാ വിദ്യാര്ത്ഥികളുടെ വേദപഠനത്തിനായി നിര്മ്മിച്ച ഷെഡിലേക്ക് മാറ്റി. അതിൽ ഏകദേശം 95 കുട്ടികള്ക്ക് ഇരിക്കാൻ സൗകര്യമുണ്ടായിരുന്നു .1952 ല് ശ്രീ. കുഞ്ഞിരാമൻ സ്കൂളിനു വേണ്ടി ഒരു കെട്ടിടം ഇപ്പോഴത്തെ സ്കൂൾ കെട്ടിടത്തിനു മുന്പിലായി ഉണ്ടാക്കുകയും സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു . 1-6-1953 നു വിദ്യാഭ്യാസ ഓഫീസറുടെ 394-)0 നമ്പർ ഉത്തരവ് പ്രകാരം വിദ്യാലയത്തിനു സ്ഥിരാംഗീകാരം ലഭിച്ചു .
സ്കൂളിന്റെ പുരോഗതിക്കും കാര്യക്ഷമമായ നടത്തിപ്പിനും വിദ്യാഭ്യാസ രംഗത്ത് പരിചയവും പാരമ്പര്യവുമുള്ള കത്തോലിക്കാ സമുദായം നടത്തുന്നതാണ് യുക്തമെന്നു കരുതി 1954 ൽ സ്കൂളും അത് സ്ഥിതി ചെയ്യുന്ന രണ്ടേക്കർ സ്ഥലവും കൂടി 2200 രൂപ വിലയ്ക്ക് എം . കുഞ്ഞിരാമനിൽ നിന്നും വെളിമാനം പള്ളി വിലയ്ക്ക് വാങ്ങി . റവ.ഫാ. സെബാസ്റ്റ്യൻ ഇളം തുരുത്തിയായിരുന്നു അന്ന് ഇടവക വികാരി . സ്കൂളിനു സ്ഥല സൗകര്യം വര്ധിരപ്പിക്കാൻ അദ്ദേഹം ഒരു കെട്ടിടം കൂടി ഉണ്ടാക്കി. 1956 ൽ ആണ് ഈ വിദ്യാലയത്തിനു പേര് സെന്റ് സെബാസ്റ്റ്യൻസ് ലോവർ എലിമെന്ററി സ്കൂൾ വീർപ്പാട് എന്നാക്കി മാറ്റിയത് .
ഭൗതിക സൗകര്യങ്ങൾ
- മൂന്ന് ഏക്കർ സ്ഥലത്തു 3 ബ്ലോക്കുകളിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു
- ബാസ്കറ്റ്ബോൾ കോർട്ട് ഉൾപ്പെടുന്ന വിശാലമായ കളിസ്ഥലം
- മികച്ച കമ്പ്യൂട്ടർ ലാബ്
- പ്രൊജക്ടർ സൗകര്യം
- ബ്രോഡ്ബാന്റ് ഇന്റർനെറ്റ്
- വിപുലമായ പുസ്തക ശേഖരമുള്ള ലൈബ്രറി
- മികച്ച സയൻസ് ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് ആന്ഡ് ഗൈഡ്
ഡെന്നി പി.മാത്യു ,ആശ ജോൺ എന്നിവർ നേതൃത്വം നൽകുന്ന സ്കൗട്ട് ആന്ഡ് ഗൈഡിൽ അറുപത്തിനാല് കുട്ടികളുണ്ട് . ഉച്ചക്ക് 1.30 നു അധ്യാപകരുടെ നേതൃത്തിൽ ഇവർ പരിശീലനം നേടുന്നു .
എ. ഡി .എസ്. യു
വിദ്യാർഥികളിൽ ലഹരി വിരുദ്ധ മനോഭാവം വളർത്തിയെടുക്കാനും അത് വഴി ഒരു ലഹരി വിമുക്ത തലമുറയെ വാര്തെടുക്കുവാനും ആൻഡി ഡ്രഗ്സ്സ് സ്റ്റുഡന്റ്സ് യുണിയൻ പ്രവർത്തിക്കുന്നു ..ഇതിന്റെ നേതൃത്വത്തിൽ ക്യാമ്പുകൾ , ലഹരി വിരുദ്ധ സെമിനാറുകൾ , റാലികൾ മുതലായവ നടത്തി വരുന്നു.
ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഗണിത ക്ലബ്ബ്
വിദ്യാർഥികൾക്ക് ഗണിത ശാസ്ത്രത്തിലുള്ള കഴിവുകൾ വികസിപ്പിക്കുകയും താല്പര്യം വളര്ത്തുകയും ചെയ്യുക എന്നതാണ് ഗണിത ശാസ്ത്ര ക്ലബുകളുടെ ലക്‌ഷ്യം .
ഗണിത ശാസ്ത്ര ക്വിസ് , ഗണിത കേളികൾ , ഗണിതവുമായി ബന്ധപ്പെട്ട ദിനാചരങ്ങൾ , ഗണിത ശാസ്ത്രന്ജരെപരിചയപ്പെടുത്തൽ , ഗണിത കയ്യെഴുത്തു മാസിക തയ്യാറാക്കൽ , സംഖ്യ പാറ്റേണ് , ജാമ്യാതീയ ചാർട്ട് നിർമ്മാണം, ഗണിത ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുകയും ശേഖരിക്കുകയും ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തി വരുന്നു .
- സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്ര അവബോധവും ശാസ്ത്ര താൽപര്യവും വളർത്തുന്നതിനായി സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. ഇതിൻറെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ട നിർമ്മാണം ഔഷധത്തോട്ട നിർമ്മാണം ,സയൻസ് ക്വിസ് , പ്രഭാഷണ മത്സരങ്ങൾ , പ്രകൃതി പഠന ക്യാമ്പുകൾ മുതലായവ നടത്തി വരുന്നു
- മലയാളം ക്ലബ്ബ്
ശ്രേഷ്ഠ ഭാഷയായി വിളങ്ങുന്ന മലയാള ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും മലയാള ഭാഷയിൽ പ്രാവീണ്യം നേടുന്നതിനുള്ള പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നതിനും മലയാളം ക്ലബ് പ്രവർത്തിക്കുന്നു . ഇതിന്റെ നേതൃത്വത്തിൽ പ്രസംഗ മത്സരം , വായനക്കളരി , സാഹിത്യ ക്വിസ് , ഉപന്യാസ മത്സരം മുതലായവ നടത്തി വരുന്നു.
- സംസ്കൃതം ക്ലബ്ബ്
സംസ്കൃതം ഭാഷയെ പരിപോഷിപ്പിക്കാൻ സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു.പ്രസന്ന ടീച്ചർ ആണ് ഇതിന്റെ കൺവീനർ..
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
വിദ്യാർത്ഥികളിൽ സാമൂഹ്യ അവബോധം വളർത്തുന്നതിനും അവരെ മികച്ച പൗരന്മാരായി വളർത്തിയെടുക്കുന്നതിനും അവരുടെ നേതൃത്വ പാടവം വളർത്തിയെടുക്കുന്നതിനും സാമൂഹ്യശാസ്ത്ര ക്ലബ് പ്രവൃത്തിക്കുന്നു. ഇതിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരങ്ങൾ, വിവിധ ദിനാചരണങ്ങൾ , പ്രസംഗ മത്സരങ്ങൾ , എക്സിബിഷനുകൾ, പഠന യാത്രകൾ മുതലായവ നടത്തി വരുന്നു.
പ്രതിഭകൾ/നേട്ടങ്ങൾ (2021-2022)
- അനാമിക സുധാകരൻ -ജില്ലാ കളരി ചമ്പ്യാൻഷിപ് ഹൈ കിക്ക് സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം
- ജാക്സ് ടി ജോർജ് - ഇരിട്ടി ബി ആർ സി സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവം പ്രാദേശിക ചരിത്ര രചന മത്സരം മൂന്നാം സ്ഥാനം
- ശ്രിയ ദിനേശൻ - ഇരിട്ടി സബ് ജില്ലാ സംസ്‌കൃതം കഥാ കഥനം രണ്ടാം സ്ഥാനം
- മുഹമ്മദ് സലാഹ് - കണ്ണൂർ ജില്ല ശിശു ക്ഷേമ സമിതി എന്റെ തൂലിക രചന മത്സരം ഒന്നാം സ്ഥാനം
- ആന്മരിയ റോഷൻ -ഇരിട്ടി ഉപ ജില്ലാ ശാസ്ത്ര രംഗം പ്രോജക്ട് യു പി വിഭാഗം ഒന്നാം സ്ഥാനം
- സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ദേശ ഭക്തി ഗാനാലാപന മത്സരത്തിൽ യുപി വിഭാഗം രണ്ടാം സ്ഥാനം
- സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ദേശ ഭക്തി ഗാനാലാപന മത്സരത്തിൽ എൽ .പി വിഭാഗം ഒന്നാം സ്ഥാനം
പൊൻ തൂവലുകൾ(2021-2022)
-
അനാമിക സുധാകരൻ
-
മുഹമ്മദ് സലാഹ്
-
ജാക്സ് ടി ജോർജ്
-
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം LP
-
ശ്രിയ ദിനേശൻ , നേഹ തെരേസ
-
ആന്മരിയ റോഷൻ
-
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം UP
മാനേജ്‌മെന്റ്
-
കോർപറേറ്റ് മാനേജർ റവ ഫാ മാത്യു ശാസ്താംപടവിൽ
-
പ്രാദേശിക അധികാരി:റവ. ഫാ.ജോർജ് കളപ്പുര
-
നിലവിലെ ഹെഡ് മിസ്‌ട്രസ് : ശ്രീമതി. ജയ മാത്യു
നിലവിലെ അദ്ധ്യാപകർ(2021-2022)
ക്രമ സംഖ്യ |
പേര് | തസ്തിക |
---|---|---|
1 | ജയ മാത്യു | ഹെഡ് മിസ്‌ട്രസ് |
2 | ജിഷമോൾ ജെയിംസ് | യു.പി.എസ്.എ |
3 | മിനിമോൾ സി അബ്രഹാം | എൽ.പി.എസ്.എ |
4 | മരിയ ബെന്നി | എൽ.പി.എസ്.എ |
5 | ആശ ജോൺ . | യു.പി.എസ്.എ |
6 | ഷാന്റി എ .റ്റി | യു.പി.എസ്.എ |
7 | ആശിഷ് ജെയിംസ് | പി.ഇ.ടി |
8 | സി. സിസിലി സ്കറിയ | യു .പി.എസ്.എ |
9 | ക്ലമന്റീന സ്കറിയ | എൽ.പി.എസ്.എ |
10 | സി .ജോമി ജോസഫ് | എൽ.പി.എസ്.എ |
11 | പ്രെസ്സി പി മാണി | യു .പി.എസ്.എ |
12 | സി. എൽസമ്മ | യു .പി.എസ്.എ |
13 | ജിബിൻ തോമസ് .കെ | യു .പി.എസ്.എ |
14 | ജിജി ദേവസ്യ | യു .പി.എസ്.എ |
15 | ജസ്റ്റിൻ പി. ജെ . | എൽ .പി.എസ്.എ |
16 | മേബിൾ എം. ആന്റണി . | യു .പി.എസ്.എ |
17 | മഞ്ജുഷ ജോർജ് | യു .പി.എസ്.എ |
18 | ബീന മാത്യു | യു .പി.എസ്.എ |
19 | അനിത ജോർജ് | എൽ .പി.എസ്.എ |
20 | ജിസ്മ ജോസ് | എൽ .പി.എസ്.എ |
21 | പ്രസന്ന ആലക്കണ്ടി | ജെ. എൽ . ടി.(സംസ്കൃതം) |
22 | പൗളി ജോൺ | യു .പി.എസ്.എ |
23 | ദീപ ജോബ് | യു .പി.എസ്.എ |
24 | സിന്റു പി ജോയ് | യു .പി.എസ്.എ |
25 | സാബു ജോസഫ് | യു .പി.എസ്.എ |
26 | സലിമ്മ ആന്റണി | എൽ .പി.എസ്.എ |
27 | ഷഹീർ എ | ജെ. എൽ . ടി.( അറബി ) |
28 | സെബാസ്റ്റ്യൻ കെ. യു . | ജെ. എൽ . ടി.( ഹിന്ദി ) |
29 | ആഷ്‌ലിൻ മേരി | യു .പി.എസ്.എ |
30 | ജോളി കെ. സി | യു.പി.എസ്.എ |
31 | ജിൻസ് ജോർജ് | ജെ. എൽ . ടി.( ഹിന്ദി ) |
32 | തോമസ് ഇ.എസ് | ഓഫീസ് അറ്റൻഡൻന്റ് |
മുൻസാരഥികൾ
സ്കൂൾ മാനേജർമാർ
- ശ്രി. എം . കുഞ്ഞിരാമൻ - 1949
- റവ: ഫാ.സെബാസ്റ്റ്യൻ ഇളം തുരുത്തി –1953-59
- റവ: ഫാ.ജോസഫ് ഐക്കരമറ്റം -1959-63
- റവ: ഫാ.ഫ്രാൻസിസ് വാളായിൽ-1963-67
- റവ: ഫാ.മാത്യു മുള്ളൻ മട -1967-71
- റവ: ഫാ.മാണി കണ്ടത്തിൽ 1971-73
- റവ: ഫാ.സെബാസ്റ്റ്യൻ കഞ്ഞിരക്കാട്ടുകുന്നേൽ - 1973-76
- റവ: ഫാ. ജോസഫ് മണ്ണൂർ -1973-77
- റവ: ഫാ.ജേക്കബ് പുത്തൻപുര -1977-78
- റവ: ഫാ.സക്കറിയാസ് വള്ളോപ്പള്ളി -1978-83
- റവ: ഫാ.ജോർജ് കഴിക്കച്ചാലിൽ -1983-85
- റവ: ഫാ.മാത്യു .ജെ .കൊട്ടുകാപ്പള്ളിൽ -1985-90
- റവ: ഫാ.ജോസഫ് പുതിയാകുന്നേൽ-1990-91
- റവ: ഫാ. ജോർജ് എളൂക്കുന്നേൽ -1991-95
- റവ: ഫാ. ജോസഫ് ആടിമാക്കീൽ -1995-2000
- റവ: ഫാ.ജോർജ് കൊല്ലക്കൊമ്പിൽ -2000-2005-
- റവ: ഫാ.എബ്രഹാം തോണിപ്പാറ 2005-2006
- റവ: ഫാ.ജോർജ് തെക്കുംചേരി
- റവ: ഫാ.ജോൺ മുല്ലക്കര
- റവ: ഫാ. നോബിൾ ഓണംകുളം
- റവ . ഡോ . ജോസഫ് വാരാണത്ത്
സ്കൂൾ ഹെഡ് മാസ്റ്റർമാർ
- ശ്രീ. എം . കുഞ്ഞിരാമൻ നമ്പ്യാർ
- ശ്രീ . കെ. ഗോവിന്ദൻ
- ശ്രീ. കെ. ചന്ദ്രചൂഡൻ നമ്പ്യാർ
- ശ്രീ. പി. എം . കുഞ്ഞിരാമൻ നമ്പ്യാർ
- ശ്രീ. പി. ജെ . ചാക്കോ
- ശ്രീ. പി. ഇസ്റ്റഡ് ജോസഫ്
- ശ്രീ. പി . എഫ് . മാത്യു
- ശ്രീ. കെ . ജെ . യോമസ്
- ശ്രീ. എ. ഡി. ജോസഫ്
- ശ്രീ. റ്റി. എം . തോമസ്
- ശ്രീ. എം .റ്റി .വർക്കി
- ശ്രീ. കെ .എം.ദേവസ്യ
- ശ്രീ. റ്റി .വി. ഉലഹന്നാൻ
- ശ്രീ. എം .വി വർഗ്ഗീസ്
- ശ്രീമതി .സി. സിസിലി റ്റി.വി
- ശ്രീമതി. എം . ജെ . മേരി
- ശ്രീ.കെ.എം . മാത്യു
- ശ്രീ.കെ . ജെ. ആന്റണി
- ശ്രീ. മാത്യൂസ് മാത്യു വി.
- കെ. ജെ. ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.9880561,75.7569531|zoom=13}} ഗൂഗിൾ മാപ്പിൽ വഴി ലഭ്യമാണ്
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14880
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ