സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ/ജൂനിയർ റെഡ് ക്രോസ്
ലോക്ക്ഡൗൺ കാലഘട്ടത്തിലും റെഡ്ക്രോസ് വിദ്യാർത്ഥികൾ അവർക്ക് നൽകിയ എല്ലാ പ്രവർത്തനങ്ങളും ഭംഗിയായി നിർവ്വഹിച്ചു. കോവിഡിനെ പ്രതിരോധിക്കുന്ന പദ്ധതിയിൽ പങ്കാളികളാകുവാൻ വേണ്ടി കുട്ടികൾ വീട്ടിൽ തന്നെ മാസ്ക്കുകൾ ഉണ്ടാക്കുകയും, റെഡ്ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആശുപത്രികളിൽ കൊടുക്കുകയും ചെയ്തു. ഈ കാഡറ്റുകൾ എല്ലാവരും ഈ പദ്ധതിയിൽ വളരെ ആത്മാർത്ഥതയോടെ പങ്കെടുക്കുകയുണ്ടായി.
പറവകൾക്കൊരു പാനപാത്രം.... മാർച്ച്-ഏപ്രിൽ മാസങ്ങളിൽ കൊടും ചൂട് ആയതിനാൽ പക്ഷി മൃഗാദികൾക്ക് തങ്ങളുടെ വീട്ടിൽ തന്നെ ഒരു പാനപാത്രം വെള്ളം നിറച്ചു വെക്കുന്ന ഒരു പദ്ധതി തുടങ്ങുകയുണ്ടായി. പറവകൾക്കൊരു പാനപാത്രം എന്ന പദ്ധതിയായിരുന്നു അത്. എല്ലാ കുട്ടികളും വളരെ താല്പര്യത്തോടെ ഈ പദ്ധതിയിൽ പങ്കെടുത്തു.
റെഡ്ക്രോസിന്റെ എല്ലാ പ്രവർത്തനങ്ങളിലും വളരെ ശ്രേഷ്ഠരായ റിസോഴ്സ് പേഴ്സനുകളാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത്. കുട്ടികളിൽ വളരെയധികം മാറ്റങ്ങൾ റെഡ്ക്രോസിൽ ചേർന്നതു കൊണ്ട് കണ്ടുവരുന്നു. ഈ പദ്ധതിയിൽ രക്ഷിതാക്കളിലും പൊതുസമൂഹത്തിലും കുടുതൽ താല്പര്യം വർദ്ധിപ്പിച്ചിട്ടുണ്ട്
റെഡ്ക്രോസിന്റെ കോഡിനേറ്റർ ശ്രീമതി.ചിഞ്ചു അബ്രഹാം ആണ്.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ അവരവരുടെ വീടുകളിൽ മരങ്ങൾ നടുകയും ആ മരത്തിന്റെ വളർച്ച ഒരു പുസ്തകത്തിൽ എല്ലാ മാസവും അവർ രേഖപ്പെടുത്തുകയും ചെയ്യുന്ന ഒരു പ്രവർത്തനം കുട്ടികൾക്ക് നൽകുകയുണ്ടായി. എന്റെ മരം എന്റെ ജീവൻ എന്നാണ് ആ പദ്ധതിയുടെ പേര്. റെഡ്ക്രോസ് അംഗങ്ങളായ വിദ്യാർത്ഥികൾ ഏവരും വളരെ സൂക്ഷ്മതയോടെ ഈ പദ്ധതിയിൽ ഇപ്പോഴും ഭാഗമായി കൊണ്ടിരിക്കുന്നു.
ലോക്ഡൗൺ കാലഘട്ടം ആയതിനാൽ വിദ്യാർത്ഥികളിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒറ്റപ്പെടൽ, സമ്മർദ്ദം അതുപോലെയുള്ള കാര്യങ്ങളിൽ നിന്നും മുക്തിനേടുന്നതിനു വേണ്ടി ഇഷ ഫൗണ്ടേഷനുമായി സംയോജിച്ച് യോഗ ഫോർ ബിൽഡിങ്ങ് എന്ന പദ്ധതി ഏഴു ദിവസങ്ങളിലായി നടത്തപ്പെട്ടു. യോഗയുടെ അടിസ്ഥാനപാഠങ്ങൾ ഈ ക്ലാസ്സിൽ പറഞ്ഞുകാടുക്കുകയും പിന്നീട് ജീവിതത്തിൽ സ്ഥിരം യോഗ പരിശീലിപ്പിക്കാൻ ബോധവത്ക്കരിക്കുകയും ചെയ്തു.
ലൈഫ് ലെസൻസ് എന്ന പുതിയൊരു പദ്ധതി എല്ലാ മാസവും രണ്ട് ശനിയാഴ്ചകളിൽ വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്നു. വിദ്യാർത്ഥികൾക്ക് വേണ്ടതായിട്ടുള്ള-ജീവിതത്തിൽ അവർക്ക് സ്വായത്തമാക്കാൻ കഴിയുന്ന പലവിധമായ കഴിവുകളെ വളർത്തിയെടുക്കുവാൻ പറ്റുന്ന രീതികളെക്കുറിച്ചും ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
ജെ.ആർ.സി. യുടെ ലോഞ്ചിങ്ങ് സെറിമണി വീഡിയോ ലിങ്ക്.
ജെ.ആർ.സി.യുടെ നേതൃത്വത്തിൽ നടന്ന മാസ്ക് നിർമ്മാണം ലിങ്ക്