ഗവ. എൽ. പി. എസ്സ്.പാപ്പാല/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശ്രീ കൽപ്പടയ്ക്കൽ രാഘവൻ പിള്ളയ്ക്ക് കുടുംബ സ്വത്തായി ലഭിച്ച വസ്തുവിൽ കൊല്ലവർഷം 1102 കർക്കിടക മാസം രണ്ടാം തീയതി ഒരു കുടിപ്പള്ളിക്കൂടം ആയിട്ടാണ് ജി എൽ പി എസ് പാപ്പാല തുടക്കംകുറിച്ചത്.അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ പ്രഥമ അധ്യാപകനും മാനേജരും .1967 ൽ അദ്ദേഹം ഒരു രൂപ പ്രതിഫലം വാങ്ങി ഈ സ്കൂൾ ഗവൺമെൻറിന് വിട്ടുകൊടുത്തു. അന്ന് മുതൽ ഈ സ്കൂൾ ഗവൺമെൻറ് എൽ പി എസ് പാപ്പാല എന്നറിയപ്പെട്ടു തുടങ്ങി
ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിന് വേണ്ടി കിളിമാനൂർ എം.ജി സ്റ്റോർ ഉടമ ശ്രീ .ഗംഗാധരൻ മുതലാളി 5 സെൻറ് സ്ഥലം സ്കൂളിന് കൊടുത്തു .
ശ്രീ . കിളിമാനൂർ രമാകാന്തൻ ,കിളിമാനൂർ മധു( പ്രശസ്ത കവികൾ), കിളിമാനൂർ ചന്ദ്രൻ( സാഹിത്യകാരൻ) പ്രശസ്ത ചിത്രകാരൻ ഷാജി എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
പ്രഥമാധ്യാപകൻ ശ്രീ. കെ. വി .വേണുഗോപാൽ ഉൾപ്പെടെ ആറ് അധ്യാപകരും പ്രീപ്രൈമറി വിഭാഗത്തിൽ രണ്ട് അധ്യാപകരും ഒരു ആയയും ഇവിടെ സേവനമനുഷ്ഠിക്കുന്നു.പ്രീ പ്രൈമറി മുതൽ നാലാംക്ലാസ് വരെ 70 ആൺകുട്ടികളും 89 പെൺകുട്ടികളുമായി 159 കുട്ടികൾ ഇവിടെ പഠിക്കുന്നു.