ജി.എം.എൽ.പി.എസ് അരിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:17, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21803gmlpsariyur (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ് അരിയൂർ
വിലാസം
അരിയൂർ

പി.ഒ, അരിയൂർ
,
678583
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ04924 230277
ഇമെയിൽgmlpsariyur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21803 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവസന്തകുമാരി കെ
അവസാനം തിരുത്തിയത്
16-01-202221803gmlpsariyur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കോട്ടോപ്പാടം പഞ്ചായത്തിലെ അരിയൂർ എന്ന സ്ഥലത്തുളള സർക്കാർ വിദ്യാലയമാണ് ജി.എം.എൽ .പി.എസ് അരിയൂർ.

ചരിത്രം

അരിയൂർ ജി .എം.എൽ .പി.സ്കൂൾ സ്ഥാപിച്ചത് 1924 ഡിസംബർ 17 നാണ്. കുറ്റിക്കാട്ടിൽ ഖദീജ ഉമ്മയുടെ വക മദ്രസ്സ കെട്ടിടത്തിൽ തുച്ഛമായ വാടകയ്ക്കാണ് ആദ്യംആരംഭിച്ചത് .

ആദ്യ അധ്യാപകൻ ശ്രീ N. മൊയ്‌ദു മാസ്റ്റർ ആണ്.ആദ്യ വിദ്യാർത്ഥി ശ്രീ.നെയ്യപ്പാടത്ത് കുഞ്ഞഹമ്മദ് ആണ്. 1939 ൽ ഡിസ്‌ട്രിക്‌ട് ബോർഡിൻറെ അംഗീകാരം ലഭിച്ചു. 1957 ൽ ഡിസ്‌ട്രിക്‌ട് ബോർഡ് നിർത്തലാക്കി വിദ്യാഭ്യാസവകുപ്പിന്റെ കീഴിലായി. ആദ്യ കാലത്ത് അഞ്ചാംതരം വരെ ഉണ്ടായിരുന്നുവെങ്കിലും 1962ൽ അഞ്ചാംതരം നഷ്ടമായി. 1974 ൽ സ്കൂൾ കെട്ടിടാവകാശം ലഭിച്ച ശ്രീ.ഹസ്സൻ വാടക കൂട്ടിക്കിട്ടാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരുന്നു അങ്ങനെയിരിക്കെ മുരിക്കടക്കുന്നിൽ മിച്ച ഭൂമിയുണ്ടെന്നറിയുകയും അന്നത്തെ പി .ടി .എ പ്രസിഡന്റ് ശ്രീ .ചാമിയുടെ നേതൃത്വത്തിൽ അന്നത്തെ വില്ലേജ് ഓഫീസർ ആയിരുന്ന ശ്രീ ഭാസ്കരന്റെ സഹായത്തിൽ നാട്ടുകാരുടെ കൂട്ടായ ശ്രമഫലമായി സ്കൂളിന് രണ്ടേക്കർ സ്ഥലം അനുവദിച്ചു ഉത്തരവായി. തുടർന്ന് സാമൂഹ്യ വിദ്യാഭ്യാസ മേഖലയിലുണ്ടായിട്ടുളള മാറ്റത്തിന്റെ (ഡി.പി.ഇ.പി ,ജനകീയാസൂത്രണ പദ്ധതി) ഫലം ഈ സ്കൂളിന് ഏറെ ലഭിച്ചു . കൂടുതലറിയാൻപുതിയ സ്കൂൾ കെട്ടിടമുണ്ടാക്കുന്നതിനും കിണറും ടാങ്കും മൂത്രപ്പുരയും ചുറ്റുമതിലും ഉണ്ടാക്കുന്നതിനും ഇതു സഹായിച്ചു .ആ കാലയളവിൽ ഹെഡ്മാസ്റ്റർ ആയിരുന്ന ബാലഗോപാലൻ മാസ്റ്റർ ,പഞ്ചായത്തു പ്രസിഡന്റ് ആയിരുന്ന നീന ടീച്ചർ എന്നിവരുടെ പേരുകൾ സ്മരിക്കേണ്ടതാണ്.തുടർന്ന് അന്നത്തെ ബ്ലോക്ക് പ്രസിഡന്റും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ.ഹംസയുടെ ശ്രമഫലമായി ഒരു ഹാളും ലഭിച്ചു.2000 ഏപ്രിൽ 30 ന് സ്കൂൾ കെട്ടിടം അന്നത്തെ എം.എൽ .എ ആയിരുന്ന ജോസ് ബേബി ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു.ഈ സ്കൂളിന്റെ വികസനപാതയിൽ ഏറെക്കാലം അധ്യാപകനായും ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ച ശ്രീ ഗോപാലനാചാരിയുടെ പേരെടുത്തു പറയേണ്ടതാണ്.

ഭൗതികസൗകര്യങ്ങൾ

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ കോട്ടോപ്പാടം പഞ്ചായത്തിലാണ് ജി.എം.എൽ.പി.സ്കൂൾ അരിയൂർ സ്ഥിതി ചെയ്യുന്നത്.വളരെ മെച്ചപ്പെട്ട ഒരു ബൗദ്ധിക സാഹചര്യമാണ് ഈ സ്കൂളിനുള്ളത്. ഈ സ്കൂളിലെ വിശാലമായ കളിസ്ഥലം തന്നെയാണ് അതിൽ എടുത്തുപറയേണ്ടത് .പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയാണ് ഇവിടെയുള്ളത്..വിശാലമായക്ലാസ് മുറികളും .പഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിശാലമായ  ഒരു  സ്മാർട്ക്ലാസ്സ്‌റൂം   സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .വലിയ ഭക്ഷണശാല , അസംബ്ലി ഹാൾ ,സ്റ്റേജ് ,ടോയ്ലറ്റ് സൗകര്യങ്ങൾ ,ഒരിക്കലും വറ്റാത്ത ഒരു വലിയ കിണർ ഇതെല്ലം ഈ സ്കൂളിൻറെ പ്രത്യേകതയാണ്. കിണർ റീചാർജിങ്  സംവിധാനം  സ്കൂളിൽ നടപ്പാക്കിയിട്ടുണ്ട്.സ്കൂളിനെ മനോഹരമാക്കുന്നതിന് ഒരു പൂന്തോട്ടവും ഇവിടെയുണ്ട്‌ .


ഫോട്ടോ ഗാലറി

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിൻറെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പേര് കാലഘട്ടം
1 തങ്കമണി G 2006-2007
2 ഉണ്ണികൃഷ്ണൻ P R 2007-2008
3 സുലോചന C A 2008-2013
4 ശശി E.N 2013-2018
5 അബ്‌ദുൾ  റഹിമാൻ A K 2018-2019
6 വസന്തകുമാരി K 2019-2022

വർഗ്ഗങ്ങൾ


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്_അരിയൂർ&oldid=1309733" എന്ന താളിൽനിന്ന് ശേഖരിച്ചത്