ജി.യു.പി.എസ് മുഴക്കുന്ന്/സൗകര്യങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
-
ഒരു പഴയ മുഖം
പൊതുസമൂഹത്തിന് മുൻപിൽ വളരെ പെട്ടെന്ന് ശ്രദ്ധയിൽ പെടുന്ന ഒരു സാഹചര്യമാണ് ഒരു സ്ഥാപനത്തിന്റെ ഭൗതികസാഹചര്യം. പ്രത്യേകിച്ചും കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുഖ്യ ഘടകമായി വർത്തിക്കുന്നതാണ് അവർ പഠിക്കുന്ന സ്കൂളിലെ ഭൗതിക സാഹചര്യം. വൃത്തിയുള്ളതും, എളുപ്പം എത്തിപ്പെടാൻ പറ്റുന്നതും, ആകർഷകവും, ആവശ്യമായ ഫർണിച്ചറുകൾ ഉള്ളതും, സുരക്ഷിതത്വം ഉള്ളതുമായ വിദ്യാലയ കെട്ടിടങ്ങൾ ഒരു മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തിൽ മുതൽക്കൂട്ടാണ്.. അതോടൊപ്പം തന്നെ വിശാലമായ കളിസ്ഥലവും, വൃത്തിയുള്ള പരിസരവും, ഹരിതാഭമായ ചുറ്റുപാടുകളും , ഹ്രസ്വ വീക്ഷണത്തിൽ കണ്ണിൽപ്പെടുന്ന ക്ലാസ് മുറികളുമൊക്ക മികച്ച ഒരു വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുത്താവുന്ന വയായാണ്.
ഒരു സ്ഥാപനത്തിന്റെ പാതിയിൽ അധികം വിജയം അടങ്ങിയിരിക്കുന്നത് പ്രസ്തുത വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങളുടെ ക്രമീകരണത്തിലാണ്.കാലത്തിനനുസരിച്ചുള്ള സൗകര്യങ്ങളും, അതോടൊപ്പം അവയുടെ സമയബന്ധിതമായ പരിപാലനവും കുട്ടികളുടെയും അധ്യാപകരുടെയും, അതുവഴി ഒരു ചെറിയ സമൂഹത്തിന്റേയും ജീവിത വിജയങ്ങളിൽ സവിശേഷമായ പ്രാധാന്യം അർഹിക്കുന്നവയാണ്.
കെട്ടിലും മട്ടിലും പുതുമകൾ നിറഞ്ഞ ആകർഷകമായ പരിസരമാണ് ആധുനിക വിദ്യാഭ്യാസത്തിന്റെ മുഖമുദ്ര. പൊതുവിദ്യാലയങ്ങളെ സംബന്ധിച്ചിടത്തോളം വിവിധ കാലങ്ങളിൽ പരിഷ്ക്കരിക്കപ്പെടുന്ന വിവിധ ഭൗതികസാഹചര്യങ്ങൾ ഒരു പരിധിവരെ സമൂഹത്തിൻറെ മനസ്സാക്ഷിയെ മടുപ്പിക്കുന്നു എന്ന് പറയാൻ സാധിക്കും. ഉറുമ്പുകൾ പോലും ഉറങ്ങാത്ത ക്ലാസ് മുറികളിൽ പ്രവേശനം ആഗ്രഹിച്ചു കൊണ്ടാണ് ഓരോ മാതാപിതാക്കളും കുട്ടികളെ അയയ്ക്കുന്നത്.അവരുടെ സ്വപ്നങ്ങൾക്ക് താങ്ങായി വർത്തിക്കുക എന്നതാണ് ഒരു മികച്ച ഭൗതിക പരിസരം കാത്തുസൂക്ഷിക്കുന്ന വിദ്യാലയത്തിന്റെ കടമ.
കെട്ടിടങ്ങളുടെ മട്ടിലും, എടുപ്പിലും ഒക്കെ ധാരാളം പരിമിതികൾ നിറഞ്ഞ ഒരു വിദ്യാലയമാണ് മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂൾ. ഓരോ പോരായ്മകളും വിവിധ സമയങ്ങളിൽ പരിഹരിക്കപ്പെടുന്നു ണ്ടെങ്കിലും, അവയ്ക്ക് വേഗം പോരാ എന്നൊരു അഭിപ്രായം നിലനിർത്തിക്കൊണ്ടുതന്നെ നിലവിലുള്ള ഓരോ സാഹചര്യങ്ങളുടെയും മനോഹാരിത വിവരിച്ചു കൊള്ളട്ടെ..