സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അന്താരാഷ്ട്ര നിലവാരത്തിലേക്ക്

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ പൊതു വിദ്യാലയങ്ങൾ ഭൗതികസാഹചര്യവും, പഠനനിലവാരവും മെച്ചപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുകയാണ് .സംസ്ഥാന സർക്കാരിന്റെ കിഫ്ബി ഫണ്ടും എം.എൽ.എ യുടെ മണ്ഡല ആസ്തി വികസന ഫണ്ടും ഉപയോഗിച്ച് ഗവൺമെൻറ് എച്ച്.എസ്.എസ് രാമപുരം ഈ ലക്ഷ്യത്തിന് അരികിലാണ്. ഇതിന്റെ ഒന്നാം ഘട്ടമെന്ന നിലയിൽ 2017 -18 ലെ എം.എൽ.എ യുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 82.30 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച കെട്ടിടം കഴിഞ്ഞവർഷം സമർപ്പിച്ചിരുന്നു .രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കിഫ്ബി യിൽ നിന്ന് 3 കോടി രൂപയും എം.എൽ.എ യുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ (2020-21) നിന്ന് 30 ലക്ഷം രൂപയും വിനിയോഗിച്ച് നിർമ്മിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം 2021 ഡിസംബർ 13 തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് അഡ്വ. യു .പ്രതിഭ എം. എൽ .എ യുടെ അധ്യക്ഷതയിൽ സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ബഹു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി അവർകൾ നിർവഹിച്ചു .