മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് 2018-19
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകൾ ഹൈടെക് ആക്കിയിരിക്കുകയാണല്ലോ. ഈ പദ്ധതിയുടെ ഫലമായി പഠനപ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി കുട്ടികളിലെത്തിക്കാൻ അദ്ധ്യാപകർക്ക് സാധിക്കുന്നു. ഈ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി ഒരു സംഘം കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ പ്രത്യേക പരിശീലനം നല്കിവരുന്നു. ഈ സ്കൂളിലും 37 കുട്ടികളുടെ ഒരു ലിറ്റിൽ കൈറ്റ് യൂണിറ്റ് ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നു. 2018 ജൂൺമാസം ആദ്യം തന്നെ യൂണിറ്റ് ഉദ്ഘാടനം നടന്നു. 27/6/2018 ബുധനാഴ്ച്ച ലിറ്റിൽ കൈറ്റ് കുട്ടികൾക്കായി ഒരു ഏകദിന ശില്പശാല നടത്തി. ഈ പ്രോഗ്രാമിന് നേതൃത്വം കൊടുത്തത് മാസ്റ്റർ ട്രെയ്നർമാരായ ശ്രീമതി അജിത ടീച്ചറും ശ്രീ സന്തോഷ് സാറുമാണ്. ഈ പരിപാടിയിൽ വച്ച് യൂണിറ്റിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 5000 രൂപ ലഭിക്കുകയുണ്ടായി. അന്നേ ദിവസം യൂണിറ്റ് ലീഡറായി മാസ്റ്റർ ഗോകുൽ രാജിനേയും ഡെപ്യൂട്ടി ലീഡറായി കുമാരി ഡെനി വിൻസന്റെിനെയും തിരഞ്ഞെടുത്തു.
6/7/2018 വെള്ളിയാഴ്ച ഈ സ്കൂളിലെ എല്ലാ ക്ലാസ് അദ്ധ്യാപകർക്കും ക്ലാസ് ലീഡേഴ്സിനുമായി ഒരു ഹൈടെക് ബോധവത്കരണ ക്ലാസ് നടത്തുകയുണ്ടായി. ഈ ക്ലാസ് അദ്ധ്യാപകർക്കും കുട്ടികൾക്കും ഏറെ പ്രയോജനപ്രദമായിരുന്നു. യൂണിറ്റിന് ലഭിച്ച തുക ഉപയോഗിച്ച് ലിറ്റിൽ കൈറ്റ് ബോർഡ്, കുട്ടികൾക്കുള്ള ഐ.ഡി.കാർഡ് തുടങ്ങിയവ നിർമ്മിച്ചു. 1/9/2018 ശനിയാഴ്ച്ച വീണ്ടും ഒരു ഏകദിന ശില്പശാല കുട്ടികൾക്കായി നടത്തുകയുണ്ടായി. ക്ലാസുകൾ നയിച്ചത് കൈറ്റ് മിസ്ട്രസ്മാരായ ശ്രീമതി മിനി വർഗീസും സി. റോസമ്മ ഫ്രാൻസിസുമാണ്. കൂടാതെ സബ് ജില്ലാ തലത്തിൽ നടത്തിയ ദിദിന ശില്പശാലയിൽ ഈ സ്കൂളിൽ നിന്നും ഗോകുൽ രാജ്, സെസിൽസാബു, ശ്രീജേഷ് കൃഷ്ണ, ഹിമ സുരേഷ്, ദേവി കൃഷ്ണ, ശ്രീലക്ഷ്മി, ആദർശ്, റോസ് ട്രീസ എന്നിവർ പങ്കെടുത്തു. ഡിസംബർ 27,28 തീയതികളിൽ നടത്തിയ ക്യാമറ & ന്യൂസ് എഡിറ്റിങ്ങ് ട്രെയ്നിങ്ങിൽ ശ്രീജേഷ് കൃഷ്ണ, അരുൺ കുമാർ യു വി, ഗോകുൽ രാജ്, സന്ദീപ് കേശവ് എന്നീ കുട്ടികൾ പങ്കെടുത്തു. എല്ലാ ബുധനാഴ്ച്ചകളിലും 4 മണി മുതൽ 5മണിവരെ ലിറ്റിൽ കൈറ്റ് കുട്ടികൾക്കായിട്ടുള്ള മൊഡ്യൂൾ പ്രകാരമുള്ള ക്ലാസുകളും നടന്നുവരുന്നു.
ലിറ്റിൽ കൈറ്റ്സ് 2019-20
2019 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രവർത്തനവർഷ ഉദ്ഘാടനം ജൂൺ 12 ബുധനാഴ്ച്ച, ബഹു:ഹെഡ്മാസറ്റർ ഫാദർ തോമസ് അലക്സാണ്ടർ സി.എം.ഐ,സ്കുൾ അസംബ്ലിയിൽ നിർവഹിച്ചു.തുടർന്ന് ജൂൺ 14ന് വെള്ളിയാഴ്ച്ച 9-ാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന ശില്പശാല നടത്തുകയുണ്ടായി. ഈ ക്ലാസ്സുകൾക്ക് നേതൃത്വം കൊടുത്തത് മാസ്റ്റർ ട്രെയ്നറായ ശ്രീ ഋഷി നടരാജനും ആണ്. അന്നേദിവസം യൂണിറ്റ് ലീഡർമാരായി, മാസ്റ്റർ എബി ഷൈജുവിനെയും, കുമാരി ദേവികയെയും തിരഞ്ഞെടുത്തു. തുടർന്ന് എല്ലാ ബുധനാഴ്ച്ചകളിലും വൈകുന്നേരം നാല് മുതൽ അഞ്ച് മണി വരെയുള്ള ക്ലസ്സുകൾ കൃത്യമായി നടന്നുവരുന്നു. സെപ്തംബർ 2-ാം തീയതി ഓണാഘോഷവുമായി ബന്ധപ്പെട്ട ഡിജിറ്റൽ പൂക്കളമത്സരം നടത്തുകയുണ്ടായി. കൂടാതെ സെപ്തംബർ 28ന് സ്കൂൾതല ഏകദിന ക്യാമ്പ് നടത്തി. ഏഴ് കുട്ടികളെ ഉപജില്ലാ ക്യാമ്പിലേയ്ക്ക് തിരഞ്ഞെടുത്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ എല്ലാ അദ്ധ്യാപകർക്കും ക്ലാസ് ലീഡേഴ്സിനുമായി ഒരു മണിക്കൂർ സമയത്തെ ഹൈടെക് ബോധവത്കരണ ക്ലാസ് 4-7-2019, വ്യാഴാഴ്ച്ച നടത്തുകയുണ്ടായി. ഒക്ടോബർ മാസം അഞ്ചാം തീയതി ശനിയാഴ്ച്ച രാവിലെ 11 മണി മുതൽ ഒരു മണി വരെ അമ്മമാർക്കുവേണ്ടിയുള്ള 'വിശേഷാൽ P.T.A’ നടത്തുകയുണ്ടായി.ശ്രീമതി. മിനി വർഗ്ഗീസ്. കെ, സിസ്റ്റർ സിമി മാത്യു എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. കുട്ടികളുടെ പഠനത്തിൽ അമ്മമാർക്ക് ഒരു പരിധിവരെ അവരെ സഹായിക്കാൻ സാധിക്കും എന്ന ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുന്നതതിന് ഈ ക്ലാസ് ഉപകരിച്ചു. ക്ലാസ് മുറികളഎിലെ വിരസത ഒഴിവാക്കി പഠനം ഉല്ലാസപ്രദമാക്കുന്നതിനായി പത്താം ക്ലാസ് കുട്ടികൾക്ക് ഒക്ടോബർ 9 മുതൽ 13-ാം തീയതി വരെ പഠനപര്യടനയാത്ര നടത്തുകയുണ്ടായി. ഒക്ടോബർ 15,16 തീയതികളിൽ എബി വി എച്ച് എസ് എസ് ആര്യക്കരയിൽ വെച്ച് നടന്ന സബ് ജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി മേളയിൽ വിവിധ ഇനങ്ങളിൽ കുട്ടികൾ മത്സരിക്കുകയും ഐടി മേളയിൽ ഏറ്റവും കൂടുതൽ പോയിന്റുകളോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
2019 അവസാനത്തോടെ കോവിഡ് മഹാമാരിമൂലം സ്കൂളുകൾ അടച്ചിടേണ്ടി വന്നതിനാൽ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ഓൺലൈനിൽ മാത്രമാണ് നടന്നിരുന്നത് .
ലിറ്റിൽ കൈറ്റ്സ് 2020-21
ലിറ്റിൽ കൈറ്റ്സ് 2020-21
2021 നവംബറിൽ സ്കൂളുകൾ തുറന്നു പ്രവർത്തനം ആരംഭിച്ച ശേഷം ഡിസംബർ മാസത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് അവരുടെ ഓൺലൈൻ ക്ലാസ്സുകളുടെ പ്രായോഗിക പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഡിസംബർ 21 മുതൽ മോഡ്യൂൾ പ്രകാരം പ്രാക്ടിക്കൽ ക്ലാസുകൾ തുടങ്ങി. ഇതിനോടകം ആനിമേഷൻ ക്ലാസുകൾ പൂർത്തിയാക്കി. പത്താം ക്ലാസിൽ 33 കുട്ടികളും ഒൻപതാം ക്ലാസിൽ 39 കുട്ടികളും അടങ്ങുന്ന യൂണിറ്റിന് ഇപ്പോൾ നേതൃത്വം നൽകുന്നത് ശ്രീമതി മിനി വർഗീസ്, ശ്രീമതി ലിൻസി തോമസ് എന്നിവരാണ്.