ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/HSS
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെൻറ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂർ 2021-22
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 15 കി.മീ തെക്കു മാറി, കോവളം എന്ന വിനോദസഞ്ചാരകേന്ദ്രത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കായി വെങ്ങാനൂർ - പള്ളിച്ചൽ റോഡിനോട് ചേർന്ന് ചാവടിനട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ.2004-ൽ ഈ വിദ്യാലയത്തിൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചു. സയൻസ് (OI) ഒരു ബാച്ച്, കോമേഴ്സ് (39) ഒരു ബാച്ച് എന്ന നിലയിൽ രണ്ട് ബാച്ചുകളാണ് ഹയർസെക്കൻഡറി വിഭാഗത്തിൽ നടന്നു വരുന്നത്. നൂറ് ശതമാനത്തിനടുത്ത് വിജയശതമാനമുള്ള ഒരു സർക്കാർ വിദ്യാലയമാണിത്. വിദ്യാർത്ഥികളോട് ഏറ്റവും പ്രതിബദ്ധതയുളള അധ്യാപകർ, സ്കൂളിന്റെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ പൂർണ്ണ പിന്തുണ നൽകുന്ന അധ്യാപക രക്ഷകർത്തൃ സമിതി, മറ്റ് ജനപ്രതിനിധികൾ, അഭ്യുദയകാംക്ഷികളായ പൂർവ്വവിദ്യാർത്ഥിസംഘടനകൾ ഇവരുടെയെല്ലാം കൂട്ടായപ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിന്റെ ഉയർച്ചയ്ക്ക് നിദാനമായിരിക്കുന്നത്. പ്രിൻസിപ്പൽ ഉൾപ്പെടെ 13 അധ്യാപകരും 2 ലാബ് അസിസ്റ്റന്റുമാരും ഹയർസെക്കൻഡറി വിഭാഗത്തിൽ സേവനമനുഷ്ഠിച്ചു വരുന്നു.സമൂഹത്തിലെ എല്ലാത്തട്ടിലുമുളള ജനവിഭാഗങ്ങൾക്ക് ജാതിമതഭേദമെന്യേ നല്ല വിദ്യാഭ്യാസം ഉറപ്പാക്കുകയും മാനുഷികമൂല്യങ്ങൾക്ക് ഏറ്റവും പ്രാധാന്യം കൊടുക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമാണിത്.സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കുക എന്നതാണ് ഈ സ്കൂളിന്റെ പരമപ്രധാനമായ ലക്ഷ്യം. വ്യത്യസ്ത വിഷയങ്ങളുടെ ലാബുകളും പ്രവർത്തിച്ചുവരുന്നു.
വിവിധതരത്തിലുള്ള പാഠ്യേതരപ്രവർത്തനങ്ങൾ ഇവിടെ നടത്തപ്പെടുന്നു.വ്യത്യസ്തങ്ങളായ ക്ലബ്ബുകളും പ്രവർത്തനവും എടുത്തുപറയേണ്ടതാണ്.
1. സൗഹൃദക്ലബ്ബ്
2. നാഷണൽ സർവ്വീസ് സ്കീം 3. കരിയർ ഗൈഡൻസ് 4. ഇക്കോ ക്ലബ്ബ് 5. അസാപ് 6. ലിറ്റററി ക്ലബ്ബ് 7. ഹിന്ദി ക്ലബ്ബ്
ലിറ്റററി ക്ലബ്ബ്
ലിറ്റററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ഒരാഴ്ചക്കാലം ' വായനവാര'മായി ആചരിച്ചു.പ്രശസ്ത കവിയും അധ്യാപകനുമായ ശ്രീ.മുരുകൻ കാട്ടാക്കട വായനവാരം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കാളിത്തം നൽകുന്ന തരത്തിൽ രചനാമത്സരങ്ങളും ആസ്വാദനക്കുറിപ്പ്, വായനക്കുറിപ്പ് തയാറാക്കി അവതരിപ്പിക്കൽ മത്സരങ്ങൾ സംഘടിപ്പിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾക്ക് തുല്യ പ്രാധാന്യം നൽകിയാണ് മത്സരങ്ങൾ നടത്തിയത്.
നവംബർ 1 മുതൽ 7 വരെ 'ഭാഷാ വാരാചരണം' സംഘടിപ്പിച്ചു. ഭാഷയുടെ.... സാഹിത്യത്തിന്റെ വിവിധമേഖലകളെ തൊട്ടറിയും വിധം വ്യത്യസ്ത പരിപാടികൾ കോർത്തിണക്കിയാണ് ഈ വാരം സമ്പന്നമാക്കിയത്.രചനാമത്സരങ്ങൾ, ഭാഷാ ക്വിസ്, കടങ്കഥ മത്സരം, നാടൻപാട്ട്, കാവ്യകേളി, അക്ഷര ശ്ലോകം, ഗാനമാലിക എന്നിവ കൊണ്ട് ഭാഷാവാരാചരണം മനോഹരമായിത്തീർന്നു.
നമ്മുടെ സ്കൂളിൽ ലഭ്യമാക്കുന്ന കേരള കേന്ദ്ര സർക്കാരുകളുടെ വിവിധതരം സ്കോളർഷിപ്പുകൾ : ഇ ഗ്രാന്റ്സ് സ്കോളർഷിപ്പ് : എസ് സി കുട്ടികൾക്കും , സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒ ബി സി , ഒ ഇ സി , കുട്ടികൾക്കും കേരള സർക്കാരിന്റെ ഇ ഗ്രന്റ്സ് സ്കോളർഷിപ്പുകൾ നമ്മുടെ സ്കൂളിൽ നടപ്പിലാക്കി വരുന്നു. മെറിറ്റ് - കം - മീൻസ് സ്കോളർഷിപ്പ് ഫോർ ബി പി ൽ സ്റ്റുഡന്റസ് : ബി പി എൽ വിഭാഗത്തിൽ വരുന്ന എസ് സി , ജനറൽ , ഭിന്നശേഷി കുട്ടികൾ , കലാ കായിക മത്സരങ്ങളിൽ മികവ് തെളിയിച്ചവർ ഇവരിൽ നിന്നും പൊതു വിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് 5000/-രൂപ വീതമുള്ള സ്കോളർഷിപ് തുക നൽകുന്നു. നാഷണൽ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് സ്കീം : കേന്ദ്ര സർക്കാരിന്റെ പോസ്റ്റ് മെട്രിക് സ്കോളർഷിപ് ഫോർ മൈനോറിറ്റീസ് , നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് , ബീഗം ഹസറത്ത് മഹൽ നാഷണൽ സ്കോളർഷിപ് , പോസ്റ്റ് മെട്രിക് സ്കോളർഷിപ് ഫോർ സ്റ്റുഡന്റസ് വിത്ത് ഡിസബിലിറ്റീസ് തുടങ്ങിയ സ്കോളര്ഷിപ്പുകളും കുട്ടികൾക്ക് ലഭ്യമാക്കിവരുന്നു. ഇ ഗ്രാന്റ്സ് ഫോർ ഫിഷർമെൻസ് ചിൽഡ്രൻ : മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഇ ഗ്രാന്റ്സ് പോർട്ടൽ വഴി പഠനത്തിന് ആവശ്യമായ തുക സ്കോളർഷിപ് ആയി ലഭ്യമാക്കുന്നു. ജില്ലാ മെരിറ്റ് സ്കോളർഷിപ്പ് : എസ് എസ് എൽ സി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും A+ ഗ്രേഡ് നേടി വിജയിച്ച കുട്ടികൾക്കു കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ജില്ലാ മെരിറ്റ് സ്കോളർഷിപ്പ് ലഭ്യമാക്കിവരുന്നു. കൂടാതെ പ്രൊഫ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ് അവാർഡ് , വിദ്യാ സമുന്നതി സ്കോളര്ഷിപ്പുകളും കുട്ടികൾക്ക് ലഭ്യമാക്കുന്നതിനുള്ള എല്ലാ സഹായവും സ്കൂൾ ചെയ്തുവരുന്നു.
ശാസ്ത്രപഥം
2021-2022 അദ്ധ്യയന വർഷത്തെ ശാസ്ത്ര പഥം പ്രോജക്ടുമായി ബന്ധപ്പെട്ട് നമ്മുടെ സയൻസ്, കൊമേഴ്സ് ക്ലാസുകളിലെ ജ്യോതിക, അസ്മിത, ശൃംഗ ജെ ഗിരി, രജത് രാജ് എന്നീ കുട്ടികൾ അവതരിപ്പിച്ച സെമിനാറുകളും പ്രോജക്ടും ജില്ലാ തലത്തിൽ ശ്രദ്ധേയമായി. പയർ ചെടികളെ ബാധിക്കുന്ന വെബ് ബ്ലൈറ്റ് രോഗത്തെക്കുറിച്ചും രോഗകാരിയായ ഫംഗസിനെതിരെ ഉപയോഗിക്കാവുന്ന ജൈവ-രാസ നിയന്ത്രണ മാർഗ്ഗങ്ങളെക്കുറിച്ചും ജൈവ നിയന്ത്രണ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതു കൊണ്ടുള്ള മേന്മകളെക്കുറിച്ചും നടത്തിയ പരീക്ഷണങ്ങളിലൂടെ പ്ലസ് വൺ സയൻസിലെ ജ്യോതിക തയ്യാറാക്കിയ പ്രോജക്ട് സംസ്ഥാന തലത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് അവെയർനസ് ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് - 1986 എന്ന വിഷയത്തിൽ പ്ലസ് ടു കൊമേഴ്സിലെ അസ്മിത നടത്തിയ സെമിനാർ വിജ്ഞാനപ്രദമായിരുന്നു. ഉപഭോക്താവിന്റെ അവകാശങ്ങൾ ,ഉത്തരവാദിത്തങ്ങൾ, അവകാശ ലംഘനം ഉണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ എന്നിവയെക്കുറിച്ച് വളരെ വിശദമായും ലളിതമായും അവതരിപ്പിച്ചു. പ്ലസ് വൺ കൊമേഴ്സിലെ ശൃംഗ ജെ ഗിരിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ അനന്തസാധ്യതകൾ വിശദമാക്കുന്ന സെമിനാർ വളരെ വിജ്ഞാനപ്രദമായിരുന്നു. ഒരു പക്ഷേ ഭാവിയിൽ മനുഷ്യവർഗം തന്നെ എല്ലാ മേഖലകളിലും റോബോട്ടുകൾക്ക് വഴി മാറും എന്ന് ബലമായി സംശയിക്കേണ്ടിയിരിക്കുന്നു സ്വയം തൊഴിൽ അന്വേഷകർക്കായി സർക്കാറിന്റെ ഭാഗത്തു നിന്നും വിവിധ സ്റ്റാർട്ട് അപ്പ് പദ്ധതികൾക്കായി ലഭിക്കുന്ന സഹായങ്ങളെക്കുറിച്ച് സാധാരണ ജനങ്ങളെ ബോധവൽക്കരിക്കാൻ ഉള്ള ഒരു ചെറിയ ശ്രമമായിരുന്നു പ്ലസ് ടു കൊമേഴ്സ് ക്ലാസിലെ രജത് രാജിന്റേത്.
ഇക്കോ ക്ലബ് HSS പ്രവർത്തനങ്ങൾ:
പ്രകൃതിയെ സൗഹൃദപരമായി വീക്ഷിക്കുന്നതിനും മാഞ്ഞുപോയ നന്മകൾ വീണ്ടെടുക്കുന്നതിനും പ്രകൃതിയെ തനിമയോടെ സംരക്ഷിക്കുന്നതിനും കഴിയുന്ന പ്രവർത്തനങ്ങളാണ് ഇക്കോ ക്ലബ് നടപ്പിലാക്കി വരുന്നത്. മാറിവരുന്ന പ്രകൃതിയുടെ യുടെ സന്തുലിതാവസ്ഥ നിലനിർത്തി പരിസ്ഥിതി സംരക്ഷണം ജീവിതചര്യയായി ശീലിക്കുന്ന ഒരു പുതിയ തലമുറയെ വാർത്തെടുക്കുകയാണ് ഇക്കോ ക്ലബ്ബിൻറെ പ്രഥമലക്ഷ്യം.
ഓരോ ക്ലാസ്സിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികളാണ് ഇക്കോ ക്ലബ്ബിൽ അംഗങ്ങളായി പ്രവർത്തിക്കുന്നത് പരിസ്ഥിതി ദിനമായ ജൂൺ 5 ഇക്കോ ക്ലബിൻറെ നേതൃത്വത്തിൽ വളരെ വിപുലമായി തന്നെ ഓൺലൈൻ ആയി ആചരിച്ചു. അന്നേ ദിവസം കുട്ടികൾ എല്ലാവരും തന്നെ ഓരോ വൃഷ തൈ നട്ടുപിടിപ്പിച്ചുകൊണ്ട് പ്രകൃതിയോട് തങ്ങൾക്കുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
മറ്റൊരു പ്രധാന പ്രവർത്തനമായിരുന്നു മണ്ണിര കമ്പോസ്റ്റ് നിർമ്മാണം. ഇക്കോ ക്ലബ്ബിലെ അധ്യാപകരുടേയും കുട്ടികളുടേയും സഹകരണത്തോടെ ഒരു നല്ല മണ്ണിരക്കമ്പോസ്റ്റ് പിറ്റ് നിർമ്മിക്കുകയും അത് നല്ലരീതിയിൽ പ്രവർത്തിച്ചു വരികയും ചെയ്യുന്നു. സ്കൂളിലെ പച്ചക്കറി കൃഷിക്ക് മണ്ണിരക്കമ്പോസ്റ്റ് വളരെയേറെ ഗുണം ചെയ്യുന്നു. കഴിഞ്ഞവർഷം ഇക്കോ ക്ലബ്ബിലെ അംഗങ്ങളുടെ പ്രവർത്തനഫലമായി ഒരു ഹരിത വനവും ഔഷധത്തോട്ടവും നമ്മുടെ സ്കൂളിന് ലഭിച്ചു. കൂടാതെ സ്കൂൾ പരിസരം ശുചിയാക്കി സൂക്ഷിക്കുന്നതിനും വൃക്ഷ ലതാദികൾ സംരക്ഷിക്കുന്നതിനും ഇക്കോ ക്ലബ്ബിലെ അംഗങ്ങൾ ആത്മാർഥമായി തന്നെ പ്രവർത്തിച്ചുവരുന്നു
കരിയർ ഗൈഡൻസ് യൂണിറ്റ്;
വളരെ പ്രതീഷയോടെ ഹയർ സെക്കന്ററി ക്ളാസിൽ എത്തിച്ചേരുന്ന നമ്മുടെ കുട്ടികളുടെ അഭിരുചി എന്താണെന്നു തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള മേഖലകളിലേക്ക് തുടർ പഠനപ്രവർത്തനങ്ങൾ നടത്തുന്നതിനും അവർക്ക് അനുയോജ്യമായ ഒരു കരിയർ ലഭ്യമാക്കുന്നതിനും വഴികാട്ടുകയാണ് സ്കൂളിലെ കരിയർ ഗൈഡൻസ് യൂണിറ്റിന്റെ പ്രഥമ ലക്ഷ്യം. വളരെ ക്രിയാത്മകമായ പ്രവർത്തനങ്ങളാണ് കരിയർ ഗൈഡൻസ് യൂണിറ്റ് നടപ്പിലാക്കുന്നത്.
കുട്ടികൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിനായി സ്കൂളിൽ ഒരു പ്രധാന ഭാഗത്തു തന്നെ കരിയർ കോർണർ സജ്ജീകരിച്ചിട്ടുണ്ട്. പ്ലസ് ടു പഠനശേഷം കുട്ടികൾക്ക് എഴുതേണ്ടിവരുന്ന മത്സരപരീക്ഷകളുടെയും, തുടർന്ന് പഠിക്കാവുന്ന കോഴ്സുകളുടെയും വിവരങ്ങൾ യഥാസമയം കരിയർ കോർണറിൽ സ്ഥാപിച്ചിട്ടുള്ള നോട്ടീസ് ബോര്ഡിൽ പ്രസിദ്ധപ്പെടുത്തുന്നു. കൂടാതെ അതാതു ദിവസത്തെ പ്രാധാന്യം, കുട്ടികൾക്ക് ഉത്തരം കണ്ടെത്താനായി കറന്റ് അഫയേഴ്സ് ചോദ്യങ്ങൾ തുടങ്ങിയവയും കരിയർ കോർണറിൽ ലഭ്യമാക്കാറുണ്ട്. കരിയർ കോർണറിൽ സ്ഥാപിച്ചിട്ടുള്ള ഷെൽഫിൽ പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ കുട്ടികൾക്കായി കരുതിയിട്ടുണ്ട്. കൂടാതെ ഹയർ സെക്കന്ററി ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ AFTER PLUS 2 ഹാൻഡ് ബുക്ക് , യോജന തുടങ്ങിയ മാസികകളും കരിയർ കോർണറിൽ ലഭ്യമാണ്.
എല്ലാവർഷവും ഹയർ സെക്കന്ററി ഡയറക്ടറേറ്റ് നടത്തുന്ന സിത്താർ, പാത്ത് ഫൈൻഡർ പ്രോഗ്രാമുകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും, ട്രെയിനിങ്ങിൽ പങ്കെടുക്കാൻ വേണ്ട സഹായം ചെയ്തുകൊടുക്കുകയും ചെയ്യുന്നു.
വിദ്യാഭ്യാസ മേഖലയിലെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തരാക്കുന്നതിനായി സയൻസ് , കോമേഴ്സ് വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന മേഖലകളെക്കുറിച്ച് വിദഗ്ദ്ധരുടെ പഠന ക്ലാസുകൾ സംഘടിപ്പിക്കുന്നു.
കൂടാതെ തിരുവനന്തപുരം നെയ്യാറ്റിൻകര എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മായി സഹകരിച്ചും കുട്ടികൾക്ക് കരിയർ എക്സ്പോയും കരിയർ ലഘുലേഖ വിതരണവും സംഘടിപ്പിക്കുന്നു.
ഫോക്കസ് പോയിന്റ് എന്ന പേരിൽ എസ് .എസ് .എൽ .സി കഴിഞ്ഞ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചു തിരഞ്ഞെടുക്കേണ്ട സബ്ജക്ട് കോമ്പിനേഷനെക്കുറിച്ചു ആവശ്യമായ ഗൈഡൻസ് നൽകി വരുന്നു.
ഡിസംബർ മാസം മുതൽ KEAM , NEET , JEE , തുടങ്ങിയ മത്സരപരീക്ഷകൾക്കു കുട്ടികളെ സജ്ജമാക്കാൻ കരിയർ യൂണിറ്റ് ഹെല്പ് ഡെസ്ക് വളരെയേറെ സഹായിക്കുന്നു.
കുട്ടികളുടെ വിദ്യാഭ്യാസപരമായ വളർച്ചക്ക് നമ്മുടെ സ്കൂളിലെ കരിയർ യൂണിറ്റ് സദാസജ്ജമാണ് .
ഹിന്ദി ക്ലബ്
ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ 'ഹിന്ദി ദിവസ്' സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികളുടെ പോസ്റ്റർ നിർമ്മാണം ശ്രദ്ധേയമായിരുന്നു. 'സുരീലി ഹിന്ദി' യുടെ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടന്നു വരുന്നു.
എൻ.എസ്.എസ്
100 വോളണ്ടിയേഴ്സ് ഉൾപ്പെടുന്ന നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. സ്റ്റേറ്റ് നാഷണൽ സർവ്വീസ് സ്കീം സെല്ലിന്റെ നിർദ്ദേശാനുസരണമുള്ള പ്രവർത്തനങ്ങളോടൊപ്പം യൂണിറ്റിന്റേതായ തനതായ പ്രവർത്തനങ്ങളും കൃത്യതയോടെ ചെയ്തു വരുന്നു. കോവിഡ് 19 വ്യാപനം ആശങ്കയോടെ നേരിട്ട കാലയളവിൽ ജാഗ്രതാ സന്ദേശങ്ങളും മറ്റ് സന്നദ്ധപ്രവർത്തനങ്ങളും ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമാക്കി പച്ചക്കറി കൃഷിയും ഭൂമിക്ക് തണലൊരുക്കി ഫലവൃക്ഷത്തൈകൾ നട്ടും പ്ലാസ്റ്റിക്കിനെതിരെ തുണിസഞ്ചിയും പേപ്പർ ബാഗുകളും തയാറാക്കിയും സഹപാഠിക്ക് സമ്മാനമായി പഠനോപകരണം നൽകിയും സജീവമായി യൂണിറ്റ് പ്രവർത്തനം നടക്കുന്നു. ' അതിജീവനം 2021 ' സപ്തദിന ക്യാമ്പ് നമ്മുടെ സ്കൂളിന് പുതുമോടികൾ പകർന്ന വേറിട്ട ഒരനുഭവമായിരുന്നു.
ഹരിത ഇടം
സുഗതകുമാരി ടീച്ചറിന്റെ സ്മരണാർത്ഥം സ്കൂൾ ക്യാമ്പസിൽ അത്തി, ഞാവൽ വൃക്ഷത്തൈകൾ നട്ടു.
ഉപജീവനം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഉപജീവനാർത്ഥം ഒരു കുടുംബത്തിന് തയ്യൽമെഷീനും 3 കുടുംബങ്ങൾക്ക് കോഴിക്കുഞ്ഞുങ്ങൾ നൽകുകയും ചെയ്തു.
വീണ്ടും വിദ്യാലയത്തിലേക്ക്.
കോവിഡ് വ്യാപന സാഹചര്യത്തിൽ നീണ്ടകാലം അടച്ചിട്ട വിദ്യാലയം വീണ്ടും തുറന്നപ്പോൾ വോളണ്ടിയേഴ്സ് ക്യാമ്പസ് ,ക്ലാസ്സ്മുറികൾ, ലാബുകൾ വൃത്തിയാക്കി.
തുടരണം ജാഗ്രത.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വോളണ്ടിയേഴ്സ് ബോധവത്ക്കരണ പോസ്റ്ററുകൾ തയാറാക്കി സ്കൂൾ മതിൽ, ക്യാമ്പസിന്റെ വിവിധ ഇടങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പതിപ്പിച്ചു.
ആശാ കിരൺ
വോളണ്ടിയേഴ്സ് കോവളം കെ.എസ്.റോഡ് 'ക്രിസ്തു നിലയം' ബാലമന്ദിരം സന്ദർശിച്ച് കുട്ടികൾക്ക് ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള തുകയും പഠനോപകരണങ്ങളും നൽകി.
ഗവൺമെൻറ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂർ 2018-19
ദേശത്തിനു മാതൃകയായി ഭാവി തലമുറകളെ വാ൪ത്തെടുത്തു കൊണ്ടിരിക്കുന്ന ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ 2004 ൽ ഹയർ സെക്കന്ററി സ്ക്കൂളായി ഉയ൪ത്തപ്പെട്ടു.
ഭൗതിക സാഹചര്യങ്ങൾ
ഉന്നത നിലവാരത്തിലുള്ള ലാബുകൾ,ആട്ടോമാറ്റിക് ലൈറ്റ്നിംങ് സംവിധാനം, നിരീക്ഷണ ക്യാമറകൾ, ഹൈടെക്ക് ക്ലാസ്സ റൂമുകൾ എന്നിങ്ങനെ മികച്ച ഭൗതിക സാഹചര്യം ഒരുക്കാനും ജില്ലാ പഞ്ചായത്തിന്റെ സവിശേഷ ശ്രദ്ധ കൊണ്ട് ഈ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്.
ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂളിലെ ഹയർ സെക്കന്ററി വിഭാഗം അക്കാദമിക-അക്കാദമികേതര പ്രവർത്തനങ്ങളിൽ ഉയർന്ന വിജയം കരസ്ഥമാക്കി, നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ സമുന്നതമായ സ്ഥാനത്തു നില കൊള്ളുന്നു. അക്കാദമിക നിലവാരം 98 ശതമാനത്തോളം ഉയർത്തുന്നതോടൊപ്പം കലാ കായിക വേദികളിലും ക്വിസ്സ് മത്സര വേദികളിലും മികച്ച പ്രവർത്തനം കാഴ്ച വയ്ക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാർഹമായ നേട്ടമാണ്. കരിയർ ഗൈഡൻസ് എൻ. എസ്സ്. എസ്സ്, അസാപ്പ്, ടൂറിസം ക്ലബ്ബ്, എക്കോ ക്ലബ്ബ്, എന്നിവയുടെ നേതൃത്വത്തിൽ വിവിധ തരം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് വിജയിപ്പിക്കുന്നു.
അധ്യാപകർ
1. റാണി.എൻ.ഡി പ്രിൻസിപ്പാൾ
2. വിജയലക്ഷ്മി എച്ച്.എസ്.എസ്.ടി ഗണിത ശാസ്ത്രം
3.രമാദേവി.എസ് എച്ച്.എസ്.എസ്.ടി. മലയാളം
4. കല . ജി.എസ് എച്ച്.എസ് .എസ്.ടി. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ
5. റീന ജോസഫ് എച്ച്.എസ്.എസ്.ടി. ഹിന്ദി
6. രശ്മി വിജയ് എച്ച്.എസ്.എസ്.ടി. ഇക്കണോമിക്സ്
7. സീനത്ത്. എസ്. എച്ച്.എസ്.എസ്.ടി. കോമേഴ്സ്
8. ജീജ വി. എസ്. എച്ച്.എസ്.എസ്.ടി ഫിസിക്സ്
9. മായാദേവി.കെ എ എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ്
10. ആനി ജോൺ എച്ച്. എസ്.എസ്.ടി. ജൂനിയർ ബോട്ടണി
11. കോൺക്ലിൻ ലിസ ജോൺ എച്ച്.എസ്.എസ്.ടി. ജൂനിയർ സുവോളജി
12. രതീഷ് കുമാർ . ജെ. എച്ച്.എസ്.എസ്.ടി. ജൂനിയർ കോമേഴ്സ്
13. ജിഷ ഗസ്റ്റ് അദ്ധ്യാപിക കെമിസ്ട്രി
ലാബ് അസ്സിസ്റ്റന്റ്സ്
1. അനു. യു.എസ്. ലാബ് അസ്സിസ്റ്റന്റ്
2. സുമി. വി.ജെ ലാബ് അസ്സിസ്റ്റൻറ്
കരിയർ ഗൈഡൻസ്
കരുയർ ഗൈഡൻസിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും വേണ്ടി നടത്തി വരുന്ന കൗൺസിലിംഗ് ക്ലാസ്സുകൾ ഏറെ ഫലപ്രദമാണ്.
എൻ. എസ്സ്. എസ്സ്,
എൻ. എസ്സ്. എസ്സിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന റോഡ് സുരക്ഷ ബോധവത്ക്കരണ പ്രവർത്തനങ്ങൾ, ബഡ്സ് സ്ക്കൂൾ സന്ദർശനം, വയോജന കേന്ദ്ര സന്ദർശനം, അംഗൻ വാടി സന്ദർശനം, രക്ത ദാന ക്യാമ്പ്, ബസ്സ് സ്റ്റാന്റ് ശുചീകരണം എന്നിവ സ്ക്കൂളിന്റെ മികച്ച പ്രവർത്തനത്തിൽ പൊൻ തൂവലായി നിലകൊള്ളുന്നതോടൊപ്പം വിദ്യാർത്ഥികളുടെ മാനുഷിക മൂല്യങ്ങൾ ഉയർത്താൻ സഹായമാകുകയും ചെയ്യുന്നു.
ബോധവത്കരണ ക്ലാസ്
വിഴിഞ്ഞം ഫയർ ആൻറ് റെസ്ക്യു സ്റ്റേഷനിലെ ഫയർമെൻ മഹേഷും അനൂജും 04.09.2018ന് ദുരന്ത നിവാരണ മാർഗ്ഗങ്ങളെക്കുറിച്ചും ഫസ്റ്റ് എയ്ഡിനെക്കുറിച്ചും പ്രയോജനപ്രദമായ ഒരു ബോധവത്കരണ ക്ലാസ് നയിച്ചു
പാഥേയം
01.09.2018 ന് മുട്ടയ്ക്കാട് മറിയം ത്രേസ്യ വൃദ്ധസദനം സന്ദർശിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. അവിടെ കലാവിരുന്ന് നടത്തുകയും
ഉച്ചഭക്ഷണം കൊടുക്കുകയും ചെയ്തു.
ഞങ്ങളുണ്ട് കൂടെ
പ്രളയബാധിത പ്രദേശങ്ങളുടെ ശുചീകരണത്തിനായി, 5 വോളണ്ടിയേഴ്സ് പത്തനംതിട്ടയിൽ പോകുകയും, വീടുകളും, സ്കൂളുകളും വൃത്തിയാക്കുകയും ചെയ്തു.
കൈത്താങ്ങ്
പ്രളയദുരന്തത്തിൽപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ സാധനങ്ങൾ തരം തിരിച്ച്, നാഷണൽ സർവ്വീസ് സ്കീം കളക്ഷൻ സെൻറർ ആയി പ്രവർത്തിച്ച നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ എത്തിച്ചു.
സ്വാതന്ത്യസ്മരണ.....
സ്വാതന്ത്യദിനാഘോഷവുമായി ബന്ധപ്പെട്ട് 15.08.2018 ന്
ദേശസ്നേഹം തുളുമ്പുന്ന ഫ്ലാഷ് മോബും, ,സ്കിറ്റും ,ദേശഭക്തിഗാനവും സ്കൂളിലും, ഫ്ലാഷ് മോബ് വിഴിഞ്ഞം ബസ് സ്റ്റാന്റിലും അവതരിപ്പിച്ചു. സ്കൂളിൽ പോസ്റ്റർ എക്സിബിഷൻ സംഘടിപ്പിക്കുകയും ചെയ്തു.
പരിസര ശുചീകരണം
20.07.2018 ന് സ്കൂൾ പരിസരത്തുള്ള പാഴ് ചെടികൾ വെട്ടിക്കളയുകയും,ചപ്പുചവറുകൾ കത്തിക്കുകയും ചെയ്ത് സ്കൂൾ പരിസരം വൃത്തിയാക്കി
രക്തദാനം മഹാദാനം
17.07.2018 ന് കേരള ബ്ലഡ് ഡോണേഴ്സ് സൊസൈറ്റിയുടെ സഹകരണത്തോടെ ബ്ലഡ് മൊബൈൽ സ്കൂളിലെത്തുകയും 27 യൂണിറ്റ് രക്തം ശേഖരിക്കുകയും ചെയ്തു.
സ്നേഹ സ്പർശം
07.07.2018 ന് ഇടുവ ഭിന്നശേഷിക്കാരുടെ വിദ്യാലയമായ ബഡ്സ് സ്കൂൾ വൃത്തിയാക്കുകയും കലാവിരുന്ന് സംഘടിപ്പിക്കുകയും, ഒരു ദിവസം മുഴുവൻ അവരോടൊപ്പം ചെലവഴിക്കുകയും ചെയ്തു. അവർക്കാവശ്യമായ സ്ററീൽ പാത്രങ്ങൾ സമ്മാനമായി നൽകുകയും ചെയ്തു.
ബോക്സ്
പേനകൾ ഉപയോഗിച്ച ശേഷം നിക്ഷേപിക്കുന്നതിനായി 4 ക്ലാസ്റൂമുകളിലും ഓരോ ബോക്സ് സ്ഥാപിച്ചു.
വിമുക്തി
അന്താരാഷ്ട്ര മയക്കു മരുന്ന് ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് മ്യൂസിയത്തു നിന്നാരംഭിച്ച മെഗാ റാലിയിൽ പങ്കെടുക്കുകയും, മുഖ്യ മന്ത്രി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു.
അസാപ്പ്
ആമുഖം
കേരളത്തിലെ തൊഴിലില്ലായ്മ ഫലപ്രദമായി പരിഹരിക്കുന്നതിനായി ചെറുപ്പക്കാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യ ത്തോടെ ജനറൽ ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻറുകൾ സംയുക്തമായി നടപ്പിലാക്കുന്ന വികസന പദ്ധതി കൊ അസാപ്പ് (അഡീഷണൽ സ്കിൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം) കേരളത്തിലെ ആയിരത്തോളം വരുന്ന സർക്കാർ, എയ്ഡഡ്, ഹയർ സെക്കന്ററി സ്കൂളുകളിലും ആർട്സ് ആന്റ് സയൻസ് കോളേജുകളിലും ഈ പദ്ധതി കഴിഞ്ഞ ആറു വർഷമായി ഫലപ്രദമായി നടന്നു വരുന്നു . ഇതിനായി ഒരു നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ടിട്ടുള്ള 12 വരെ സ്ക്കൂളുകളെ ഒരു സ്കിൽ ഡെവലെപ്മെന്റ് സെന്ററിനോട് മാപ്പ് ചെയ്തിരിക്കു ന്നു ..ന്ന്തി രു വ ന ന്തപുരം ജില്ലയിൽ 9 സ്കിൽ ഡെവലപ്മെന്റ് സെന്ററുകളിൽ ഒന്നാണ് ജി എം എച്ച് എസ് എസ് വെങ്ങാനൂർ സ്കിൽ ഡെവലപ്മെന്റ് സെന്റർ. കോവളം നിയോജക മണ്ഡലത്തിലെ 9 സ്ക്കൂളുകളിലെ വിദ്യാർത്ഥികൾ അവധി ദിവസങ്ങളിൽ അസാപ്പിന്റെ ക്ലാസിൽ പങ്കെടുക്കാൻ ഇവിടെ എത്തു ന്നു. അസാപ്പിന്റെ നേതൃത്വത്തിൽ സജ്ജീകരിക്കപ്പെട്ടിട്ടുള്ള സ്മാർട്ട് ക്ലാസുകളിലും കമ്പ്യൂട്ടർ ലാബുകളിലും വച്ചാണ് ക്ലാസുകൾ നടക്കുന്നത്.
പ്രവർത്തനരീതി
ഇരുപത്തിരണ്ടു മേഖലകളിലായി തൊണ്ണൂറ്റിനാലോളം കോഴ്സുകളാണ് അസാപ് നൽകുന്നത്. നാഷണൽ സ്കിൽ ക്വാളിറ്റി ഫ്രെയിംവർക് അലൈൻഡ് ആയിട്ടുള്ള ഈ കോഴ്സുകൾ പൂർത്തിയാകുന്നതിനൊപ്പം അതാത് മേഖലകളിൽ ഇന്റേൺഷിപ്പ് കൂടി വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു വെന്ന് ഉറപ്പു വരുത്തുന്നു . കൂടാതെ ജോലിയിൽ പ്രവേശിക്കാൻ താല്പര്യപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്ലെയ്സ്മെൻറുകളിൽ പങ്കെടുക്കുവാനുള്ള അവസരം കൂടി അസാപ് ഒരുക്കു ന്നു. വിദ്യാർത്ഥികളിലെ സോഷ്യൽ ഇൻറർപേഴ്സണൽ സ്കില്ലുകൾ പരിപോഷിപ്പിക്കാൻ നൂറ്റി എൺപത് മണിക്കൂർ ഫൗണ്ടേഷൻ മോഡ്യൂൾ ക്ലാസ്സുകൾ അതാത് സ്കൂളുകളിൽ വച്ച് നടത്തി വരുന്നു. ഇതിലൂടെ കമ്മ്യൂണിക്കേഷൻ, ബേസിക് ഐ ടി എന്നീ കഴിവുകൾ കൂടി വികസിപ്പിക്കുവാൻ ഉദ്ദേശമിട്ടാണ് ക്ലാസുകൾ പുരോഗമിക്കുന്നത്-.
പ്രവർത്തനങ്ങൾ
2014 ഫെബ്രുവരി മാസം മുതൽ അസാപ്പിന്റെ പ്രവർത്തനങ്ങൾ ഊർജസ്വ ലമായ് സ്കൂളിൽ നടന്നുവരുന്നു. 2018 വേൾഡ് യൂത്ത് സ്കിൽ ഡേയുടെ ഭാഗമായി നൈപുണ്യ പ്രദർശനം വിവിധ തരം മത്സരങ്ങൾ എന്നിവയും സ്കൂളിൽ നടത്തിയിരുന്നു..
അസാപ്പിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നൽകി വരുന്ന വിവിധ നൈപുണി ക്ലാസ്സുകൾ അവരിൽ ആത്മ വിശ്വാസം വളർത്താനും മാനസിക വികാസം സൃഷ്ടിക്കാനും അനന്തമായ തൊഴിൽ സാധ്യതയിലേയ്ക്ക് വിദ്യാർത്ഥികളെ നയിക്കാനും പര്യാപ്തമാണ്..
ടൂറിസം ക്ലബ്ബ്, എക്കോ ക്ലബ്ബ്
ഇക്കോ ക്ലബ്ബിന്റെയും ടൂറിസം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നടന്നു വരുന്ന പരിസ്ഥിതി സൗഹാർദ്ദ പഠനയാത്രകൾ കുട്ടികളിൽ ആവേശം നിറയ്ക്കുന്നവയാണ്.
അക്ഷരാർഥത്തിൽ നാടിന്റെ വിളക്കായി നിൽക്കുന്ന വെങ്ങാനൂർ മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ ഉത്തരോത്തരം അഭിവൃദ്ധി പ്രാപിക്കട്ടെ..