ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

  18-6-21 ന് 110 പേർ അംഗങ്ങളായി ഗണിത ക്ലബ്ബ്  രൂപീകരിച്ചു. മാനസ് ജോബി കൺ വിനറും കെസിയ ജോർജ്ജ് ജോയിന്റ് കൺവീനറുമായി തിരഞ്ഞെടുത്തു.

ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി 16 -08 - 21 ന് ഓൺ ലൈൻ ഗണിത പൂക്കള ഡിസൈനിങ്ങ് മത്സരം സംഘടിപ്പിച്ചു. ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹയായ ഹനാന ഫാത്തിം ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു.

12-10 -21 ന് സ്കൂൾ തല ഗണിത ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒന്ന്, രണ്ട് , മൂന്ന്, നാല് സ്ഥാനങ്ങൾ നേടിയ  മഹിൻ സൈഫുള്ള ഷംല ഷെറിൻ , ശ്രീലക്ഷമി സുരേഷ്, ഇവ് ലിൻ മേരി ടോം എന്നിവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജൻമദിനമായ ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്രദിനത്തിന്റെ ഭാഗമായി ഓൺലൈൻ ഗണിത ക്വിസ് മത്സരം നടത്തി. 450 ഓളം പേർ മത്സരത്തിൽ പങ്കെടുത്തു. ഹനാന ഫാത്തിം, മുഹമ്മദ് സബീൽ, ചൈത്ര ഷൈജു എന്നിവർ യഥാ ക്രമം ആദ്യത്തെ 3 സ്ഥാനങ്ങൾക്ക് അർഹരായി. വിജയി കൾക്ക് സമ്മാനങ്ങൾ നൽകി അഭിനന്ദിച്ചു.


ഗണിത ക്വിസ് സമ്മാനദാനം
ഗണിത ക്വിസ് സമ്മാനദാനം
ഗണിത ക്വിസ്-ഒന്നാം സ്ഥാനം


ഗണിത ക്വിസ് സമ്മാനദാനം
സ്കൂൾ തല ഗണിത പൂക്കള മത്സര വിജയികൾ
ഗണിത പൂക്കളം


ഗണിത പൂക്കളം
ഗണിത ക്വിസ് സമ്മാനദാനം
ഒൺലൈൻ ഗണിത ക്വിസ് മത്സരം


ദേശീയ ഗണിത ശാസ്ത്ര ഒൺലൈൻ ക്വിസ് മത്സരം
ഗണിത ക്വിസ് സമ്മാനദാനം