ഇടയാറന്മുളഎ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സ്കൂൾ സ്ഥാപന കാലത്തെ പ്രഗത്ഭർ/ നീലകണ്ഠൻ

Schoolwiki സംരംഭത്തിൽ നിന്ന്
15:22, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asha Aranmula (സംവാദം | സംഭാവനകൾ) ('==ഇടയാറന്മുള നീലകണ്ഠൻ ചാന്നാർ== <p style="text-align:justify">ഇടയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇടയാറന്മുള നീലകണ്ഠൻ ചാന്നാർ

ഇടയാറന്മുള പുലിപ്ലാവിൽ കോട്ടയ്ക്കകത്ത് ഭവനം.ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ എല്ലാ വിഭാഗത്തിലും പെട്ട വിദ്യാർത്ഥികൾക്ക് സർക്കാർ വിദ്യാലയങ്ങളിൽ പ്രവേശനം ഇല്ലാതിരുന്ന കാലത്ത് ഇടയാറന്മുളയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പമ്പാ നദിക്കു മറുകരെയുള്ള സിഎംഎസ് മിഷനറിമാരുടെ സ്കൂളിൽ പോയാണ് പല കുട്ടികളും പഠിച്ചിരുന്നത്. മഴക്കാലത്ത് നദി കരകവിഞ്ഞൊഴുകുമ്പോൾ കൊച്ചുകുട്ടികൾ നദി നീന്തി കടക്കുന്നതിലെ അപകടം മൂലം ഇടശ്ശേരിമലയിലുള്ള സർക്കാർ വിദ്യാലയത്തിൽ ഈഴവ വിഭാഗത്തിലും പെട്ട കുട്ടികളെ പഠിപ്പിക്കുന്നതിനായി ഉള്ള ഉത്തരവ് മൂലൂരിന്റെ സഹായത്തോടുകൂടി നീലകണ്ഠൻ ചാന്നാർ നേടിയെടുത്തു. ഈ ഉത്തരവ് പ്രകാരം നാല് കുട്ടികളെ നീലകണ്ഠൻ ചാന്നാർ സ്കൂളിൽ ചേർത്തു. ഇത് വലിയ സംഘർഷത്തിലേക്ക് എത്തുകയും വിവരമറിഞ്ഞ് സരസകവി മൂലൂർ നേരെ തിരുവനന്തപുരത്ത് പോയി അധികാരികളുമായി ചർച്ച നടത്തി ഈഴവ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠിക്കുന്നതിനുള്ള സാഹചര്യമൊരുക്കി. ഇടശ്ശേരി മലയിലെ സർക്കാർ സ്കൂളിൽ ഈഴവ കുട്ടികൾക്ക് പഠിക്കാൻ അവസരം ലഭിച്ച ഈ സംഭവവികാസങ്ങൾക്ക് പിന്നിൽ നീലകണ്ഠൻ ചാന്നാരായിരുന്നു.

പൊതുവഴിയിലൂടെ ഉള്ള സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി ആറന്മുളയിൽ നടന്ന മുന്നേറ്റവും നീലകണ്ഠൻ ചാന്നാരുടെ നേതൃത്വത്തിലായിരുന്നു. 100 ഈഴവ യുവാക്കളെ ക്ഷേത്രത്തിന് സമീപത്തുള്ള പൊതുവഴിയിലൂടെ നടത്തിക്കൊണ്ട് നീലകണ്ഠൻ ചാന്നാർ ഒരു സാഹസിക ജാഥ തന്നെയാണ് സംഘടിപ്പിച്ചത്. വൈക്കം സത്യാഗ്രഹത്തിനും ക്ഷേത്രപ്രവേശനവിളംബരത്തിനും 20 ആണ്ടുകൾക്ക് മുൻപായിരുന്നു ഈ സാഹസിക ജാഥ എന്നതാണ് ശ്രദ്ധേയം. പിറ്റേദിവസം ഇടയാറന്മുള സ്വദേശികളായ ഈഴവ സ്ത്രീകൾ പൊതുവഴിയിലൂടെ ജാഥ നടത്തി. ഒരു സാമൂഹിക പരിഷ്കർത്താവായ പരിഗണിക്കാവുന്ന നീലകണ്ഠൻ ചാന്നാരുടെ ജനന മരണ ദിവസങ്ങളെ സംബന്ധിച്ച് കൃത്യമായ രേഖകളില്ല.