സി ജെ ബി എസ് കിണാശ്ശേരി /ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:07, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21433 (സംവാദം | സംഭാവനകൾ) ('വിദ്യാലായം അന്ന്‌ ഓലപ്പുരയും കുട്ടികൾ തറയിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാലായം അന്ന്‌ ഓലപ്പുരയും കുട്ടികൾ തറയിൽ ഇരുന്നിട്ടുമാണ് പഠിച്ചിരുന്നത് .വിദ്യാലയത്തിനകത്ത് പോസ്റ്റ് ഓഫീസ് പ്രവർത്തിച്ചിരുന്നു .

സ്‌കൂൾ ഹെഡ്മാസ്റ്റർ തന്നെ പോസ്റ്റ് മാസ്റ്റർ ആയിട്ടും പ്രവർത്തിച്ചിരുന്നു .സ്കൂളിന്റെ പടിഞ്ഞാറ് വശത്തുകൂടി കടന്നുപോകുന്ന പാലക്കാട് പഴനി റെയിൽ

ലൈൻ കിണാശ്ശേരി റെയിൽവേ സ്‌റ്റേഷന്റെ ഓഫീസായും വിദ്യാലയം പ്രവർത്തിച്ചിട്ടുണ്ട് .പ്രശസ്ത എഴുത്തുകാരൻ ഒ .വി .വിജയന്റെ "ഖസാക്കിന്റെ ഇതിഹാസം "

എന്ന കൃതിയുടെ പശ്ചാത്തലം ഈ വിദ്യാലയത്തിന്റെ പരിസര പ്രദേശങ്ങളാണ് .

                                                                                                                  വിദ്യാലയത്തിന്റെ വടക്കു വശം കണ്ണാടി പുഴയുടെ തീരത്ത് യാഗ കാലഘട്ടത്തിൽ

ഋഷിമാർ യാഗങ്ങൾ നടത്തിയിരുന്നതിനാൽ ആ പ്രദേശം യാഗക്കരയായി അറിയപ്പെട്ടു .ഇന്നത് യാക്കരയായി .യാഗവുമായി ബന്ധപ്പെട്ട് യാഗ ഗണങ്ങൾ

താമസിച്ചിരുന്ന ഈ പ്രദേശം ഗണശ്ശേരി എന്നറിയപ്പെട്ടു .പിൽക്കാലത്തു അത് കിണാശ്ശേരിയായി .ഈ വിദ്യാലയത്തിന്റെ കിഴക്കും പടിഞ്ഞാറും ,തെക്കും വടക്കും വേറെ

വിദ്യാലയങ്ങൾ അനുവദിച്ചപ്പോൾ മധ്യത്തിലുള്ള സ്‌കൂൾ എന്ന അർത്ഥത്തിൽ സെൻട്രൽ സ്‌കൂൾ എന്ന പേരും നൽകപ്പെട്ടു .