എടച്ചേരി എം എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1940 ൽ എടച്ചേരി തലായി പ്രദേശത്തെ മുസ്ലിം കുട്ടികൾക്ക് ഓത്ത് പഠിക്കുന്നതോടൊപ്പം തന്നെ മാതൃഭാഷയും കണക്കും മറ്റും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ഈ വിദ്യാലയം.തലായി എന്ന പ്രദേശത്തെ പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്ന് കൂടി ആണിത്.  തലായി എന്ന കൊച്ചു ഗ്രാമത്തിലെ ഏക പ്രൈമറി വിദ്യാലയം ആയ എടച്ചേരി എംഎൽപി സ്കൂൾ 2015 പുതിയ മാനേജ്മെന്റ് ഇമ്തിയാസ് റഹ്മാൻ പി വി ഏറ്റെടുക്കുകയും 2015 ഫിബ്രവരിയിൽ ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ എം പി പുതിയ കെട്ടിടത്തിനു ശിലാസ്ഥാപനം നിർവഹിക്കുകയും ചെയ്തു. 2016 ജൂൺ മാസത്തിൽ മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്ന വിദ്യാലയത്തിലെ കെട്ടിടോൽഘാടനം ശ്രീ അബ്ദുൽ സമദ് സമദാനി എം പി നിർവഹിച്ചു