സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്
സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് | |
---|---|
വിലാസം | |
കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 01 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-11-2016 | Stmaryshsskuravilangad |
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ചരിത്രത്തിന്റെ വഴികള്‍
കേരള കത്തോലിക്കസഭയുടെ വികാരി ജനറാളും ദീപിക ദിനപത്രത്തിന്റെ സ്ഥാപകനും ചരിത്ര പണ്ഡിതനും ആയിരുന്ന ബഹു. നിധീരിക്കല്‍ മാണിക്കത്തനാര്‍ കുറവിലങ്ങാട് മ്ത്ത് മറിയം ഫൊ.. പള്ളിയുടെ വികാരിയായിരിക്കേ 1894 ജനുവരി മാസത്തില്‍ ഇംഗ്ലീഷ് സ്കൂള്‍ എന്ന പേരില്‍ ഈ വിദ്യാലയത്തിന് ആരംഭം കുറച്ചു. അന്നത്തെ ദിവാനായിരുന്ന ബഹു. ശങ്കര സുബയ്യ സ്കൂള്‍ സന്ദര്‍ശിച്ച് സ്കൂളിന് അംഗീകാരം നല്കി.
1907 – ല്‍ സ്കൂളിന്റെ പേര് സെന്റ് മരീസ് ലോവര്‍ ഗ്രേഡ് സെക്കണ്ടറി സ്കൂള്‍ എന്നാക്കി. 1921 – ല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ ആയി ഉയര്‍ത്തി. 1924 – ല്‍ സെന്റ് മേരീസ് ബോയ് സ് ഇംഗ്ലീഷ് ഹൈസ്കൂള്‍ എന്നു നാമകരണം ചെയ്തു. 1998 – ല്‍ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയി വളര്‍ന്നു. 2002-03 അദ്ധ്യയന വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്കും ഹയര്‍ സെക്കണ്ടറി യില്‍ പ്രവേശനം നല്‍കിത്തുടങ്ങി. കേരളത്തിലെ തന്നെ ഒന്നാം നിര വിദ്യാഭ്യാസ സ്ഥാപനമായി കുറവിലങ്ങാട് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രവര്‍ത്തിച്ചു വരുന്നു. രാഷ്ട്റപതി ഡോ. കെ. ആര്. നാരായണനു സ്വന്തം ... ഭാരതത്തിന്റെ മുന്‍ രാഷ്ട്റപതി ഡോ. കെ ആര്. നാരായണന് കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു. തന്റെ ജന്മദേശമായ ഉഴവൂര്‍ നിന്ന് കാല്‍നടയായി സഞ്ചരിച്ചാണ് അദ്ദദേഹം ഈ വിദ്യാലയത്തിലെത്തി അദ്ധയനം നടത്തിയിരുന്നത്. ഉപരാഷ്ട്റപതിയായിരിക്കേ 1993 സെപ്റ്റംബര്‍ 4 – ന് തന്റെ മാതൃവിദ്യാലയം സന്ദര്‍ശിക്കുകയും സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 1997 സെപ്റ്റംബര്‍ 19 – ന് രാഷ്ടറപതി എന്ന നിലയിലും ഡോ. കെ. ആര്. നാരായണന് ഈ വിദ്യാലയം സന്ദര്‍ശിച്ചുവെന്നതും അഭിമാനകരമാണ്. സാമൂഹിക – മതാത്മക – രാഷ്ട്റീയ രംഗത്തെ അനേകം പ്രഗത്ഭരെ ഈ വിദ്യാലയം വാര്‍ത്തെടുക്കുകയുണ്ടായി. ബിഷപ്പുമാരായ ഡോ. ജോര്‍ജ് മാമലശ്ശേരി, ഡോ. ജോസഫ് മിറ്റത്താനി, ജവഹര്‍ലാല്‍ നെഹൃവിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ. പി.ജെ.തോമസ്, അക്കൌണ്ടന്റ് ജനറലായിരുന്ന ശ്രീ. കെ. പി ജോസഫ്, കേരളത്തിലെ പ്രഥമ ഐ..ജി. യായിരുന്ന ശ്രീ. പോള്‍ മണ്ണാനിക്കാട്, രാഷ്ട്റീയ പ്രമുഖരായ ശ്രീ. കെ.എം. മാണി, ശ്രീ. ഒ ലൂക്കോസ്, ശ്രീ. പി. എം. മാത്യു തുടങ്ങിയവരെല്ലാം ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. ഷെവ. വി. സി. ജോര്‍ജ്, ഡോ. കുര്യാസ് കുമ്പളക്കുഴി, ശ്രീ. കെ.സി ചാക്കോ തുടങ്ങിയവരും ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. 2008 ഒക്ടോബര്‍ 16 – ന് സ്കൂള്‍ കെട്ടിടം ഭാഗികമായി അഗ്നിക്കിരയായി.. എങ്കിലും മാനേജുമെന്റും നാട്ടുകാരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പുനര്‍നിര്‍മ്മിക്കുകയും 2009 ഫെബ്രുവരി 7 – ന് പാലാ രൂപതാദ്ധ്യക്ഷന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പുകര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു. സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി രാഷ്ട്റപതി ഡോ. കെ. ആര്. നാരായണന് ഏര്‍പ്പെടുത്തിയ 24 സ്കോളര്‍ഷിപ്പുകളും അഭ്യുദയകാംക്ഷികള്‍ ഏര്‍പ്പെടുത്തിയ 44 സ്കോളര്‍ഷിപ്പുകളും വര്‍ഷം തോറും നല്കിവരുന്നു.
ഈ സ്കൂള്‍ എന്നില്‍ ചെലുത്തിയിട്ടുള്ള സ്വാധീനം പറഞ്ഞറിയിക്കാന്‍ സാധിക്കുകയില്ല...... എനിക്കു മാത്രമല്ല പലര്‍ക്കും ഭാഗ്യം തന്ന സ്കൂളാണിത്. ഈ സ്കൂളിലെ പഠനവും ഇവിടെനിന്നു നേടിയ ജ്ഞാനവും ഏറ്റവും വിലയേറിയതായിരുന്നു. -ഡോ. കെ. ആര്. നാരായണന്
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | സ്കൂള്‍ ചിത്രം= kr.jpg|
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
|ചിത്രം=kr.jpg|
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | |||
1913 - 23 | (വി | ||
1923 - 29 | മാ | 1929 - 41 | കെ |
1941 - 42 | കെ. | ||
1942 - 51 | 1951 - 55 | ||
1955- 58 | പി. | ||
1958 - 61 | ഏ | ||
1961 - 72 | ജെ. | ||
1972 - 83 | കെ | ||
1983 - 87 | |||
1987 - 88 | എ | ||
1989 - 90 | എ. | ||
1990 - 92 | സി. | 1992-01 | സുധീ |
2001 - 02 | ജെ | ||
2002- 04 | ല | 2004- 05 | വ |
2005 - 08 | സു |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
കെ ആര് നാരായണന് -മുന്‍ രാഷ്ട്രുപതി
| സ്കൂള്‍ ചിത്രം= kr narayanan.jpg|300px
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.790941" lon="76.57299" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.756633, 76.561317 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.