അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/കഥകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു കൊറോണ കാലം

നമസ്കാരം കുട്ടുകാരെ ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് നമുക്ക് അടുത്തുണ്ടായ മഹാമാരിയെ പറ്റിയുള്ള കഥയാണ്. ഈ മഹാമാരി മനുഷ്യരെ പിടിപെടാൻ തുടങ്ങിയപ്പോൾ അപ്പോൾ പുറത്തിറങ്ങരുത് , എപ്പോഴും കൈകൾ സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണം എന്നൊക്കെ പറഞ്ഞ് നടും നകരങ്ങളും, വിദ്യാലയങ്ങളും ഒക്കെ അടച്ചു പൂട്ടി. അപ്പോ നമ്മുടെ വിദ്യാലയം നമുക്ക് നഷ്ടപ്പെട്ടു. അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ അങ്ങനെ കുറെ കാലം കഴിഞ്ഞപ്പോൾ നാടും നഗരങ്ങളും തുറന്നു പിന്നെയും ഒരുപാട് കാലം സ്കൂളുകളും തുറന്നു . ആ മഹാമാരി കുറയുകയും ചെയ്തു കുട്ടികളെല്ലാം സന്തോഷിച്ചു. ഞങ്ങൾക്ക് കിട്ടാതെ പോയ ആ നാളുകൾ ഞങ്ങൾ വീണ്ടെടുക്കുകയാണ് ഇനി ഒരു നല്ല കാലം വരട്ടെ എന്ന് പറഞ്ഞുകൊണ്ട് ഞാൻ നമ്മുടെ കൊറോണ കാലം എന്ന കഥ നിർത്തുന്നു നന്ദി.

ആയിഷ മിർഷ എ.എസ് 6A