സെന്റ് ജോർജ് എൽ.പി.എസ് അമ്പായത്തോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഭൂമി ശാസ്ത്രമായ വേർതിരിവ് കൊണ്ട് കൊട്ടിയൂർ കേരളത്തിലെ മലനാട് ദക്ഷിണ ഭൂമി എന്നാണ് ഹിന്ദു പുരാണങ്ങൾ വിശേഷിപ്പിക്കുന്നത്. പണിയാ കുറിച്യ  സമുദായങ്ങൾ അധിവസിച്ചിരുന്ന ഈ പ്രദേശം പഴശ്ശി രാജാവിന്റെ അധീനതയിലായിരുന്നു എന്ന് പറയപ്പെടുന്നു. കൊട്ടിയൂരിന്റെ  കിഴക്കു പ്രദേശമാണ് അമ്പായത്തോട്. രാജ പാതയായ പേരാവൂർ ബോയ്സ് ടൗൺ റോഡ് പ്രകൃതിരമണീയമായ മലനിരകളുടെ പാതപീഠമായി വിരാചി ക്കുന്ന ഈ നാടിന്റെ ഉത്തരപദം കാനനഭംഗി കൊണ്ടും  ദക്ഷിണാഗം മലനിരകൾ കൊണ്ടും  അനുഗ്രഹീതമാണ്. മല നിരക്കുകളെ തഴുകി തലോടി കൊണ്ട് പുണ്യവാഹിനി  ബാവലിപ്പുഴ അമൃത തീർത്തും നൽകുന്നു. 1959-ൽ കുര്യാക്കോസ് പള്ളിക്കാമഠം മേൽനോട്ടം വഹിച്ചിരുന്ന ഒരു ആശാൻ പള്ളിക്കൂടം അമ്പായത്തോട്പ്രവർത്തിച്ചിരുന്നു. ഈ അവസരത്തിലാണ് ഒരു എൽ പി സ്കൂളിന്റെ സാധ്യതയെക്കുറിച്ച് അന്വേഷിച്ച് കുര്യാക്കോസ് പള്ളിക്കാമഠം കുറിച്യൻ വെള്ളനെയും കൂട്ടി അപേക്ഷ പത്രം A E O  യ്ക്ക്  സമർപ്പിച്ചത്. തുടർന്ന് സ്കൂൾ അനുവദിച്ചു കിട്ടി. ഈ വിദ്യാലയമാണ് ഇന്നത്തെ സെന്റ് ജോർജ് എൽപി സ്കൂൾ അമ്പായത്തോട്. 

         1960 ജൂൺ മാസത്തിലെ ആദ്യ ദിവസം തന്നെ ഈ വിദ്യാലയത്തിലെ പ്രവർത്തനമാരംഭിച്ചു. ചങ്ങനാശ്ശേരി കാരനായ ശ്രീ സോമശേഖരൻ നായർ(മുട്ടാർ സോമൻ ) ആയിരുന്നു ഈ സ്കൂളിലെ ആദ്യ അധ്യാപകൻ. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ തോമസ് മാസ്റ്റർ ആയിരുന്നു ആയിരുന്നു. 

 ഈ വിദ്യാലയത്തിലെ ആദ്യ മാനേജർ റവ. ഫാ. ജോൺ ഇളംതുരുത്തിയിൽ ആയിരുന്നു. തുടർന്നുവന്ന മാനേജർ അച്ചന്മാരുടെയും അന്നത്തെ A E O കുഞ്ഞമ്പു സാറിന്റെയും തുടർന്ന് വന്ന ഓഫീസർമാരുടെയും മേൽനോട്ടവും നിർദ്ദേശങ്ങളും ഈ വിദ്യാലയത്തെ പുരോഗതിയിൽ എത്തിച്ചു. 

               ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ. ഫാ. കുര്യൻവാഴയിലിനൊപ്പം ഹെഡ്മിസ്ട്രസ് മേരി മാത്യു ടീച്ചറും മറ്റ്  മൂന്ന് അദ്ധ്യാപകരും ചേർന്ന് സ്കൂളിനെ നയിക്കുന്നു.